#ISM | ഹുസൈൻ മടവൂരിനെതിരായ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന പ്രതിഷേധാർഹം: ഐ.എസ്.എം

#ISM | ഹുസൈൻ മടവൂരിനെതിരായ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന പ്രതിഷേധാർഹം: ഐ.എസ്.എം
Jun 11, 2024 01:45 PM | By VIPIN P V

കോഴിക്കോട്: (truevisionnews.com) ഹുസൈൻ മടവൂരിനെതിരായ നവോത്ഥാന സമിതി ചെയർമാൻ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന അപക്വവും പ്രതിഷേധാർഹവുമാണെന്ന് ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി.

മുസ്ലിം സമുദായത്തിന് ഇടതുപക്ഷം അനർഹമായത് നൽകുന്നു എന്ന നവോത്ഥാന സമിതി ചെയർമാന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ചാണ് വൈസ് ചെയർമാൻ സ്ഥാനം ഹുസൈൻ മടവൂർ രാജിവച്ചത്.

അനർഹമായത് മുസ്ലിം സമുദായം നേടുന്നു എന്ന ആരോപണം അടിസ്ഥാന രഹിതമാണ്. ആരോപണം സത്യസന്ധമാണെങ്കിൽ കേരളത്തിലെ ഓരോ മേഖലയിലെയും സമുദായ പ്രാധിനിത്യം അദ്ദേഹം പുറത്തു വിടണം.

ജോലി, ഉദ്യോഗസ്ഥ,ഭരണ, മേഖലകളിലെ സമുദായ പ്രാധിനിത്യം പുറത്തു വരികയും ജാതി സെൻസസ് നടപ്പിലാക്കുകയും ചെയ്താൽ കാര്യങ്ങൾ ആർക്കും വ്യക്തമാകുന്നതേയുള്ളൂ.

അതുകൊണ്ടാണ് പലപ്പോഴും അധികാരികൾ ഇതിനോട് വിമുഖത കാണിക്കുന്നതെന്നും അ​ദ്ദേഹം പറഞ്ഞു. അഞ്ച് പതിറ്റാണ്ടോളമായി കേരളത്തിന്റെ പൊതു മണ്ഡലത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ് ഡോക്ടർ ഹുസൈൻ മടവൂർ.

അദ്ദേഹത്തിന്റെ സ്ഥാനവും മഹത്വവും മനസ്സിലാക്കാൻ വെള്ളാപ്പള്ളി നടേശന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല.

കേരളീയ സൗഹൃദ ഭൂമികയിൽ ജ്വലിച്ചു നിൽക്കുന്ന ശ്രീനാരായണ ഗുരുവിന്റെ പാരമ്പര്യങ്ങളിൽ നിന്നുകൊണ്ട് ഇത്തരം അനുചിതമായ പ്രസ്താവനകൾ നടത്തുന്നതിൽ നിന്നും അദ്ദേഹം പിന്മാറണമെന്നും ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി ആവശ്യപ്പെട്ടു.

#VellapalliNatesan #statement #HussainMadavoor #objectionable: #ISM

Next TV

Related Stories
വന്ദേഭാരതിലെ ജ്യോതി മൽഹോത്രയുടെ സാന്നിധ്യം: മറുപടി പറയേണ്ടത് വി.മുരളീധരനെന്ന് സന്ദീപ് വാര്യർ

Jul 9, 2025 10:43 AM

വന്ദേഭാരതിലെ ജ്യോതി മൽഹോത്രയുടെ സാന്നിധ്യം: മറുപടി പറയേണ്ടത് വി.മുരളീധരനെന്ന് സന്ദീപ് വാര്യർ

വന്ദേ ഭാരത് ഉദ്ഘാടനത്തിന് പാകിസ്താന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ കേസില്‍ അറസ്റ്റിലായ ജ്യോതി മല്‍ഹോത്രയെ എത്തിച്ച സംഭവത്തില്‍ മറുപടി...

Read More >>
‘കേരളാ കോൺഗ്രസ് (എം) നെ കണ്ട് ആരും വെള്ളം തിളപ്പിക്കേണ്ട, അത് വാങ്ങി വയ്ക്കുന്നതാണ് നല്ലത്’; മുന്നണി മാറ്റം തള്ളി ജോസ് കെ മാണി

Jul 8, 2025 08:00 PM

‘കേരളാ കോൺഗ്രസ് (എം) നെ കണ്ട് ആരും വെള്ളം തിളപ്പിക്കേണ്ട, അത് വാങ്ങി വയ്ക്കുന്നതാണ് നല്ലത്’; മുന്നണി മാറ്റം തള്ളി ജോസ് കെ മാണി

‘കേരളാ കോൺഗ്രസ് (എം) നെ കണ്ട് ആരും വെള്ളം തിളപ്പിക്കേണ്ട', മുന്നണി മാറ്റം തള്ളി ജോസ് കെ...

Read More >>
‘സമരസംഗമത്തിൽ' ഇല്ലത്രെ....! കണ്ണൂർ കോൺഗ്രസ്സിൽ പോര്, പോസ്റ്ററിൽ കെ സുധാകരൻ്റെ ഫോട്ടോ ഇല്ലാത്തതിൽ പരസ്യ പ്രതിഷേധം

Jul 8, 2025 06:43 PM

‘സമരസംഗമത്തിൽ' ഇല്ലത്രെ....! കണ്ണൂർ കോൺഗ്രസ്സിൽ പോര്, പോസ്റ്ററിൽ കെ സുധാകരൻ്റെ ഫോട്ടോ ഇല്ലാത്തതിൽ പരസ്യ പ്രതിഷേധം

സമരസംഗമം’ പരിപാടിയുടെ പോസ്റ്ററിൽ കെ സുധാകരൻ്റെ ഫോട്ടോ ഇല്ലാത്തതിൽ കണ്ണൂർ കോൺഗ്രസ്സിൽ പോസ്റ്റർ...

Read More >>
'വ്യക്തി- രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ സർവകലാശാലകളെ വേദി ആക്കരുത്, ഇരകളാകുന്നത് വിദ്യാർഥികൾ' -വി ഡി സതീശൻ

Jul 8, 2025 01:26 PM

'വ്യക്തി- രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ സർവകലാശാലകളെ വേദി ആക്കരുത്, ഇരകളാകുന്നത് വിദ്യാർഥികൾ' -വി ഡി സതീശൻ

വ്യക്തി- രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ സർവകലാശാലകളെ വേദി ആക്കരുത്, ഇരകളാകുന്നത് വിദ്യാർഥികൾ -വി ഡി...

Read More >>
കോൺഗ്രസ് നേതൃത്വം പുനസംഘടനയ്ക്കുള്ള തയാറെടുപ്പിൽ; മറ്റന്നാൾ ഹൈക്കമാൻഡുമായി ചർച്ച

Jul 7, 2025 08:57 AM

കോൺഗ്രസ് നേതൃത്വം പുനസംഘടനയ്ക്കുള്ള തയാറെടുപ്പിൽ; മറ്റന്നാൾ ഹൈക്കമാൻഡുമായി ചർച്ച

കേരളത്തിൽ കോൺഗ്രസ് നേതൃത്വം പുനസംഘടനയ്ക്കുള്ള തയാറെടുപ്പുകൾ...

Read More >>
Top Stories

//Truevisionall