കൊല്ലം: (truevisionnews.com) കൊല്ലം ഭരണിക്കാവ്-ചക്കുവള്ളി റോഡില്‍ സ്കൂട്ടര്‍ തട്ടി ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു.
പോരുവഴി കമ്പലടി ചന്ദ്രാലയത്ത് സോമശേഖര കുറുപ്പാണ് മരിച്ചത്.
ഇന്നലെ ഉച്ചക്കാണ് റോഡ് മുറിച്ച് കടക്കുകയായിരുന്ന സോമശേഖര കുറുപ്പിനെ സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ചത്.
കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
#scooter #crossing #road; #elderly #man #died #under #treatment