(truevisionnews.com) കെ കെ ലതിക മാപ്പ് പറയണമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ. അല്ലാത്തപക്ഷം സിപിഐഎം അവരെ തള്ളിപ്പറയാൻ തയാറാകണം.
പോസ്റ്റ് പിൻവലിച്ചതോടെ കെ കെ ലതികയുടെ പങ്ക് വ്യക്തമായി. കെ കെ ലതികയെ അറസ്റ്റ് ചെയ്യണമെന്നും ഡിസിസി പ്രസിഡന്റ് വ്യക്തമാക്കി. ലതികയെയും ഇത് പ്രചരിപ്പിച്ച ഗ്രൂപ്പിൻ്റെ അഡ്മിനിനേയും അറസ്റ്റ് ചെയ്യണമെന്നും എങ്കിൽ മാത്രമേ സത്യം പുറത്തുവരികയുള്ളുവെന്നും പ്രവീൺ കുമാർ പറഞ്ഞു.
ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിം നിരപരാധിയാണെന്ന് പറയാൻ കോടതി ഇടപെടൽ വേണ്ടി വന്നു. പൊലീസ് സിപിഐഎമ്മിൻ്റെ പോഷക സംഘടനയായി പ്രവർത്തിക്കുകയാണ്.
അന്വേഷണത്തിൽ പോലീസ് കൃത്യമായ രീതിയിൽ മുന്നോട്ട് പോയില്ലെങ്കിൽ നിക്ഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും ഡിസിസി പ്രസിഡന്റ് വ്യക്തമാക്കി.
#Kozhikode #DCC #president #KkLatika #should #apologize #kPraveenKumar.
![](https://tvn.zdn.im/img/truevisionnews.com/0/assets/images/truevision-whatsapp.jpeg)