മലപ്പുറം: (truevisionnews.com) കുവൈറ്റില്‍ ഫ്ലാറ്റിലുണ്ടായ തീപ്പിടിത്തത്തില്‍ മരണപ്പെട്ടവരില്‍ മലപ്പുറം കൂട്ടായി സ്വദേശിയും.
കോത പറമ്പിന് പടിഞ്ഞാറ് പരേതനായ കുപ്പന്റെ പുരക്കല്‍ ഹംസയുടെ മകന് നൂഹ് (42) ആണ് മരിച്ചത്. രണ്ട് മാസം മുമ്പാണ് അവധി കഴിഞ്ഞ് നൂഹ് കുവൈറ്റിലേക്ക് മടങ്ങിയത്.
രണ്ട് സഹോദരങ്ങള്‍ കുവൈറ്റിലുണ്ട്. ഇവര്‍ നടത്തിയ അന്വേഷണത്തില്‍ ബുധനാഴ്ച രാത്രിയാണ് നൂഹിനെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ ആറ് വര്‍ഷമായി പ്രവാസിയാണ് കൂട്ടായി സ്വദേശി നൂഹ്.
ഇദ്ദേഹം താമസിക്കുന്ന കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായതെന്ന് വിവരം ലഭിച്ചത് മുതല്‍ ബന്ധുക്കള്‍ ആധിയിലായിരുന്നു. മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല.
തുടര്‍ന്ന് സഹോദരങ്ങള്‍ ദുരന്ത പ്രദേശത്തെത്തി അന്വേഷണം നടത്തുകയായിരുന്നു. ലോകത്തെ നടുക്കിയ ദുരന്തത്തില്‍ ഇതുവരെയായി അമ്പതോളം പേരുടെ മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്.
ഇതുവരെ 14 മലയാളികളുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മംഗെഫില്‍ ബുധനാഴ്ചയാണ് തൊഴിലാളികള്‍ കെട്ടിടത്തില്‍ തീപ്പിടിത്തമുണ്ടായത്.
#Returned #Kuwait #two #months #ago; #Noah #identified #search #conducted #brothers