#pcvishnunath | 'പഴംപൊരി, പൊറോട്ട യാത്ര എന്ന് നിങ്ങൾ പരിഹസിച്ചു'; അസാധ്യം സാധ്യമാക്കിയ നേതാവാണ് രാഹുലെന്ന് വിഷ്ണുനാഥ്

#pcvishnunath | 'പഴംപൊരി, പൊറോട്ട യാത്ര എന്ന് നിങ്ങൾ പരിഹസിച്ചു'; അസാധ്യം സാധ്യമാക്കിയ നേതാവാണ് രാഹുലെന്ന് വിഷ്ണുനാഥ്
Jun 11, 2024 04:17 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) സിപിഎമ്മിനും പിണറായി വിജയനുമെതിരെ നിയമസഭയിൽ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് എംഎൽഎ പി സി വിഷ്ണുനാഥ്.

അസാധ്യം എന്ന് കരുതിയതിനെ സാധ്യമാക്കിയതിന്റെ പേരാണ് രാഹുൽഗാന്ധിയെന്നും പഴംപൊരി, പൊറോട്ട യാത്ര എന്ന് പരിഹസിച്ചവരാണ് നിങ്ങളെന്നും സിപിഎമ്മിനെ ഉദ്ദേശിച്ച് പി സി വിഷ്ണുനാഥ് പറഞ്ഞു. തമിഴ്നാട്ടിൽ എംകെ സ്റ്റാലിൻ മുതൽ കശ്മീരിൽ ഒമർ അബ്ദുള്ള വരെയുള്ള നേതാക്കൾ ജനാധിപത്യത്തെ സംരക്ഷിക്കാൻ രാഹുലിനോടൊപ്പം നടന്നു.

ബിജെപി വിളിച്ച പരിഹാസ പേര് വിളിക്കാനാണ് മുഖ്യമന്ത്രി തയ്യാറായത്. ആ മനുഷ്യൻ കാരണം ഇന്ത്യൻ പാർലമെൻറിൽ കൂടുതൽ കനലുകൾ ഉണ്ടായി. ഇടതില്ലെങ്കിൽ ഇന്ത്യയില്ല എന്ന് പറഞ്ഞ് നടന്നു.

എന്നിട്ട് നിങ്ങളുടെ ഹീറോ എവിടെയായിരുന്നു. ബംഗാളിൽ പോയോ പോളിറ്റ് ബ്യൂറോ അംഗംമെന്നും വിഷ്ണുനാഥ് ചോദിച്ചു. രാഹുൽ ഗാന്ധിയുടെ പടം വച്ച് വോട്ടുപിടിച്ചത് കൊണ്ട് സിപിഎമ്മിന് ഇനാംപേച്ചിയുടേയും മരപ്പട്ടിയുടേയും ചിഹ്നം കിട്ടിയില്ല.

രാഹുൽ ഗാന്ധിയുടെ യാത്രയെ അവഹേളിക്കുക മാത്രമാണ് സിപിഎം ചെയ്തത്. ബിജെപി പോലും പറയാൻ മറന്ന പേരാണ് രാഹുൽ ഗാന്ധിയെ പിണറായി വിളിച്ചത്. ചുമരെഴുത്ത് വായിച്ച് അഹങ്കാരം മാറ്റിവച്ച് ഇനിയെങ്കിലും തിരുത്തിന് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.


#pcvishnunath #praises #rahulgandhi #kerala #assembly

Next TV

Related Stories
സ്വന്തം അച്ഛനെ ആക്ഷേപിച്ച മുരളീധരന്റെ വാക്കുകളിൽ അത്ഭുതമില്ല - മന്ത്രി വി ശിവൻകുട്ടി

May 5, 2025 07:25 PM

സ്വന്തം അച്ഛനെ ആക്ഷേപിച്ച മുരളീധരന്റെ വാക്കുകളിൽ അത്ഭുതമില്ല - മന്ത്രി വി ശിവൻകുട്ടി

മുരളീധരൻ മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നതിൽ അത്ഭുതമില്ലെന്ന് മന്ത്രി വി...

Read More >>
'നേതാക്കൾക്ക് പക്വത വേണം'; കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി യൂത്ത് കോൺഗ്രസ്

May 5, 2025 02:41 PM

'നേതാക്കൾക്ക് പക്വത വേണം'; കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി യൂത്ത് കോൺഗ്രസ്

കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി യൂത്ത്...

Read More >>
Top Stories










Entertainment News