#KKSreedharan | വീണാ ജോര്‍ജ്ജിൻ്റെ ഭര്‍ത്താവിനെതിരെ ആരോപണം: സിപിഎം നേതൃത്വത്തിന് കടുത്ത അതൃപ്തി, ശ്രീധരനോട് വിശദീകരണം തേടും

#KKSreedharan | വീണാ ജോര്‍ജ്ജിൻ്റെ ഭര്‍ത്താവിനെതിരെ ആരോപണം: സിപിഎം നേതൃത്വത്തിന് കടുത്ത അതൃപ്തി, ശ്രീധരനോട് വിശദീകരണം തേടും
Jun 12, 2024 06:43 AM | By VIPIN P V

പത്തനംതിട്ട: (truevisionnews.com) മന്ത്രി വീണാ ജോർജ്ജിന്‍റെ ഭർത്താവിനെതിരായ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗത്തിന്റെ പരസ്യ ആരോപണത്തിൽ സിപിഎം നേതൃത്വത്തിനു കടുത്ത അതൃപ്തി.

കൊടുമൺ പഞ്ചായത്ത്‌ പ്രസിഡന്റും മുതിർന്ന നേതാവുമായ കെകെ ശ്രീധരനോട്‌ പാർട്ടി വിശദീകരണം തേടും. അതേസമയം, മന്ത്രിയുടെ ഭർത്താവ് ഇടപെട്ട് ഏഴകുളം - കൈപ്പട്ടൂർ റോഡ് നിർമാണം അട്ടിമറിക്കുന്നു എന്നാരോപിച്ച് കൊടുമണ്ണിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി.

കെക ശ്രീധരൻ മന്ത്രിയുടെ ഭര്‍ത്താവിനെതിരെയാണ് ആരോപണം ഉന്നയിച്ചത്. ഏഴംകുളം - കൈപ്പട്ടൂർ റോഡ് നിർമാണത്തിന്റെ ഭാഗമായി കൊടുമൺ സ്റ്റേഡിയം ഭാഗത്ത് ഓവുചാലിൻ്റെ അലൈൻമെന്റിൽ മാറ്റം വരുത്തിയെന്നാണ് ആക്ഷേപം.

സ്വന്തം കെട്ടിടത്തിന്റെ മുൻഭാഗം സംരക്ഷിക്കാൻ മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫ് ഭരണ സ്വാധീനം ഉപയോഗിക്കുന്നുവെന്നും സിപിഎം നേതാവ് ആരോപിച്ചിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു കൊടുമണ്ണിൽ നേരിട്ടെത്തി ഓട നിർമാണം അതിവേഗം പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി മടങ്ങി.

തൊട്ടുപിന്നാലെയാണ് സിപിഎം പഞ്ചായത്ത്‌ പ്രസിഡന്റ്‌ തന്നെ ഓടയുടെ നിർമാണം തടഞ്ഞത്. പിന്നാലെ കോൺഗ്രസ്‌ പ്രവർത്തകർ സ്ഥലത്തെത്തി കൊടികുത്തി.

ഭർത്താവിന് എതിരായ മുതിർന്ന നേതാവിന്റെ ആരോപണം മന്ത്രി വീണാ ജോർജിനെയും പ്രതിരോധത്തിലാക്കി. 40 കോടി ചെലവിട്ടുള്ള റോഡ് നിർമാണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ചാണ് കൊടുമണ്ണിൽ യുഡിഎഫ് ഹര്‍ത്താൽ പ്രഖ്യാപിച്ചത്.

ഇതോടെ പാർട്ടിയും മന്ത്രിയും കൂടുതൽ പ്രതിരോധത്തിലായി. എന്നാൽ ഓവുചാലിൻ്റെ അലൈൻമെന്‍റിൽ താൻ ഇടപെട്ട് മാറ്റം വരുത്തിയെന്ന ആക്ഷേപം അടിസ്ഥാനരഹിതമെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫ്.

അലൈൻമെന്‍റ് പ്രകാരം ജോർജ്ജ് ജോസഫിൻ്റെ കെട്ടിടത്തിന് മുൻപിൽ ഓടയ്ക്ക് വളവ് ഉണ്ടെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥരും വ്യക്തമാക്കിയിരുന്നു.

#Allegation #VeenaGeorge #husband:#CPM #leadership #deeply #dissatisfied #explanation #Sreedharan

Next TV

Related Stories
#feverdeathcase | ഗർഭിണിയായ പ്ലസ്ടു വിദ്യാർത്ഥിനിയുടെ മരണം; സഹപാഠിയുമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ്, രക്ത സാമ്പിൾ പരിശോധിക്കും

Nov 27, 2024 10:50 AM

#feverdeathcase | ഗർഭിണിയായ പ്ലസ്ടു വിദ്യാർത്ഥിനിയുടെ മരണം; സഹപാഠിയുമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ്, രക്ത സാമ്പിൾ പരിശോധിക്കും

പെൺകുട്ടി ഗർഭസ്ഥ ശിശുവിനെ ഒഴിവാക്കാൻ മരുന്ന് കഴിച്ചത് ആരുടെ അറിവോടെ ആണെന്ന് പൊലീസ്...

Read More >>
#mdma | കോ​ഴി​ക്കോ​ട് എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

Nov 27, 2024 10:25 AM

#mdma | കോ​ഴി​ക്കോ​ട് എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

കാ​സ​ർ​കോ​ട്ടു​നി​ന്ന് കോ​ഴി​ക്കോ​ട് കേ​ന്ദ്രീ​ക​രി​ച്ച് വി​ൽ​പ​ന​ക്കെ​ത്തി​ച്ച 60 ഗ്രാം ​എം.​ഡി.​എം.​എ ഇ​വ​രി​ൽ​നി​ന്ന്...

Read More >>
#transferred | കണ്‍മുന്നിൽ പൊലീസുകാരൻ കുഴഞ്ഞു വീണിട്ടും തിരിഞ്ഞുനോക്കിയില്ല; എസ്‍എച്ച്ഒയ്ക്ക് സ്ഥലം മാറ്റം

Nov 27, 2024 10:21 AM

#transferred | കണ്‍മുന്നിൽ പൊലീസുകാരൻ കുഴഞ്ഞു വീണിട്ടും തിരിഞ്ഞുനോക്കിയില്ല; എസ്‍എച്ച്ഒയ്ക്ക് സ്ഥലം മാറ്റം

തുടര്‍ന്നാണ് കൃഷ്ണകുമാറിനെ എസ്എച്ച്ഒ ചുമതലകളിൽ നിന്ന് നീക്കികൊണ്ട് സ്ഥലം മാറ്റ...

Read More >>
#arrest | പേരാമ്പ്രയിലെ ഭണ്ഡാര കവര്‍ച്ച: തിരുവള്ളൂര്‍ സ്വദേശി പിടിയില്‍

Nov 27, 2024 09:56 AM

#arrest | പേരാമ്പ്രയിലെ ഭണ്ഡാര കവര്‍ച്ച: തിരുവള്ളൂര്‍ സ്വദേശി പിടിയില്‍

നവംബർ 19നാണ് എരവട്ടൂരിലെ ക്ഷേത്രത്തിൽ കവർച്ച നടന്നത്....

Read More >>
#ParasshiniMadappura | 'അരവണയും മുത്തപ്പനും തമ്മിൽ യാതൊരു ബന്ധവമില്ല'; സോഷ്യമീഡിയ പ്രചാരണങ്ങളിൽ വിശദീകരണവുമായി പറശ്ശിനി മടപ്പുര

Nov 27, 2024 09:48 AM

#ParasshiniMadappura | 'അരവണയും മുത്തപ്പനും തമ്മിൽ യാതൊരു ബന്ധവമില്ല'; സോഷ്യമീഡിയ പ്രചാരണങ്ങളിൽ വിശദീകരണവുമായി പറശ്ശിനി മടപ്പുര

വ്യാപാരികൾ പലരും അരവണ പായസം മുത്തപ്പൻ്റെ പ്രസാദം എന്ന തരത്തിൽ വിൽക്കുന്നുണ്ടെന്നും എന്നാൽ ഇതിന് പറശ്ശിനിക്കടവ് മുത്തപ്പനുമായി യാതൊരു...

Read More >>
Top Stories