#death | കണ്ണൂർ സ്വദേശിനിയായ യുവതി ഓസ്ട്രേലിയയിലെ കടലിൽ വീണ് മരിച്ചു

#death | കണ്ണൂർ സ്വദേശിനിയായ യുവതി ഓസ്ട്രേലിയയിലെ കടലിൽ വീണ് മരിച്ചു
Jun 11, 2024 01:37 PM | By Athira V

കണ്ണൂർ: ( www.truevisionnews.com ) ഓസ്ട്രേലിയയിലെ സിഡ്നിയില്‍ കടലില്‍ വീണ് മരിച്ച യുവതികളില്‍ ഒരാള്‍ കണ്ണൂർ സ്വദേശിനി. കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ ഫിറോസ് ഹാഷിമിൻ്റെ മകൾ മർവ ഹാഷിമാണ് മരിച്ചത്. സൗത്ത് സിഡ്നിയിൽ ഇന്നലെ വൈകിട്ടായിരുന്നു അപകടം നടന്നത്.

ബന്ധുക്കൾക്കൊപ്പം കടപ്പുറത്ത് എത്തിയ മർവ തിരയിൽപ്പെടുകയായിരുന്നു.

അതേസമയം , മറ്റൊരു യുവതി കൂടി മരിച്ചിരുന്നു. കോഴിക്കോട് കൊളത്തറ സ്വദേശിനി നരെഷ ഹാരിസ് (ഷാനി 38) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നരെഷയുടെ സഹോദരി റോഷ്ന പരുക്കുകളോടെ രക്ഷപ്പെട്ടു.

ഭര്‍ത്താവ് ടി കെ ഹാരിസ്, മക്കള്‍ സായാന്‍ അയ്മിന്‍, മുസ്ക്കാന്‍ ഹാരിസ്, ഇസ്ഹാന്‍ ഹാരിസ്, എ എസ് റഹ്മാന്‍-ലൈല ദമ്പതികളുടെ മകളാണ്.

തിങ്കളാഴ്ച വൈകുന്നേരം 4.30നാണ് സിഡ്നി സതര്‍ലാന്‍ഡ് ഷയറിലെ കുര്‍ണെലിലാണ് അപകടമുണ്ടായത്. പാറക്കെട്ടുകളില്‍ നിന്ന് മൂന്ന് യുവതികള്‍ കടലിലേക്ക് വീഴുകയായിരുന്നു. ഒരാള്‍ നീന്തി രക്ഷപ്പെട്ടു.

പരിസരത്തുണ്ടായിരുന്നവര്‍ പൊലീസില്‍ അറിയിക്കുകയും ഹെലികോപ്റ്റര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ രണ്ട് യുവതികളെയും അബോധാവസ്ഥയില്‍ കണ്ടെത്തുകയുമായിരുന്നു. ഉടന്‍ തന്നെ അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


#woman #Kannur #fell #into #sea #Australia #died

Next TV

Related Stories
Top Stories