കോഴിക്കോട്:(www.truevisionnews.com) തോട്ടില്‍ നിറയെ നുരഞ്ഞുപൊന്തിയ വെളുത്ത പത കണ്ട് ആശങ്കയിലായി നാട്ടുകാര്‍. ഓമശ്ശേരി പഞ്ചായത്തിലെ 31ാം ഡിവിഷനായ മുണ്ടുപാറ നിവാസികളാണ് അസാധാരണമായ പ്രതിഭാസം കണ്ട് ഭീതിയിലായത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ക്ക് കാരണം ബോധ്യപ്പെടുകയായിരുന്നു. പ്രദേശത്തുള്ള പെയിന്റ് ഗോഡൗണിലെ രാസമാലിന്യം തോട്ടിലേക്ക് ഒഴുക്കിവിട്ടതിന്റെ ഭാഗമായാണ് പത ഉയര്‍ന്നുവന്നത്.
ഇന്ന് വൈകീട്ടോടെയാണ് സംഭവങ്ങളുടെ തുടക്കം. തോട്ടിലെ വള്ളം പോലും കാണാത്ത തരത്തില്‍ മിക്ക ഭാഗങ്ങളിലും പത ഉയര്‍ന്നുവരികയായിരുന്നു.
രൂക്ഷമായ ഗന്ധം അനുഭവപ്പെടുന്നതായും നാട്ടുകാര്‍ പറഞ്ഞു. വാര്‍ഡില്‍ പനിയും മഞ്ഞപ്പിത്തവും വ്യാപകമാണ്. തോടിന് സമീപങ്ങളിലായി നിരവധി വീടുകളിലെ കിണറുകളും സ്ഥിതിചെയ്യുന്നുണ്ട്.
രാസമാലിന്യം ഒഴുക്കിവിട്ടതോടെ കുടിവെള്ള സ്രോതസ്സും മലിനപ്പെടുമോ എന്ന ആശങ്കയിലാണ് ഇപ്പോള്‍ നാട്ടുകാര്‍. ഗോഡൗണ്‍ ഒഴിഞ്ഞുപോകുന്നതിനാല്‍ ശുചീകരണത്തിന്റെ ഭാഗമായി ഇവിടെയുണ്ടായിരുന്ന രാസപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുകയായിരുന്നു എന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്.
തോട്ടില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതായും പരാതി ഉയര്‍ന്നിട്ടുണ്ട്. പഞ്ചായത്ത് ആരോഗ്യംവിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തി.
#White #foam #found #water #Omasseri #stream #locals #finally #found #the #reason #their #concern