#murdercase | ബാലരാമപുരത്ത് യുവാവിനെ ​ കുത്തിക്കൊന്ന കേസ്; പ്രതി പിടിയിൽ

#murdercase |  ബാലരാമപുരത്ത് യുവാവിനെ ​ കുത്തിക്കൊന്ന കേസ്; പ്രതി പിടിയിൽ
Jun 17, 2024 08:17 AM | By Susmitha Surendran

(truevisionnews.com)   തിരുവനന്തപുരം ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ പ്രതി പിടിയിൽ. ബാലരാമപുരം വഴിമുക്ക് പച്ചിക്കൊട് സ്വദേശി കുമാറാണ് പിടിയിലായത്.

ഇന്നലെ വൈകിട്ടായിരുന്നു ആലുവിള സ്വദേശി ബിജുവിനെ കുത്തിക്കൊലപ്പെടുത്തിയത്. കൊലപാതക കാരണം പ്രതി വെളിപ്പെടുത്തിട്ടില്ല.

മുൻവൈരാ​ഗ്യമാണ് കൊലപാതക കാരണമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. പ്രതിയ ചോദ്യം ചെയ്യാനായി ഉന്നത പൊലീസ് സംഘം എത്തും.

വീട്ടിൽ നിന്ന് വിളിച്ചിറക്കി ബിജുവിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. ബിജുവും കുമാറും സുഹൃത്തുക്കളായിരുന്നു. ഇന്നലെ രാവിലെ ഇരുവരും ഒരുമിച്ചിരുന്നു മദ്യപിച്ചിരുന്നു.

മദ്യപാനത്തിനിടെ ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടായി.പിന്നാലെ ഇരുവരും പിരിഞ്ഞുപോയിരുന്നു. തുടർന്ന് ബിജുവിന്റെ വീട്ടിലേക്ക് കുമാർ എത്തി വിളിച്ച് പുറത്തിറക്കി സമീപമുള്ള കനാലിനടുത്ത് വെച്ച് ആക്രമിക്കുകയായിരുന്നു.

ബിജുവിന്റെ വിളികേട്ട് ഓടിയെത്തിയ ബിജുവിൻറെ ഭാര്യയും മരുമകനും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: മഞ്ജു. മക്കൾ: അശ്വതി, അച്ചു. മരുമകൻ: വിഷ്ണു.

#Accused #arrested #case #stabbing #youth #Balaramapuram.

Next TV

Related Stories
#sexualabuse | വിവാഹ വാഗ്ദാനം നൽകി പീഡനം; ഒളിവിലായിരുന്ന മധ്യവയസ്കൻ പിടിയിൽ

Jul 23, 2024 11:33 PM

#sexualabuse | വിവാഹ വാഗ്ദാനം നൽകി പീഡനം; ഒളിവിലായിരുന്ന മധ്യവയസ്കൻ പിടിയിൽ

പേരിയ വരയാൽ മുക്കത്ത് വീട്ടിൽ ബെന്നി (45) യെയാണ് മാനന്തവാടി പൊലീസ് അറസ്റ്റ്...

Read More >>
#Rapecase | കൊല്ലത്തെ ബലാത്സംഗക്കേസ്; നാദാപുരം പാറക്കടവ് സ്വദേശി യുവാവ് പൊലീസ് പിടിയിൽ

Jul 23, 2024 11:01 PM

#Rapecase | കൊല്ലത്തെ ബലാത്സംഗക്കേസ്; നാദാപുരം പാറക്കടവ് സ്വദേശി യുവാവ് പൊലീസ് പിടിയിൽ

കല്ലട സ്വദേശിനിയായ നാല്പതുകാരിയുടെ പരാതിയിലാണ് പാറക്കടവ് സ്വദേശിക്കെതിരെ...

Read More >>
#Lightningstorm  | കണ്ണൂരിൽ മിന്നൽ ചുഴലിയിൽ വ്യാപക നാശം; 6 വയസുകാരിക്ക് പരിക്ക്, 5 വീടുകൾ തകർന്നു, മരങ്ങൾ കടപുഴകി

Jul 23, 2024 10:46 PM

#Lightningstorm | കണ്ണൂരിൽ മിന്നൽ ചുഴലിയിൽ വ്യാപക നാശം; 6 വയസുകാരിക്ക് പരിക്ക്, 5 വീടുകൾ തകർന്നു, മരങ്ങൾ കടപുഴകി

ഒപ്പമുണ്ടായിരുന്ന ഒരു വയസ്സുള്ള കുട്ടി പരിക്കേൽക്കാതെ രക്ഷപ്പെട്ടു....

Read More >>
#arrest | 'നാദാപുരത്ത് കെട്ടിടം പൊളിച്ചപ്പോൾ നിധി' ജെസിബി ഡ്രൈവറിട്ട വില ഏഴ് ലക്ഷം, തൃശൂരിൽ 4 ലക്ഷം തട്ടിയ കള്ളക്കഥ

Jul 23, 2024 10:24 PM

#arrest | 'നാദാപുരത്ത് കെട്ടിടം പൊളിച്ചപ്പോൾ നിധി' ജെസിബി ഡ്രൈവറിട്ട വില ഏഴ് ലക്ഷം, തൃശൂരിൽ 4 ലക്ഷം തട്ടിയ കള്ളക്കഥ

ആശുപത്രിയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇയാളെ അറസ്റ്റ് ചെയ്യും. നാദാപുരത്തെ ജെസിബി ഡ്രൈവറായ സിറാജുല്‍ ഇസ്ലാമാണ് തട്ടിപ്പിന്റെ...

Read More >>
#drowned | ആറ്റിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന കൊച്ചുമകനെ രക്ഷിക്കുന്നതിനിടെ മുത്തച്ഛൻ മുങ്ങിമരിച്ചു

Jul 23, 2024 10:04 PM

#drowned | ആറ്റിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന കൊച്ചുമകനെ രക്ഷിക്കുന്നതിനിടെ മുത്തച്ഛൻ മുങ്ങിമരിച്ചു

കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന സുൽത്താനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സലീം...

Read More >>
Top Stories