#earth | ദിവസത്തിന്റെ ദൈർഘ്യം കൂടുമെന്ന് പഠനം; ഭൂമിയുടെ അകക്കാമ്പ് കറങ്ങുന്നതിന്റെ വേ​ഗത കുറഞ്ഞു

#earth | ദിവസത്തിന്റെ ദൈർഘ്യം കൂടുമെന്ന് പഠനം; ഭൂമിയുടെ അകക്കാമ്പ് കറങ്ങുന്നതിന്റെ വേ​ഗത കുറഞ്ഞു
Jun 16, 2024 07:10 PM | By Athira V

( www.truevisionnews.com ) ഭൂമിയുടെ അകക്കാമ്പിന്റെ ചലനം സാധാരണയിൽ നിന്ന് മന്ദഗതിയിലായതായി പഠനം. അകക്കാമ്പ് ഉപരിതലത്തേക്കാൾ വേ​ഗത്തിൽ കറങ്ങുമെന്നായിരുന്നു നേരത്തെ പഠനങ്ങൾ തെളിയിച്ചിരുന്നത്.

എന്നാൽ, 2010 മുതൽ ഭൂമിയുടെ ആന്തരിക ഭാ​ഗം ഭ്രമണം ചെയ്യുന്നതിന്റെ വേ​ഗത കുറഞ്ഞെന്നും ഉപരിതലത്തേക്കാൾ പതുക്കെയാണ് കറങ്ങുന്നതെന്നും നേച്ചർ ജേണലിലെ പഠനം പറയുന്നു. ഈ മാറ്റം ദിവസത്തിന്റെ ദൈർഘ്യം വർധിപ്പിക്കാം. ദിവസ ദൈർഘ്യത്തിൽ സെക്കൻ്റിൻ്റെ അംശത്തിൽ മാറ്റം വരുമെന്നും പഠനം വ്യക്തമാക്കി.

ദീർഘ കാലത്തെ നിരീക്ഷണങ്ങളിൽ നിന്നും പരീക്ഷണങ്ങളിൽ നിന്നും ലഭിച്ച ഫലത്തിൽ അകക്കാമ്പ് പതിയെയാണ് കറങ്ങുന്നതെന്ന് തെളിഞ്ഞെന്ന് പഠനത്തിന് നേതൃത്വം വഹിച്ചവരിൽ ഒരാളായ യുഎസ്‌സി ഡോർൺസൈഫ് കോളേജ് ഓഫ് ലെറ്റേഴ്‌സ്, ആർട്‌സ് ആൻഡ് സയൻസസിലെ എർത്ത് സയൻസസ് പ്രൊഫസറായ ജോൺ വിഡേൽ പറഞ്ഞു. വിവിധ വൽക്കങ്ങളായാണ് ഭൂമിയുടെ ഘടന.

പുറംതോട്, ആവരണം, പുറം കോർ, അകക്കാമ്പ് എന്നിങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്. ഏറ്റവും പുറം പാളിയാണ് പുറംതോട്. മൂന്നു മുതൽ 44 മൈൽ (4.8 മുതൽ 70.8 കിലോമീറ്റർ വരെ) വരെയാണ് ഭൂവൽക്കം.

ഈ ഭാ​ഗത്തിന് താഴെ 1,800 മൈൽ (2,896.8 കിലോമീറ്റർ) വരെ ആഴത്തിൽ വ്യാപിച്ചുകിടക്കുന്ന ആവരണമുണ്ട്. ഭാ​ഗത്ത് ദ്രവ ഇരുമ്പും നിക്കലും ഉൾപ്പെട്ടതാണ്.

ഈ ഭാ​ഗത്തെ ചലനമാണ് ഭൂമിയുടെ കാന്തികക്ഷേത്രം സൃഷ്ടിക്കുന്നത്. അകക്കാമ്പ് 760 മൈൽ (1,223 കിലോമീറ്റർ) കനമുള്ള പാളിയാണ്. ചന്ദ്രൻ്റെ അത്രയും വലിപ്പമുള്ള ഈ ഭാ​ഗം ഇരുമ്പും നിക്കലും ഉപയോഗിച്ചുള്ള ഒരു ഘരഗോളമാണ്.

ഭൂമിയുടെ മധ്യഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഗുരുത്വാകർഷണവും ബാഹ്യകാമ്പിലെ ദ്രാവകത്തിൻ്റെ ചുളിവുകളുടെയും ഫലമായാണ് അകക്കാമ്പിന്റെ ഭ്രമണം മന്ദ​ഗതിയിലാകാൻ കാരണമെന്നും ശാസ്ത്രജ്ഞർ പറയുന്നു.

ഭ്രമണം മന്ദ​ഗതിയിലായത് കാരണമുണ്ടാകുന്ന പരിണിത ഫലങ്ങൾ എന്താകുമെന്ന് അറിയാൻ കൂടുതൽ പഠനങ്ങളും പരീക്ഷണങ്ങളും ആവശ്യമാണെന്നും ​ഗവേഷകർ വ്യക്തമാക്കി.

#earth #inner #core #slowing #down #14 #years #could #change #day #length

Next TV

Related Stories
#LokSabhaSpeakerElection | ലോക്സഭാ സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ; ഓം ബിർളയും കൊടിക്കുന്നിലും പത്രിക നൽകി

Jun 25, 2024 11:12 PM

#LokSabhaSpeakerElection | ലോക്സഭാ സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ; ഓം ബിർളയും കൊടിക്കുന്നിലും പത്രിക നൽകി

എട്ടാംതവണ ലോക്സഭയിലെത്തിയ മുതിർന്ന കോൺഗ്രസ് അംഗം കൊടിക്കുന്നിൽ സുരേഷ് മാവേലിക്കര മണ്ഡലത്തിൽ നിന്ന് 10,868 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ഇത്തവണ...

Read More >>
#tripletalaq | ബി.ജെ.പിയെ പിന്തുണച്ചതിന് ഭർത്താവ് മുത്തലാഖ് നൽകിയെന്ന് ഭാര്യ; നിഷേധിച്ച് ഭർത്താവ്

Jun 25, 2024 10:41 PM

#tripletalaq | ബി.ജെ.പിയെ പിന്തുണച്ചതിന് ഭർത്താവ് മുത്തലാഖ് നൽകിയെന്ന് ഭാര്യ; നിഷേധിച്ച് ഭർത്താവ്

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഭർത്താവിനെതിരെ...

Read More >>
#rahulgandhi | രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ്; തീരുമാനമെടുത്തത് ഇന്ത്യ സംഖ്യത്തിന്‍റെ യോഗത്തില്‍

Jun 25, 2024 09:45 PM

#rahulgandhi | രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ്; തീരുമാനമെടുത്തത് ഇന്ത്യ സംഖ്യത്തിന്‍റെ യോഗത്തില്‍

രാഹുൽ ഗാന്ധിയാണ് പ്രതിപക്ഷ നേതാവാണെന്ന് അറിയിച്ചു കൊണ്ട് പാർലമെന്‍ററി പാർട്ടി നേതാവ് സോണിയ ഗാന്ധി പ്രോടെം സ്പീക്കർക്ക് കത്ത്...

Read More >>
#elephant | ചെളിക്കുഴിയിൽ വീണ ആനക്കുട്ടിക്ക് പുതുജീവനേകി വനം വകുപ്പ്; തുള്ളിച്ചാടി അമ്മയോടൊപ്പം മടക്കം

Jun 25, 2024 09:42 PM

#elephant | ചെളിക്കുഴിയിൽ വീണ ആനക്കുട്ടിക്ക് പുതുജീവനേകി വനം വകുപ്പ്; തുള്ളിച്ചാടി അമ്മയോടൊപ്പം മടക്കം

മൃ​ഗ ഡോക്ടർമാർ അടങ്ങുന്ന പ്രത്യേക സംഘം അമ്മയെയും കുട്ടിയാനയെയും നിരീക്ഷിച്ചുവരികയാണെന്നും ഇരുവരും സുരക്ഷിതരാണെന്നും തമിഴ്നാട് വനംവകുപ്പും...

Read More >>
#RahulGandhi | ഭരണഘടന ഉയർത്തിപ്പിടിച്ച് രാഹുൽ; എംപിയായി സത്യപ്രതിജ്ഞ ചെയ്തു, സാക്ഷിയായി സോണിയയും പ്രിയങ്കയും

Jun 25, 2024 04:49 PM

#RahulGandhi | ഭരണഘടന ഉയർത്തിപ്പിടിച്ച് രാഹുൽ; എംപിയായി സത്യപ്രതിജ്ഞ ചെയ്തു, സാക്ഷിയായി സോണിയയും പ്രിയങ്കയും

മുപ്പത്തി മൂന്നാമതായാണ് രാഹുൽ ​ഗാന്ധി സത്യപ്രതിജ്ഞ ചെയ്തത്....

Read More >>
#Porschecaraccident | പോർഷെ കാർ അപകടം: 'പ്രതിക്ക് പ്രായപൂർത്തിയായിട്ടില്ല, ഉടൻ മോചിപ്പിക്കണം'; ഉത്തരവിട്ട് ഹൈക്കോടതി

Jun 25, 2024 04:46 PM

#Porschecaraccident | പോർഷെ കാർ അപകടം: 'പ്രതിക്ക് പ്രായപൂർത്തിയായിട്ടില്ല, ഉടൻ മോചിപ്പിക്കണം'; ഉത്തരവിട്ട് ഹൈക്കോടതി

സർക്കാർ ഒബ്സർവേഷൻ ഹോമിൽ നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ അമ്മായി നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ്...

Read More >>
Top Stories