#kuwaitbuildingfire | ഹൃദയവേദനയോടെ നാട്; മലയാളികളുടെ മൃതദേഹങ്ങൾ കൊച്ചിയിലെത്തിച്ചു, പ്രത്യേക ആംബുലൻസിൽ സ്വദേശത്തേക്ക്

#kuwaitbuildingfire | ഹൃദയവേദനയോടെ നാട്; മലയാളികളുടെ മൃതദേഹങ്ങൾ കൊച്ചിയിലെത്തിച്ചു, പ്രത്യേക ആംബുലൻസിൽ സ്വദേശത്തേക്ക്
Jun 14, 2024 10:50 AM | By Athira V

നെടുമ്പാശ്ശേരി: ( www.truevisionnews.com ) കുവൈത്തിൽ തീപിടിത്ത ദുരന്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ കൊച്ചിയിലെത്തിച്ചു. രാവിലെ പത്തരയോടെ 23 മലയാളികളുടെ മൃതദേഹങ്ങളാണ് വ്യോമസേന വിമാനത്തിൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചത്.

കേരളത്തിലെ 23 പേരുടെ കൂടാതെ തമിഴ്നാട്ടിലെ ഏഴു പേരുടെയും കർണാടകയിലെ ഒരാളുടെയും ഉൾപ്പെടെ 31 പേരുടെ മൃതദേഹങ്ങളാണ് കൊച്ചിയിലെത്തിച്ചത്.

മൃതദേഹങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രിമാർ അടക്കമുള്ളവർ ഏറ്റുവാങ്ങി. അതാത് ജില്ലകളിലേക്കുള്ള മൃതദേഹങ്ങൾ ജില്ല ഭരണകൂടങ്ങൾ ഏറ്റുവാങ്ങും.

വിമാനത്താവളത്തിൽ അധിക നേരം പൊതുദർശനം ഉണ്ടായിരിക്കില്ല. സംസ്ഥാന സർക്കാർ അന്തിമോപചാരം അർപ്പിക്കും. കുടുംബാംഗങ്ങൾക്കും കാണാൻ സൗകര്യമൊരുക്കും. തുടർന്ന് പ്രത്യേക ആംബുലൻസിൽ സ്വദേശങ്ങളിലേക്ക് കൊണ്ടുപോകും. തമിഴ്നാട്, കർണാടക സ്വദേശികളുടെ മൃതദേഹങ്ങൾ കൊണ്ടുപോകാൻ പ്രത്യേക ആംബുലൻസുകൾ എത്തിച്ചിട്ടുണ്ട്.

മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമാനം രാവിലെ അഞ്ചു മണിയോടെയാണ് കുവൈത്തിൽ നിന്നും പുറപ്പെട്ടത്. 23 മലയാളികളുടെ കൂടാതെ തമിഴ്‌നാട് 7, ആന്ധ്രാപ്രദേശ് 3, യു.പി 3, ഒഡീഷ 2, ബിഹാർ 1, പഞ്ചാബ് 1, കർണാടക 1, മഹാരാഷ്ട്ര 1, പശ്ചിമ ബംഗാൾ 1, ജാർഖണ്ഡ് 1, ഹരിയാന 1 എന്നിങ്ങനെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ മൃതദേഹങ്ങളാണ് വിമാനത്തിലുള്ളത്.

അപകടത്തിൽ മരിച്ച 49 പേരിൽ 46 പേരും ഇന്ത്യക്കാരാണ്. കൊച്ചിയിലെത്തിയ വ്യോമസേന വിമാനം മലയാളികളുടെ മൃതദേഹങ്ങൾ കൈമാറിയ ശേഷം ഡൽഹിയിലേക്ക് പുറപ്പെട്ടു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് അനുഗമിക്കുന്നുണ്ട്.

23 മലയാളികളടക്കം 49 പേരാണ് മരിച്ചത്. ഏ​​ഴ് മ​​ല​​യാ​​ളി​​ക​​ൾ ഗു​​രു​​ത​​രാ​​വ​​സ്ഥ​​യി​​ലാ​​ണ്. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

കേരളത്തിൽ നിന്നുള്ള 30 പേർക്ക് പരിക്കേറ്റതായാണ് അനൗദ്യോഗിക കണക്കെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു. ഐ.സി.യുവിൽ കഴിയുന്ന ഏഴു പേരിൽ നാലു പേർ കേരളത്തിൽ നിന്നുള്ളവരാണെന്നും മന്ത്രി വ്യക്തമാക്കി.

ബുധനാഴ്ച പുലർച്ച നാലു മണിക്കാണ് കുവൈത്തിലെ മൻഗഫ് ബ്ലോക്ക് നാലിലെ തൊഴിലാളി ക്യാമ്പിൽ തീപിടിച്ചത്. പ്ര​​വാ​​സി മ​​ല​​യാ​​ളി വ്യ​​വ​​സാ​​യി കെ.​​ജി. എ​​ബ്ര​​ഹാ​​മി​​ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ കമ്പനിയായ എന്‍.ബി.ടി.സിയിലെയും ഹൈവേ സൂപ്പര്‍ മാര്‍ക്കറ്റിലെയും ജീവനക്കാരാണ് ദുരന്തത്തില്‍പെട്ടത്. കെട്ടിടത്തിൽ 196 പേരായിരുന്നു താമസിച്ചിരുന്നത്.

കെട്ടിടത്തിൽ തീയും പുകയും നിറഞ്ഞതോടെ ശ്വാസംമുട്ടിയാണ് കൂടുതൽ മരണങ്ങളും. തീ പടർന്നതിനെ തുടർന്ന് കെട്ടിടത്തിൽ നിന്നും ചിലർ താഴേക്ക് ചാടുകയും ചെയ്തു. തൊഴിലാളികൾ ഉറങ്ങുന്നതിനിടെയാണ് തീപിടിത്തമുണ്ടായത് മരണസംഖ്യ ഉയരാൻ കാരണമായി.

#kuwait #fire #tragedy #bodies #malayalees #were #brought #kochi

Next TV

Related Stories
'അവളെ ആരും നോക്കരുത്, അവൾ ആരോടും സംസാരിക്കരുത്'; അതുല്യയുടെ മരണം, സതീഷിന് പ്രത്യേക സ്വഭാവമെന്ന് ബന്ധു

Jul 20, 2025 07:13 AM

'അവളെ ആരും നോക്കരുത്, അവൾ ആരോടും സംസാരിക്കരുത്'; അതുല്യയുടെ മരണം, സതീഷിന് പ്രത്യേക സ്വഭാവമെന്ന് ബന്ധു

അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് സതീഷിനെതിരെ ഗുരുതര ആരോപണവുമായി...

Read More >>
മൃതദേഹത്തോടും അനാദരവ്....; കാസർഗോഡ്  12 മണിക്ക് മോർച്ചറിയിലെത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതെ അധികൃതർ മടങ്ങി

Jul 1, 2025 09:37 PM

മൃതദേഹത്തോടും അനാദരവ്....; കാസർഗോഡ് 12 മണിക്ക് മോർച്ചറിയിലെത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതെ അധികൃതർ മടങ്ങി

കാസർഗോഡ് 12 മണിക്ക് മോർച്ചറിയിലെത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതെ അധികൃതർ...

Read More >>
 കാസര്‍കോട് തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

Jun 29, 2025 06:21 PM

കാസര്‍കോട് തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

കാസര്‍കോട് പടന്നയില്‍ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി...

Read More >>
'പാട്ട എന്നാൽ പഴയ പോലീസ് സ്റ്റേഷൻ' ;പോലീസിന്റെ രഹസ്യനീക്കമറിയാൻ വാട്ട്സ്ആപ്പ് ഗ്രൂപ് കോഡുകൾ, അന്വേഷണം ഊർജിതമാക്കി പോലീസ്

Jun 28, 2025 08:39 AM

'പാട്ട എന്നാൽ പഴയ പോലീസ് സ്റ്റേഷൻ' ;പോലീസിന്റെ രഹസ്യനീക്കമറിയാൻ വാട്ട്സ്ആപ്പ് ഗ്രൂപ് കോഡുകൾ, അന്വേഷണം ഊർജിതമാക്കി പോലീസ്

രാജപുരത്ത് പൊലീസിൻ്റെ നീക്കം നിരീക്ഷിക്കുന്നതിനായി ഫാമിലി എന്ന പേരിൽ വാട്സപ്പ് ഗ്രൂപ്പ് രഹസ്യമായി പ്രവർത്തിച്ചിരുന്നതായി...

Read More >>
Top Stories










//Truevisionall