#death | കോഴിക്കോട്ട് വീടിനു മുകളിൽ മരം വീണ് അപകടം; വയോധികയ്ക്ക് ദാരുണാന്ത്യം, കൊച്ചുമകൾക്ക് പരിക്ക്

#death | കോഴിക്കോട്ട് വീടിനു മുകളിൽ മരം വീണ് അപകടം; വയോധികയ്ക്ക് ദാരുണാന്ത്യം, കൊച്ചുമകൾക്ക് പരിക്ക്
Jun 17, 2024 01:55 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) പെരുമണ്ണ അരമ്പച്ചാലിൽ വീടിനു മുകളിൽ മരംവീണ് വയോധിക മരിച്ചു. ചിരുതക്കുട്ടി (85) ആണ് മരിച്ചത്.

അടുത്ത പറമ്പിൽ മണ്ണുമാന്തി ഉപയോഗിച്ച് മണ്ണെടുത്തുകൊണ്ടിരിക്കുന്നതിനിടെ പന വീടിനു മുകളിലേക്ക് വീഴുകയായിരുന്നു. വീടിന് പുറത്തുനിൽക്കുകയായിരുന്ന ചിരുതകുട്ടിയുടെ ശരീരത്തിലേക്ക് പനയുടെ അവശിഷ്ടങ്ങൾ പതിക്കുകയായിരുന്നു.

സമീപത്തുണ്ടായിരുന്ന മകൻ വിനോദിന്റെ അഞ്ചുവയസ്സുകാരിയായ മകൾ ആരാധനയ്ക്കും പരിക്കേറ്റിട്ടുണ്ട്. കുട്ടിയുടെ പരിക്ക് ഗുരുതരമല്ല. ചിരുതക്കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വിവരമറിഞ്ഞ് പന്തീരങ്കാവ് പോലീസും താലൂക്ക് ദുരന്തനിവാരണ സേന ടിഡിആർഎഫ് വളണ്ടിയർമാരും സ്ഥലത്തെത്തി.

പരേതനായ ജോയിയുടെ ഭാര്യയാണ് ചിരുത. താലൂക്ക് ദുരന്തനിവാരണ സേന വളണ്ടിയർമാരും നാട്ടുകാരും വീടിന് മുകളിൽ വീണ മരം നീക്കാനുള്ള പരിശ്രമത്തിലാണ്. അയൽവാസിയുടെ പറമ്പിലെ മരമാണ് അപകടം വരുത്തിയത്.

#tree #fell #house #kozhikode #old #woman #died

Next TV

Related Stories
#busstrike | സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്

Jun 26, 2024 03:29 PM

#busstrike | സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്

140 കിലോമീറ്റർ അധികം വരുന്ന സ്വകാര്യ ബസ്സുകളുടെ ഫിറ്റനസ് പുതുക്കി നൽകണമെന്നും ബസ്സുടമകൾ...

Read More >>
#Clash  |ബാർ പരിസരത്ത് കൂട്ടയടി; ജീവനക്കാരുൾപ്പടെ ആറ്  പേർക്കെതിരെ കേസ്

Jun 26, 2024 03:25 PM

#Clash |ബാർ പരിസരത്ത് കൂട്ടയടി; ജീവനക്കാരുൾപ്പടെ ആറ് പേർക്കെതിരെ കേസ്

ഒടുവിൽ ബാർ ജീവനക്കാരും അടിപിടിയിൽ പങ്കാളികളായി....

Read More >>
#bombfound | മക്കിമലയിൽ കണ്ടെത്തിയ കുഴിബോംബുകൾ നിർവീര്യമാക്കി; തണ്ടർബോൾട്ടിനെ ലക്ഷ്യമിട്ട് കുഴിച്ചിട്ടതെന്ന് നി​ഗമനം

Jun 26, 2024 03:05 PM

#bombfound | മക്കിമലയിൽ കണ്ടെത്തിയ കുഴിബോംബുകൾ നിർവീര്യമാക്കി; തണ്ടർബോൾട്ടിനെ ലക്ഷ്യമിട്ട് കുഴിച്ചിട്ടതെന്ന് നി​ഗമനം

പ്രദേശത്ത് തണ്ടർബോൾട്ട് ജാ​ഗ്ര പുലർത്തുന്നുണ്ട്. മാവോയിസ്റ്റുകൾ വന്നുപോകുന്ന...

Read More >>
#Deepumurdercase | ദീപു കൊലക്കേസ്: സ്വയം കുറ്റമേറ്റ് ഗുണ്ട നേതാവ് അമ്പിളി, ക്വട്ടേഷൻ നൽകിയതാരെന്ന് വെളിപ്പെടുത്തിയില്ല

Jun 26, 2024 03:02 PM

#Deepumurdercase | ദീപു കൊലക്കേസ്: സ്വയം കുറ്റമേറ്റ് ഗുണ്ട നേതാവ് അമ്പിളി, ക്വട്ടേഷൻ നൽകിയതാരെന്ന് വെളിപ്പെടുത്തിയില്ല

കട്ടർ ഉപയോഗിച്ചാണ് ദീപുവിൻ്റെ കഴുത്തറുത്തത് എന്നാണ് സൂചന. കൂടുതർ പേരുടെ സഹായം ഉണ്ടോ എന്നും...

Read More >>
#ManuThomas | ‘എം. ഷാജർ സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ചേർന്ന് ഗൂഢാലോചന നടത്തി’; മനു തോമസിന്റെ പരാതി പുറത്ത്

Jun 26, 2024 02:36 PM

#ManuThomas | ‘എം. ഷാജർ സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ചേർന്ന് ഗൂഢാലോചന നടത്തി’; മനു തോമസിന്റെ പരാതി പുറത്ത്

15 മാസമായി ഒരു രാഷ്ട്രീയ പ്രവർത്തനവും മനു നടത്തിയിട്ടില്ല. വ്യാപാര സംരംഭങ്ങളിൽനിന്ന് ഒഴിവാകാൻ മനുവിനോട് പാർട്ടി ആവശ്യപ്പെട്ടെങ്കിലും...

Read More >>
Top Stories