#gangrape | ഇൻസ്റ്റഗ്രാംവഴി സൗഹൃദം; യുവതിയെ മയക്കുമരുന്ന് നൽകി ബലാത്സംഗംചെയ്ത് സുഹൃത്തും കൂട്ടാളിയും, കേസ്

#gangrape | ഇൻസ്റ്റഗ്രാംവഴി സൗഹൃദം; യുവതിയെ മയക്കുമരുന്ന് നൽകി ബലാത്സംഗംചെയ്ത് സുഹൃത്തും കൂട്ടാളിയും, കേസ്
Jun 17, 2024 01:19 PM | By Athira V

ലഖ്നൗ: ( www.truevisionnews.com ) ഉത്തർപ്രദേശിലെ ഷാംലിയിൽ ജോലി വാ​ഗ്ദാനംചെയ്ത് യുവതിയെ ഇൻസ്റ്റ​ഗ്രാം സുഹൃത്തും കൂട്ടാളിയും ചേർന്ന് കൂട്ടബലാത്സം​ഗം ചെയ്തതായി പരാതി. ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയായിരുന്നു ക്രൂരത. മീററ്റ് സ്വദേശിനിയാണ് പീഡനത്തിന് ഇരയായത്.

ബാങ്കിൽ ജോലിചെയ്യുന്നുവെന്ന് അവകാശപ്പെട്ട വ്യക്തിയുമായി ഇൻസ്റ്റ​ഗ്രാം വഴി സൗഹൃദത്തിലായിരുന്നുവെന്ന് പീഡനത്തിനിരയായ യുവതി പറഞ്ഞു. ബാങ്കിൽ ജോലി ലഭിക്കാൻ ഇയാൾ സഹായിക്കാമെന്ന് വാ​ഗ്ദാനം ചെയ്തിരുന്നു.

പിന്നാലെ, ജോലിയുടെ ആവശ്യത്തിനായി തന്നോട് ദെഹ്റാ​ദൂണിലേക്ക് വരാൻ സുഹൃത്തിനെ അയച്ച് ഇയാൾ ആവശ്യപ്പെട്ടു. ദേഹ്റാദൂണിൽ എത്തിയെങ്കിലും അവിടെ ഇയാൾ ഉണ്ടായിരുന്നില്ല. പിന്നീട്, ഇയാളുടെ കൂട്ടാളിയോടൊപ്പം ഷാംലിയിലേക്ക് പോയെന്നും അവിടെ വച്ചാണ് ഇൻസ്റ്റ​ഗ്രാം സുഹൃത്തിനെ കണ്ടുമുട്ടിയതെന്നും അവർ വ്യക്തമാക്കി.

ഷാംലിയിൽവെച്ച് ഇരുവരും ചേർന്ന് കൂട്ടബലാത്സം​ഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. സംഭവത്തിൽ യു.പി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

#up #woman #drugged #gang #raped #instagram #friend

Next TV

Related Stories
#complaint | പേരക്ക പറിച്ചതിന് ദളിത് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി

Jun 26, 2024 02:12 PM

#complaint | പേരക്ക പറിച്ചതിന് ദളിത് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി

രണ്ട് ദിവസം മുൻപ് കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ മധുസൂദൻ റെഡ്ഡിക്കും മകനുമെതിരെ തെലങ്കാന പൊലീസ്...

Read More >>
#OmBirla | ഓം ബിര്‍ള ലോക്സഭ സ്പീക്കര്‍: വോട്ടെടുപ്പ് ആവശ്യപ്പെടാതെ പ്രതിപക്ഷം, ശബ്ദവോട്ടോടെ പ്രമേയം പാസാക്കി

Jun 26, 2024 11:55 AM

#OmBirla | ഓം ബിര്‍ള ലോക്സഭ സ്പീക്കര്‍: വോട്ടെടുപ്പ് ആവശ്യപ്പെടാതെ പ്രതിപക്ഷം, ശബ്ദവോട്ടോടെ പ്രമേയം പാസാക്കി

സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തിൽ ആകെ രണ്ട് പ്രാവശ്യം മാത്രമാണ് സ്പീക്കർ സ്ഥാനത്തേയ്ക്ക് മത്സരം നടന്നത്. അവസാനമായി മത്സരം നടന്നത് 1976ൽ...

Read More >>
#LokSabhaSpeakerelection | രഹസ്യവോട്ടെടുപ്പില്ല, മത്സരവും ആദ്യമല്ല; ലോക്സഭാ സ്പീക്കർ തിരഞ്ഞെടുപ്പ് ഇങ്ങനെ

Jun 26, 2024 11:49 AM

#LokSabhaSpeakerelection | രഹസ്യവോട്ടെടുപ്പില്ല, മത്സരവും ആദ്യമല്ല; ലോക്സഭാ സ്പീക്കർ തിരഞ്ഞെടുപ്പ് ഇങ്ങനെ

ഒരു പ്രമേയം പാസാകും വരെ വോട്ടിങ് നടക്കും. ഒരേ സമയത്തു സമർപ്പിച്ച പ്രമേയങ്ങളുടെ മുൻഗണന നറുക്കിട്ടാണു...

Read More >>
#wallcollapsed | മതിലിടിഞ്ഞ് വീട് തകർന്നു; കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

Jun 26, 2024 10:32 AM

#wallcollapsed | മതിലിടിഞ്ഞ് വീട് തകർന്നു; കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

നാട്ടുകാരും ഫയർഫോഴ്സുമെത്തിയാണ് മൃതദേഹങ്ങൾ...

Read More >>
#LokSabhaSpeakerElection | ലോക്സഭാ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്; ഒറ്റക്കെട്ടായി ഇൻഡ്യാ മുന്നണി

Jun 26, 2024 06:31 AM

#LokSabhaSpeakerElection | ലോക്സഭാ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്; ഒറ്റക്കെട്ടായി ഇൻഡ്യാ മുന്നണി

സ്ഥാനാർഥിക്ക് സ്വന്തം പേര് സ്പീക്കർ സ്ഥാനത്തേക്ക് മുന്നോട്ടുവെയ്ക്കാനാകില്ല. മറ്റൊരംഗമാണ്...

Read More >>
#LokSabhaSpeakerElection | ലോക്സഭാ സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ; ഓം ബിർളയും കൊടിക്കുന്നിലും പത്രിക നൽകി

Jun 25, 2024 11:12 PM

#LokSabhaSpeakerElection | ലോക്സഭാ സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ; ഓം ബിർളയും കൊടിക്കുന്നിലും പത്രിക നൽകി

എട്ടാംതവണ ലോക്സഭയിലെത്തിയ മുതിർന്ന കോൺഗ്രസ് അംഗം കൊടിക്കുന്നിൽ സുരേഷ് മാവേലിക്കര മണ്ഡലത്തിൽ നിന്ന് 10,868 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ഇത്തവണ...

Read More >>
Top Stories