#death | ട്രെയിനിനു മുന്നിൽ സെൽഫി എടുക്കാൻ ശ്രമം, എൻജിൻ തലയ്ക്ക് പിന്നിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം

#death | ട്രെയിനിനു മുന്നിൽ സെൽഫി എടുക്കാൻ ശ്രമം, എൻജിൻ തലയ്ക്ക് പിന്നിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം
Jun 6, 2024 05:13 PM | By Susmitha Surendran

മെക്സിക്കോ സിറ്റി: (truevisionnews.com)   സെൽഫി എടുക്കുന്നതിനിടെ യുവതി ട്രയിനിടിച്ച് മരിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു.

മെക്സിക്കോയിൽ തിങ്കളാഴ്ചയായിരുന്നു അപകടം. പ്രത്യേക യാത്ര നടത്തുന്ന പഴയകാല ആവി എൻജിനിൽ പ്രവർത്തിക്കുന്ന ട്രെയിൻ പോകുന്നത് കാണാനായി നിരവധിപേർ ഹിഡാൽ​ഗോ എന്ന സ്ഥലത്ത് ഒത്തുകൂടുകയായിരുന്നു.

ഇതിനിടയിൽ ദൃശ്യങ്ങൾ പകർത്തുമ്പോഴായിരുന്നു അപ്രതീക്ഷിതമായ അപകടം. പലരും പാളത്തിനു സമീപം നിൽക്കുന്നതും ചിത്രങ്ങൾ പകർത്തുന്നതും പുറത്തുവന്ന വീഡിയോയിൽ കാണാം.

ഓറഞ്ച് വസ്ത്രമണിഞ്ഞ യുവതി പാഞ്ഞുവരുന്ന ട്രെയിനിനൊപ്പം സെൽഫി എടുക്കാൻ ശ്രമിക്കുന്നതും ട്രയിനിന്റെ എൻജിൻ ഇവരുടെ തലയ്ക്ക് പിന്നിൽ ഇടിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

യുവതിക്കൊപ്പം ഉണ്ടായിരുന്ന കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെടുന്നതും വീഡിയോയിലുണ്ട്. ട്രെയിൻ ഇടിച്ച് വീണ യുവതിയെ ഒപ്പമുണ്ടായിരുന്ന യുവാവ് താങ്ങിയെടുക്കുന്നതും ചുറ്റുമുണ്ടായിരുന്നവർ പരിഭ്രാന്തരായി നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

#Attempting #take #selfie #front #train #young #woman #met #tragic #end #engine #hit #her #head

Next TV

Related Stories
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റെറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചു

May 19, 2025 07:47 AM

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റെറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചു

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റെറ്റ് കാന്‍സര്‍...

Read More >>
ഇന്ത്യക്ക് പിന്നാലെ പാകിസ്താനും; വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കും

May 18, 2025 08:56 AM

ഇന്ത്യക്ക് പിന്നാലെ പാകിസ്താനും; വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കും

ഇന്ത്യക്ക് പിന്നാലെ പാകിസ്താനും വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ...

Read More >>
ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുന്നു; പുതിയ പ്രഖ്യാപനവുമായി ടിം ഡേവി

May 17, 2025 08:51 AM

ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുന്നു; പുതിയ പ്രഖ്യാപനവുമായി ടിം ഡേവി

2030 കളോടെ ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുമെന്നും ഓൺലൈനിലേക്ക് മാത്രമായി മാറുമെന്നും ബിബിസി മേധാവി ടിം...

Read More >>
ഇറാനുമായുള്ള ആണവ ധാരണ ഉടൻ പ്രഖ്യാപിക്കും? ഇറാനുമായുള്ള ട്രംപിന്‍റെ നിർണായക കൂടിക്കാഴ്ച ഇന്ന്

May 16, 2025 07:48 AM

ഇറാനുമായുള്ള ആണവ ധാരണ ഉടൻ പ്രഖ്യാപിക്കും? ഇറാനുമായുള്ള ട്രംപിന്‍റെ നിർണായക കൂടിക്കാഴ്ച ഇന്ന്

ഇറാനുമായുള്ള അമേരിക്കൻ പ്രസിഡന്റ് ട്രംപിന്‍റെ കൂടിക്കാഴ്ച...

Read More >>
Top Stories