#suicidecase | 'ചേച്ചിക്ക് എന്തെങ്കിലും പ്രശ്നം ഉള്ളതായി അറിയില്ല' ഖരക്പൂര്‍ ഐഐടിയിൽ മരിച്ച മലയാളി വിദ്യാര്‍ത്ഥിനിയുടെ സഹോദരൻ

#suicidecase | 'ചേച്ചിക്ക് എന്തെങ്കിലും പ്രശ്നം ഉള്ളതായി അറിയില്ല' ഖരക്പൂര്‍ ഐഐടിയിൽ മരിച്ച മലയാളി വിദ്യാര്‍ത്ഥിനിയുടെ സഹോദരൻ
Jun 18, 2024 04:47 PM | By Athira V

കൊൽക്കത്ത: ( www.truevisionnews.com ) ഖരക്പൂര്‍ ഐഐടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ മലയാളി വിദ്യാര്‍ത്ഥിനിക്ക് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നതായി അറിയില്ലെന്ന് സഹോദരൻ.

ആലപ്പുഴ ഹരിപ്പാട് ഏവൂര്‍ സ്വദേശി ദേവിക പിളളയെ ആണ് ഖരക്പൂർ ഐഐടിയിൽ കഴിഞ്ഞ ദിവസം ടെറസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം ആത്മഹത്യയെന്നാണ് പൊലീസ് വിശദീകരണം.

എന്നാൽ ചേച്ചിക്ക് കാര്യമായി എന്തെങ്കിലും പ്രശ്നം ഉള്ളതായി അറിയില്ലെന്ന് ഇളയ സഹോദരൻ അമിതേഷ് കൃഷ്ണ  പറഞ്ഞു. ഹോസ്റ്റലിൽ നിന്ന് വിവരം അറിയിച്ച്, എത്തിയപ്പോൾ മൃതദേഹം വണ്ടിയിൽ കയറ്റിയിരുന്നു.

ടെറസിൽ നിന്ന് താഴേക്ക് തൂങ്ങി എന്നാണ് അവ‍ര്‍ പറഞ്ഞത്. എന്താണ് സംഭവിച്ചത് എന്ന് അറിയില്ലെന്നും അമിതേഷ് പറഞ്ഞു. അതേസമയം, ദേവിക പിള്ള യുടെ മൃതദേഹം ആലപ്പുഴ ഏവൂരിലെ വീട്ടിൽ എത്തിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

#response #brother #student #who #died #kharakpur #iit

Next TV

Related Stories
Top Stories










Entertainment News