#KRadhakrishnan | ഇടതോരം ചേർന്ന് ആലത്തൂർ ;പാട്ടുപാടാതെ ആലത്തൂരിനെ പാട്ടിലാക്കി കെ രാധാകൃഷ്ണൻ

#KRadhakrishnan  |  ഇടതോരം ചേർന്ന് ആലത്തൂർ ;പാട്ടുപാടാതെ  ആലത്തൂരിനെ പാട്ടിലാക്കി കെ രാധാകൃഷ്ണൻ
Jun 4, 2024 04:18 PM | By Aparna NV

ആലത്തൂര്‍:  (truevisionnews.com) ആലത്തൂരില്‍ സിറ്റിംഗ് എംപി രമ്യാ ഹരിദാസിനെതിരെ പരാജയപ്പെടുത്തി ഒന്നാമതെത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന്‍.

കഴിഞ്ഞ തവണ രമ്യാ ഹരിദാസ് 'പാട്ടും പാടി' ജയിച്ച മണ്ഡലമാണ് ഇത്തവണ കെ രാധാകൃഷ്ണനൊപ്പം ചേര്‍ന്നത്. 20143 വോട്ടുകള്‍ ഭൂരിപക്ഷം നേടിയാണ് കെ രാധാകൃഷ്ണന്റെ വിജയം.

2019ല്‍ 5,33,815 വോട്ട് നേടിയാണ് കോണ്‍ഗ്രസ് നേതാവ് രമ്യ ഹരിദാസ് വിജയിച്ച് കയറിയത്. സിപിഐഎം സ്ഥാനാര്‍ത്ഥി പി കെ ബിജു അന്ന് നേടിയത് 3,74,847 വോട്ടുകളാണ്. 1,58,968 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ച രമ്യ ഹരിദാസിന്റെ കൈയ്യില്‍ നിന്നാണ് ആലത്തൂര്‍ കോണ്‍ഗ്രസിന് നഷ്ടപ്പെട്ടിരിക്കുന്നത്.

2014ല്‍ സിപിഐഎമ്മിനൊപ്പം നിന്ന മണ്ഡലം 2019ല്‍ കോണ്‍ഗ്രസ് പിടിച്ചെടുക്കുകയായിരുന്നു. 2014ല്‍ 4,11,808 വോട്ടുകള്‍ നേടിയാണ് പി കെ ബിജു ജയിച്ചത്. പികെ ബിജുവിനെ അട്ടിമറിച്ച് രമ്യ ഹരിദാസ് നേടിയ വിജയം വീണ്ടും അട്ടിമറിയിലൂടെ സിപിഐഎമ്മിന് തിരികെ കിട്ടുകയാണ്.

നിലവില്‍ മന്ത്രിയും സിപിഐഎം കേന്ദ്രക്കമ്മിറ്റിയംഗവുമായ രാധാകൃഷ്ണന്‍ വിദ്യാര്‍ഥി യുവജന പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്. നാല് തവണ നിയസഭ അംഗമായി. അതും ഒരേ മണ്ഡലമായ ചേലക്കരയില്‍. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗമായിരുന്നു.

2008ല്‍ സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗമായി. 2018ല്‍ കേന്ദ്രക്കമ്മിറ്റിയംഗവും. 1991ല്‍ വള്ളത്തോള്‍ നഗര്‍ ഡിവിഷനില്‍ നിന്ന് ജില്ലാ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാണ് പാര്‍ലമെന്ററി ജീവിതത്തിന് തുടക്കമിട്ടത്.

1996ലാണ് ആദ്യമായി ചേലക്കരയില്‍ നിന്ന് നിയമസഭയിലെത്തിയത്. തുടര്‍ന്ന് 2001, 2006, 2011, 2021ലും വിജയിച്ചു. 1996ല്‍ ആദ്യമായി നിയമസഭയിലെത്തിയ രാധാകൃഷ്ണന്‍ നായനാര്‍ മന്ത്രിസഭയില്‍ പട്ടികജാതി -വര്‍ഗ ക്ഷേമമന്ത്രിയായി.

2001ല്‍ പ്രതിപക്ഷത്തിന്റെ ചീഫ് വിപ്പായി. 2006 ല്‍ നിയമസഭാ സ്പീക്കറുമായി. സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായും എല്‍ഡിഎഫ് ജില്ലാ കണ്‍വീനറായും പ്രവര്‍ത്തിച്ചിരുന്നു.

ദളിത് ശോഷന്‍ മുക്തി മഞ്ച് അഖിലേന്ത്യാ പ്രസിഡന്റ്, ഫാം വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) സംസ്ഥാന പ്രസിഡന്റ്, കേരള സംസ്ഥാന കളിമണ്‍ പാത്ര നിര്‍മാണ തൊഴിലാളി യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു.

ചേലക്കര തോന്നൂര്‍ക്കര വടക്കേവളപ്പില്‍ എം സി കൊച്ചുണ്ണിയുടെയും ചിന്നയുടെയും മകനായി 1964 മെയ് 24ന് പുള്ളിക്കാനത്ത് ജനനം. കൊച്ചുണ്ണി പുള്ളിക്കാനത്ത് തോട്ടം തൊഴിലാളിയായിരുന്നു. തോന്നൂര്‍ക്കരയില്‍ അമ്മ ചിന്നയോടൊപ്പമാണ് നിലവില്‍ താമസം. അവിവാഹിതനാണ്.

#KRadhakrishnan #win #against #sitting #mp #ramya #haridas #alathur

Next TV

Related Stories
#KozhikodeRevenueDistrictKalolsavam2024 | ശുകസാരണോക്തി; വേദി കീഴടക്കിയ രാമായണ കഥയുമായി നിവേദ് കൃഷ്ണ

Nov 22, 2024 05:24 PM

#KozhikodeRevenueDistrictKalolsavam2024 | ശുകസാരണോക്തി; വേദി കീഴടക്കിയ രാമായണ കഥയുമായി നിവേദ് കൃഷ്ണ

രണ്ട് വർഷത്തോളമായി പൈങ്കുളം നാരായണ ചക്യാർക്ക് കീഴിൽ പരിശീലനം...

Read More >>
#CPI | സിപിഐ മാടായി ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയിൽ നിന്നും പുറത്താക്കി

Nov 22, 2024 04:59 PM

#CPI | സിപിഐ മാടായി ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയിൽ നിന്നും പുറത്താക്കി

മാടായി പഞ്ചായത്ത്‌ ആറാം വാർഡിലേക്ക് ആണ് ഉപതെരെഞ്ഞെടുപ്പ്...

Read More >>
#accident |    മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് അപകടം, രണ്ട് പേർക്ക് ദാരുണാന്ത്യം

Nov 22, 2024 04:44 PM

#accident | മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് അപകടം, രണ്ട് പേർക്ക് ദാരുണാന്ത്യം

റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. കാർ അമിത വേഗതയിലായിരുന്നു....

Read More >>
#KozhikodeRevenueDistrictKalolsavam2024 | പുരാണങ്ങൾ മാത്രമല്ല പുസ്തകങ്ങളും; സംഘ നൃത്തവേദിയിൽ പുതു പരീക്ഷണങ്ങൾ ശ്രദ്ധേയം

Nov 22, 2024 04:19 PM

#KozhikodeRevenueDistrictKalolsavam2024 | പുരാണങ്ങൾ മാത്രമല്ല പുസ്തകങ്ങളും; സംഘ നൃത്തവേദിയിൽ പുതു പരീക്ഷണങ്ങൾ ശ്രദ്ധേയം

സർഗാത്മകത പൂക്കുന്ന സാമൂതിരിയുടെ മണ്ണിലെ കലാപ്രതിഭകൾ കലയുടെ നടന വിസ്മയം തീർക്കുമ്പോൾ കലാസ്വാദകരും...

Read More >>
Top Stories