#arrest | നടുറോഡിൽ യാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ബഹളം വെച്ച് ആളെകൂട്ടി യുവാവിനെ പിടികൂടി യുവതി

#arrest | നടുറോഡിൽ യാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ബഹളം വെച്ച് ആളെകൂട്ടി യുവാവിനെ പിടികൂടി യുവതി
Jun 19, 2024 01:43 PM | By VIPIN P V

ആയൂർ: (truevisionnews.com) കൊല്ലം ആയൂരിൽ വഴിയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ചടയമംഗലം സ്വദേശി രാജീവാണ് പിടിയിലായത്.

തന്നെ ആക്രമിക്കാൻ ശ്രമിച്ച പ്രതിയെ യുവതി തടഞ്ഞുവെക്കുകയും അളുകളെ വിളിച്ചുകൂട്ടി പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു.

വഴിയാത്രക്കാരിയായ യുവതി ആയൂർ ചടയമംഗലം റോഡിലെ ഫുട്പാത്തിലൂടെ നടന്നുപോവുമ്പോഴായിരുന്നു സംഭവം. പിന്തുടർന്നെത്തിയ എത്തിയ രാജീവ് യുവതിയെ കടന്നു പിടിക്കാൻ ശ്രമിച്ചു.

ബഹളംവച്ച യുവതി ഇയാളെ തടഞ്ഞുവച്ച ശേഷം ആളുകളെ വിളിച്ചു കുട്ടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ചടയമംഗലം പൊലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തു.

പ്രദേശത്ത് സമൂഹ്യവിരുദ്ധരുടെ ശല്യം പതിവാണെന്ന് നാട്ടുകാർ പറയുന്നു. പിടിയിലായ രാജീവ് സ്ഥിരം പ്രശ്നക്കാരനാണെനാണ് നാട്ടുകാർ പറയുന്നത്.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

#Trying #overtake#passenger #middle #road #young #woman #caught #young #man #gathering #people

Next TV

Related Stories
Top Stories