#AirIndia |യാത്രക്കാരന് നൽകിയ ഭക്ഷണത്തിൽ ബ്ലേഡ്; പ്രതികരിച്ച് എയർ ഇന്ത്യ

#AirIndia |യാത്രക്കാരന് നൽകിയ ഭക്ഷണത്തിൽ ബ്ലേഡ്; പ്രതികരിച്ച് എയർ ഇന്ത്യ
Jun 17, 2024 03:43 PM | By Susmitha Surendran

ന്യൂഡൽഹി: (truevisionnews.com)  യാത്രക്കാരന് നൽകിയ ഭക്ഷണത്തിൽ ബ്ലേഡ് കണ്ടെത്തിയതിൽ പ്രതികരിച്ച് എയർ ഇന്ത്യ. കേറ്ററിംഗ് കമ്പനിയിൽ നിന്നുണ്ടായ വീഴ്ചയാണെന്നും സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്താതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചതായും എയർ ഇന്ത്യയുടെ ചീഫ് കസ്റ്റമർ എക്‌സിപീരിയൻസ് ഓഫീസർ രാജേഷ് ദോഗ്‌റ അറിയിച്ചു.

പച്ചക്കറി മുറിച്ച ശേഷം ബ്ലേഡ് അറിയാതെ ഭക്ഷണത്തിൽ ഉൾപ്പെട്ടതാണെന്നാണ് ഇദ്ദേഹത്തിന്റെ വിശദീകരണം. ബാംഗ്ലൂർ-സാൻ ഫ്രാൻസിസ്‌കോ റൂട്ടിൽ സർവീസ് നടത്തുന്ന വിമാനത്തിൽ ജൂൺ 10നായിരുന്നു സംഭവം.

മാതുറസ് പോൾ എന്ന യാത്രക്കാരനാണ് തനിക്ക് ഭക്ഷണത്തിൽ നിന്ന് ബ്ലേഡ് കിട്ടിയതായി കാട്ടി എക്‌സിൽ കുറിപ്പ് പങ്കു വച്ചത്. എയർ ഇന്ത്യയുടെ വിഭവങ്ങളുപയോഗിച്ച് സാധനങ്ങൾ മുറിക്കാമെന്നായിരുന്നു വിമർശനം.

ബ്ലേഡിന്റെ ചിത്രമുൾപ്പടെ പോൾ പങ്കുവയ്ക്കുകയും ചെയ്തു. വായിലിട്ട ശേഷമാണ് ഭക്ഷണത്തിൽ ബ്ലേഡ് ഉണ്ടെന്ന് ഇദ്ദേഹം തിരിച്ചറിയുന്നത്. ഉടൻ തന്നെ തുപ്പി. തുടർന്ന് വിവരം ഫ്‌ളൈറ്റ് ജീവക്കാരെ അറിയിച്ചു.

ഇവർ ഉടൻ തന്നെ മാപ്പ് പറയുകയും മറ്റൊരു വിഭവവുമായി എത്തുകയും ചെയ്‌തെന്നാണ് പോൾ പറയുന്നത്. തന്റെ ഭാഗ്യത്തിന് അപകടമൊന്നും ഉണ്ടായില്ലെന്നും തന്റെ സ്ഥാനത്ത് ഒരു കുഞ്ഞായിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നെന്നും പോൾ എക്‌സിൽ പങ്കു വച്ച കുറിപ്പിൽ വിമർശനമുന്നയിച്ചു.

പോസ്റ്റിൽ പോൾ എയർ ഇന്ത്യയെ ടാഗ് ചെയ്യുകയും ചെയ്തിരുന്നു. ഇതിലാണിപ്പോൾ കമ്പനി പ്രതികരണവുമായെത്തിയിരിക്കുന്നത്. എയർ ഇന്ത്യ ബിസിനസ് ക്ലാസിൽ നേരിടേണ്ടി വന്ന യാത്രയ്ക്കിടെ നേരിടേണ്ടി വന്ന ദുരനുഭവം പങ്കു വച്ച് മറ്റൊരു യാത്രക്കാരൻ പോസ്റ്റ് ചെയ്ത കുറിച്ച് ചർച്ചയാകുന്നതിനിടെയാണ് പുതിയ വിവാദം.

വിനീത് എന്ന യാത്രക്കാരനാണ് എക്‌സിലൂടെ ഭുരനുഭവത്തെക്കുറിച്ച് പങ്കുവച്ചത്. ഒരു പേടിസ്വപ്നത്തെക്കാൾ ഒട്ടും കുറവായിരുന്നില്ല യാത്രയെന്നായിരുന്നു വിനീതിന്റെ വിമർശനം.

പാകം ചെയ്യാത്ത ഭക്ഷണവും ജീർണിച്ച സീറ്റുകളുമാണ് ബിസിനസ് ക്ലാസിൽ തനിക്ക് ലഭിച്ചതെന്നാണ് അദ്ദേഹം കുറിച്ചത്. ഈ സംഭവത്തിൽ മാപ്പ് പറഞ്ഞ് എയർ ഇന്ത്യ പ്രസ്താവനയിറക്കിയിരുന്നു.

#Air #India #reacts #blade #found #food #served #passenger

Next TV

Related Stories
#complaint | പേരക്ക പറിച്ചതിന് ദളിത് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി

Jun 26, 2024 02:12 PM

#complaint | പേരക്ക പറിച്ചതിന് ദളിത് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി

രണ്ട് ദിവസം മുൻപ് കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ മധുസൂദൻ റെഡ്ഡിക്കും മകനുമെതിരെ തെലങ്കാന പൊലീസ്...

Read More >>
#OmBirla | ഓം ബിര്‍ള ലോക്സഭ സ്പീക്കര്‍: വോട്ടെടുപ്പ് ആവശ്യപ്പെടാതെ പ്രതിപക്ഷം, ശബ്ദവോട്ടോടെ പ്രമേയം പാസാക്കി

Jun 26, 2024 11:55 AM

#OmBirla | ഓം ബിര്‍ള ലോക്സഭ സ്പീക്കര്‍: വോട്ടെടുപ്പ് ആവശ്യപ്പെടാതെ പ്രതിപക്ഷം, ശബ്ദവോട്ടോടെ പ്രമേയം പാസാക്കി

സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തിൽ ആകെ രണ്ട് പ്രാവശ്യം മാത്രമാണ് സ്പീക്കർ സ്ഥാനത്തേയ്ക്ക് മത്സരം നടന്നത്. അവസാനമായി മത്സരം നടന്നത് 1976ൽ...

Read More >>
#LokSabhaSpeakerelection | രഹസ്യവോട്ടെടുപ്പില്ല, മത്സരവും ആദ്യമല്ല; ലോക്സഭാ സ്പീക്കർ തിരഞ്ഞെടുപ്പ് ഇങ്ങനെ

Jun 26, 2024 11:49 AM

#LokSabhaSpeakerelection | രഹസ്യവോട്ടെടുപ്പില്ല, മത്സരവും ആദ്യമല്ല; ലോക്സഭാ സ്പീക്കർ തിരഞ്ഞെടുപ്പ് ഇങ്ങനെ

ഒരു പ്രമേയം പാസാകും വരെ വോട്ടിങ് നടക്കും. ഒരേ സമയത്തു സമർപ്പിച്ച പ്രമേയങ്ങളുടെ മുൻഗണന നറുക്കിട്ടാണു...

Read More >>
#wallcollapsed | മതിലിടിഞ്ഞ് വീട് തകർന്നു; കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

Jun 26, 2024 10:32 AM

#wallcollapsed | മതിലിടിഞ്ഞ് വീട് തകർന്നു; കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

നാട്ടുകാരും ഫയർഫോഴ്സുമെത്തിയാണ് മൃതദേഹങ്ങൾ...

Read More >>
#LokSabhaSpeakerElection | ലോക്സഭാ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്; ഒറ്റക്കെട്ടായി ഇൻഡ്യാ മുന്നണി

Jun 26, 2024 06:31 AM

#LokSabhaSpeakerElection | ലോക്സഭാ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്; ഒറ്റക്കെട്ടായി ഇൻഡ്യാ മുന്നണി

സ്ഥാനാർഥിക്ക് സ്വന്തം പേര് സ്പീക്കർ സ്ഥാനത്തേക്ക് മുന്നോട്ടുവെയ്ക്കാനാകില്ല. മറ്റൊരംഗമാണ്...

Read More >>
Top Stories