കണ്ണൂര്‍: (truevisionnews.com) തലശ്ശേരിയിൽ എരഞ്ഞോളിയില്‍ ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ മരിച്ച സംഭവത്തിൽ സ്റ്റീൽ ബോബാണ് പൊട്ടിത്തറിച്ചതെന്ന് പൊലീസ് പറയുന്നു.

വീടിനോട് ചേർന്ന് ആൾതാമസമില്ലാത്ത വീട്ടിൽ തേങ്ങപെറുക്കാൻ പോയപ്പാഴാണ് ബോംബ് പൊട്ടിത്തെറിച്ചത്. പറമ്പിൽ നിന്ന് സ്റ്റീല്‍ പാത്രം കണ്ടതോടെ തുറന്നു നോക്കാൻ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. എരഞ്ഞോളി സ്വദേശി വേലായുധനാണ്(86) മരിച്ചത്. ഇരു കൈകളും പൂർണമായി അറ്റുപോയ നിലയിലായിരുന്നു.
ഗുരുതരമായി പരിക്കേറ്റ വേലായുധനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് ഓഫീസിനടുത്താണ് സംഭവം നടന്ന വീട്.
#bombblast | തലശ്ശേരിയിൽ തേങ്ങ പെറുക്കാൻ പോയ വയോധികൻ ബോംബ് പൊട്ടി മരിച്ച സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്
തലശ്ശേരി : (truevisionnews.com) തലശ്ശേരി കുടക്കളത്ത് ബോംബ് പൊട്ടി വയോധികൻ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
കുടക്കളം സ്വദേശി വേലായുധൻ (80) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. വീടിനോട് ചേർന്നുള്ള ആളൊഴിഞ്ഞ പറമ്പിൽ തേങ്ങ പെറുക്കാൻ എത്തിയപ്പോഴായിരുന്നു സ്ഫോടനം.
പറമ്പിൽനിന്ന് കിട്ടിയ വസ്തു ബോംബ് ആണെന്ന് അറിയാതെ തുറന്നപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതേ പറമ്പിലുള്ള ആൾതാമസമില്ലാത്ത വീടിന്റെ വരാന്തയ്ക്ക് സമീപത്തുവെച്ചാണ് കളഞ്ഞുകിട്ടിയ വസ്തു വയോധികൻ തുറന്നത്.
സ്ഥലത്ത് പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തുകയാണ്. ആറ് മാസം മുൻപ് പാനൂരിലുണ്ടായ സമാനസംഭവത്തിൽ ആക്രി ശേഖരിക്കുന്നയാൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
നാടന്‍ ബോംബ് ആണോ എന്നതടക്കം പൊലീസ് പരിശോധിച്ച് വരികയാണ്. എങ്ങനെയാണ് പറമ്പില്‍ ബോംബ് വന്നതടക്കം അന്വേഷിക്കുമെന്നും തലശേരി പൊലീസ് അറിയിച്ചു.
#elderly #man #died #bomb #explosion #Thalassery #concluded #steel #bomb
