#murder | നാല് വയസുള്ള മകനെ കൊന്ന് വീടിനുള്ളിലിട്ട് കത്തിച്ചു; അമ്മ അറസ്റ്റിൽ

#murder |   നാല് വയസുള്ള മകനെ കൊന്ന് വീടിനുള്ളിലിട്ട് കത്തിച്ചു; അമ്മ അറസ്റ്റിൽ
Jun 13, 2024 06:58 AM | By Athira V

ലഖ്നൗ: ( www.truevisionnews.com  ) നാല് വയസുകാരനായ മകനെ കൊലപ്പെടുത്തി മൃതദേഹം വീടിനുള്ളിലിട്ട് കത്തിച്ച അമ്മ അറസ്റ്റിൽ. ഉത്തർപ്രദേശ് ബിജ്‌നോറിലെ ജലാൽപൂർ സ്വദേശി ആദേശ് ദേവിയാണ് പിടിയിലായത്. ഭർത്താവിന്റെ പരാതിയിലാണ് നടപടി. ഇവരുടെ മകൻ ഹർഷാണ് ക്രൂരമായി കൊല്ലപ്പെട്ടത്.

തൻ്റെ ഭാര്യ മകൻ ഹർഷിനെ കൊലപ്പെടുത്തി വീടിനുള്ളിൽ കത്തിക്കുകയായിരുന്നുവെന്ന് ഭർത്താവ് കപിൽ തങ്ങളെ വിളിച്ചറിയിക്കുകയായിരുന്നെന്ന് എഎസ്പി രാം അർജ് പറഞ്ഞു. രാവിലെ കപിൽ വയലിലേക്ക് പോയ സമയത്താണ് സംഭവം നടന്നതെന്നും അദ്ദേഹം അറിയിച്ചു.

പൊലീസ് സംഘം വീട്ടിലെത്തിയപ്പോൾ കുട്ടിയുടെ മൃതദേഹം ഭാഗികമായി കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

തുടർന്ന് ദേവിയെ അറസ്റ്റ് ചെയ്യുകയും കൊലക്കുറ്റം ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. അതേസമയം, കൊലപാതക കാരണം പുറത്തുവന്നിട്ടില്ല.

#woman #kills #four #year #old #son #burnt #body #inside #house #up

Next TV

Related Stories
ദുരൂഹതയെന്ന് ബന്ധുക്കൾ, കുറ്റിപ്പുറത്ത് കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; വിശദമായ അന്വേഷണം

May 31, 2025 10:29 PM

ദുരൂഹതയെന്ന് ബന്ധുക്കൾ, കുറ്റിപ്പുറത്ത് കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; വിശദമായ അന്വേഷണം

കുറ്റിപ്പുറത്ത് കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം,...

Read More >>
 കാറിൽ ഇരിക്കുന്ന നിലയിൽ സുഹൃത്തിന്റെ മൃതദേഹം; രാത്രി ഭക്ഷണം കഴിച്ച് തിരിച്ചെത്തിയത് ഒരുമിച്ച്, യുവാവിന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ

May 31, 2025 08:23 PM

കാറിൽ ഇരിക്കുന്ന നിലയിൽ സുഹൃത്തിന്റെ മൃതദേഹം; രാത്രി ഭക്ഷണം കഴിച്ച് തിരിച്ചെത്തിയത് ഒരുമിച്ച്, യുവാവിന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ

മലപ്പുറത്ത് സുഹൃത്തിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറില്‍ യുവാവിന്റെ മൃതദേഹം...

Read More >>
ഭാര്യ സഹോദരിയുടെ അറുത്തെടുത്ത തലയുമായി യുവാവ് പൊലീസിൽ കീഴടങ്ങി

May 31, 2025 03:29 PM

ഭാര്യ സഹോദരിയുടെ അറുത്തെടുത്ത തലയുമായി യുവാവ് പൊലീസിൽ കീഴടങ്ങി

ഭാര്യ സഹോദരിയുടെ അറുത്തെടുത്ത തലയുമായി യുവാവ് പൊലീസിൽ...

Read More >>
Top Stories