#trainaccident | ബംഗാൾ സിലിഗുഡിയിലെ ട്രെയിൻ അപകടത്തിൽ മരണസംഖ്യ 15 ആയി; പ്രധാനമന്ത്രി അനുശോചിച്ചു

#trainaccident | ബംഗാൾ സിലിഗുഡിയിലെ ട്രെയിൻ അപകടത്തിൽ മരണസംഖ്യ 15 ആയി; പ്രധാനമന്ത്രി അനുശോചിച്ചു
Jun 17, 2024 03:34 PM | By Athira V

( www.truevisionnews.com ) പശ്ചിമ ബം​ഗാളിലെ ജൽപായ്ഗുഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. അപകടത്തിൽ 50 പേർ‌ക്ക് പരുക്കേറ്റിട്ടുണ്ട്. രക്ഷാ പ്രവർത്തനം പുരോ​ഗമിക്കുകയാണ്. മരിച്ചവരിൽ രണ്ട് പേർ ഗുഡ്‌സ് ട്രെയിനിന്റെ ലോക്കോ പൈലറ്റുമാരും ഉൾപ്പെടുന്നു. കാഞ്ചൻജംഗ എക്‌സ്പ്രസിലെ ഗാർഡും അപകടത്തിൽ മരിച്ചു.

ട്രെയിനിന്റെ പിന്നിൽ വന്ന് ഗുഡ്‌സ് ട്രെയിൻ ഇടിക്കുകയായിരുന്നു. രംഗപാണി റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. ത്രിപുരയിലെ അ​ഗർത്തലയിൽനിന്ന് പശ്ചിമ ബം​ഗാളിലെ സെൽഡയിലേക്ക് സർവീസ് നടത്തുന്ന 13174 കാഞ്ചൻജംഗ എക്സ്പ്രസാണ് അപകടത്തിൽ‌പ്പെട്ടത്. ​ഗുഡ്സ് ട്രെയിൻ സി​ഗ്നൽ മറികടന്ന് പാസഞ്ചർ ട്രെയിനിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ പാസഞ്ചർ ട്രെയിനിന്റെ മൂന്ന് കോച്ചുകൾ പാളംതെറ്റി. രക്ഷാപ്രവർത്തനത്തിനായി ദുരന്തനിവാരണ സേന, പോലീസ് ഉദ്യോ​ഗസ്ഥർ എന്നിവർ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അറിയിച്ചു. അപകടത്തിൽ‌ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ട്രെയിൻ അപകടം ഞെട്ടിക്കുന്നതാണെന്നും മരിച്ചവരുടെ ബന്ധുക്കളെ അനുശോചനം അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി ദ്രൗപതി മുർമു തുടങ്ങിയവർ അപകടത്തിൽ അനുശോചനം അറിയിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും അടിയന്തര സഹായം നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

#kanchanjunga #express #accident #death #toll #rises #15

Next TV

Related Stories
#complaint | പേരക്ക പറിച്ചതിന് ദളിത് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി

Jun 26, 2024 02:12 PM

#complaint | പേരക്ക പറിച്ചതിന് ദളിത് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി

രണ്ട് ദിവസം മുൻപ് കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ മധുസൂദൻ റെഡ്ഡിക്കും മകനുമെതിരെ തെലങ്കാന പൊലീസ്...

Read More >>
#OmBirla | ഓം ബിര്‍ള ലോക്സഭ സ്പീക്കര്‍: വോട്ടെടുപ്പ് ആവശ്യപ്പെടാതെ പ്രതിപക്ഷം, ശബ്ദവോട്ടോടെ പ്രമേയം പാസാക്കി

Jun 26, 2024 11:55 AM

#OmBirla | ഓം ബിര്‍ള ലോക്സഭ സ്പീക്കര്‍: വോട്ടെടുപ്പ് ആവശ്യപ്പെടാതെ പ്രതിപക്ഷം, ശബ്ദവോട്ടോടെ പ്രമേയം പാസാക്കി

സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തിൽ ആകെ രണ്ട് പ്രാവശ്യം മാത്രമാണ് സ്പീക്കർ സ്ഥാനത്തേയ്ക്ക് മത്സരം നടന്നത്. അവസാനമായി മത്സരം നടന്നത് 1976ൽ...

Read More >>
#LokSabhaSpeakerelection | രഹസ്യവോട്ടെടുപ്പില്ല, മത്സരവും ആദ്യമല്ല; ലോക്സഭാ സ്പീക്കർ തിരഞ്ഞെടുപ്പ് ഇങ്ങനെ

Jun 26, 2024 11:49 AM

#LokSabhaSpeakerelection | രഹസ്യവോട്ടെടുപ്പില്ല, മത്സരവും ആദ്യമല്ല; ലോക്സഭാ സ്പീക്കർ തിരഞ്ഞെടുപ്പ് ഇങ്ങനെ

ഒരു പ്രമേയം പാസാകും വരെ വോട്ടിങ് നടക്കും. ഒരേ സമയത്തു സമർപ്പിച്ച പ്രമേയങ്ങളുടെ മുൻഗണന നറുക്കിട്ടാണു...

Read More >>
#wallcollapsed | മതിലിടിഞ്ഞ് വീട് തകർന്നു; കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

Jun 26, 2024 10:32 AM

#wallcollapsed | മതിലിടിഞ്ഞ് വീട് തകർന്നു; കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

നാട്ടുകാരും ഫയർഫോഴ്സുമെത്തിയാണ് മൃതദേഹങ്ങൾ...

Read More >>
#LokSabhaSpeakerElection | ലോക്സഭാ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്; ഒറ്റക്കെട്ടായി ഇൻഡ്യാ മുന്നണി

Jun 26, 2024 06:31 AM

#LokSabhaSpeakerElection | ലോക്സഭാ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്; ഒറ്റക്കെട്ടായി ഇൻഡ്യാ മുന്നണി

സ്ഥാനാർഥിക്ക് സ്വന്തം പേര് സ്പീക്കർ സ്ഥാനത്തേക്ക് മുന്നോട്ടുവെയ്ക്കാനാകില്ല. മറ്റൊരംഗമാണ്...

Read More >>
Top Stories