വളയം ( കോഴിക്കോട് ) : ( www.truevisionnews.com ) ഉള്ളു പിടയുമ്പൊഴും കണ്ണീരടക്കി നെഞ്ചിടിപ്പോടെ കഴിയുകയായിരുന്നു കഴിഞ്ഞ രണ്ടു നാൾ വളയത്തെ ചുഴലി നിവാസികൾ. ഒരു കുടുംബത്തിൻ്റെ സ്വപ്നവും പ്രതീക്ഷയും നാടിൻ്റെയാകെ പ്രിയങ്കരനുമായ വിഷ്ണുവെന്ന് വിളിക്കുന്ന നവനീതിന് സംഭവിച്ച ദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കുകയായിരുന്നു ഏവരും.
രണ്ട് ദിവസമായും ഉറ്റവരെ മകൻ്റെ ആകസ്മിക മരണം അറിയിക്കാൻ എങ്ങിനെ അറിയിക്കണമെന്ന ആശങ്ക. ഖത്തർ ദോഹയിൽ മദീന ഖലീഫയ്ക്ക് അടുത്തെ ഒരു സിഗ്നൽ പോസ്റ്റിൽ 16 ന് രാവിലെ 11 മണിക്കുണ്ടായ വാഹനാപകടത്തിലാണ് വളയം ചുഴലിയിലെ പുത്തൻ പുരയിൽ നവനീത്(21) മരിച്ചത്.
പെരുന്നാൾ പ്രമാണിച്ച് ഖത്തറിൽ സർക്കാർ ഓഫീസുകൾ 20 വരെ അവധിയായതിനാൽ മൃതദ്ദേഹം നാട്ടിലെത്തിക്കുന്നതിൽ പ്രതിസന്ധി നേരിട്ടു. ഖത്തർ കെഎംസിസി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികളും ഒടുവിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും ഇടപെട്ടാണ് നടപടികൾ പൂർത്തിയാക്കിയത്.
ഖത്തർ ഏർവെയിസിൻ്റെ ഫ്ലെറ്റിൽ ഇന്ന് രാത്രി ഖത്തർ സമയം 7 മണിക്ക് മൃതദ്ദേഹം നാട്ടിലേക്ക് തിരിക്കു. നാളെ പുലർച്ചെ രണ്ടിന് കരിപ്പൂരിൽ എത്തും. അഞ്ച് മണിയോടെ ജ ന്മനാടായ ചുഴലിയിൽ എത്തിക്കും. ഒരു വർഷമായി നവനീത് ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
കഴിഞ്ഞ ദിവസം യാത്രക്കാരുമായി പോകുന്നതിനിടെയാണ് അപകടം. മദീനാ ഖലീഫയിൽ സിഗ്നൽ ശ്രദ്ധിക്കാതെ ഖത്തർ സ്വദേശി ഓടിച്ചു വന്ന പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. നവനീത് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഖത്തർ ഫിങ്കർ പ്രിൻ്റ് ഡിപ്പാർട്ട് മെൻ്റ് ജീവനക്കാരി ഉൾപ്പെടെ കാറിലെ യാത്രക്കാരായ രണ്ട് സത്രീകളും സാരമായ പരിക്കില്ലാതെ രക്ഷപ്പെട്ടു.
ലിമോസിൻ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന നവനീത് ഒരു വർഷം മുമ്പാണ് ഖത്തറിൽ എത്തിയത്. അവിവാഹിതനാണ്. ഡ്രൈവറായ ചുഴലി വട്ടച്ചോലയിലെ പുത്തൻ പുരയിൽ പ്രകാശൻ്റെയും റീജയുടെയും മകനാണ്.
നേഴ്സിംഗ് വിദ്യാർത്ഥിനിയായ നൈതികയാണ് സഹോദരി. മകനെ ഫോണിൽ ബന്ധപ്പെടാൽ കഴിയാതതിൻ്റെ ആശങ്കയിലായിരുന്നു മാതാപിതാക്കൾ . ഇന്ന് വൈകുന്നേരമാണ് മകന് അപകടത്തിൽ പരിക്ക് പറ്റി ആശുപത്രിയിലാണെന്ന തരത്തിൽ ഖത്തറിൽ നിന്ന് സഹപ്രവർത്തകർ അച്ഛൻ പ്രകാശനെ വിവരം അറിയിച്ചത്.
#whirlwind #tears #dead #body #Navneethi #Vishnu #will #be #brought #home #tomorrow #morning