#LokSabhaElection2024 |ആലത്തൂരിൽ രമ്യ ഹരിദാസ് പിന്നിൽ; സുരേഷ് ​ഗോപി തൃശൂരിൽ മുന്നിൽ

#LokSabhaElection2024 |ആലത്തൂരിൽ രമ്യ ഹരിദാസ് പിന്നിൽ; സുരേഷ് ​ഗോപി തൃശൂരിൽ മുന്നിൽ
Jun 4, 2024 09:26 AM | By Susmitha Surendran

(truevisionnews.com) ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിടുമ്പോൾ പുറത്തുവരുന്ന ആദ്യ ഫലസൂചനകളിൽ ആലത്തൂരിൽ സിറ്റിങ് എം.പിയും കോൺ​ഗ്രസ് സ്ഥാനാർഥിയുമായ രമ്യ ഹരിദാസ് പിന്നിൽ.

എൽഡിഎഫ് സ്ഥാനാർഥിയും മന്ത്രിയുമായ കെ. രാധാകൃഷ്ണനാണ് മുന്നിൽ. അതേസമയം, തൃശൂരിൽ യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർഥികളെ പിന്തള്ളി എൻഡിഎ സ്ഥാനാർഥിയും നടനുമായ സുരേഷ് ​ഗോപിയാണ് മുന്നിൽ.

വടകരയിൽ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ‌ ലീഡ് ചെയ്യുമ്പോൾ പത്തനംതിട്ടയിൽ എൽ‍‍ഡിഎഫ് സ്ഥാനാർഥി തോമസ് ഐസക്കാണ് മുന്നിൽ.

ഇവിടെ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയാണ് രണ്ടാം സ്ഥാനത്ത്. വയനാട്ടിൽ സിറ്റിങ് എം.പിയും കോൺ​ഗ്രസ് സ്ഥാനാർഥിയുമായ രാഹുൽ ​ഗാന്ധിയാണ് മുന്നിൽ.

കൊല്ലത്ത് എൻ.കെ പ്രേമചന്ദ്രനും കോട്ടയത്ത് എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടനും ഇടുക്കിയിൽ‌ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസുമാണ് ലീഡ് ചെയ്യുന്നത്.

തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർഥി ശശി തരൂരും കണ്ണൂരിൽ എൽഡിഎഫ് സ്ഥാനാർഥി എം.വി ജയരാജനുമാണ് മുന്നിൽ.

#RamyaHaridas #behind #Alathur #SureshGopi #ahead #Thrissur

Next TV

Related Stories
#VishalPatil | രാഹുലിനെ കണ്ട് പിന്തുണയറിയിച്ച് മഹാരാഷ്ട്രയിലെ സ്വതന്ത്ര എം.പി; 'ഇന്ത്യ'യുടെ അംഗബലം 234 ആയി

Jun 6, 2024 10:34 PM

#VishalPatil | രാഹുലിനെ കണ്ട് പിന്തുണയറിയിച്ച് മഹാരാഷ്ട്രയിലെ സ്വതന്ത്ര എം.പി; 'ഇന്ത്യ'യുടെ അംഗബലം 234 ആയി

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണി 233 സീറ്റുകളിലാണ് വിജയിച്ചത്. 99 സീറ്റുകൾ നേടി കോൺഗ്രസാണ് മുന്നണിയിൽ തിളക്കമേറിയ മത്സരം...

Read More >>
#ElectionCommission | ലോക്സഭാ തെരഞ്ഞെടുപ്പ്; മാതൃകാ പെരുമാറ്റച്ചട്ടം പിൻവലിച്ചു: തെരഞ്ഞെടുപ്പ് കമ്മീഷൻ

Jun 6, 2024 08:41 PM

#ElectionCommission | ലോക്സഭാ തെരഞ്ഞെടുപ്പ്; മാതൃകാ പെരുമാറ്റച്ചട്ടം പിൻവലിച്ചു: തെരഞ്ഞെടുപ്പ് കമ്മീഷൻ

മാർച്ച് 16 നാണ് പെരുമാറ്റചട്ടം നിലവിൽ വന്നത്. ഇതു സംബന്ധിച്ച് കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്കും സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും അറിയിപ്പ്...

Read More >>
#loksabhaelection2024 | കോഴിക്കോട് - വടകര മണ്ഡലത്തിലെ സ്ഥാനാർഥികൾക്ക് കിട്ടിയ വോട്ടുകൾ അറിയാം

Jun 4, 2024 10:03 PM

#loksabhaelection2024 | കോഴിക്കോട് - വടകര മണ്ഡലത്തിലെ സ്ഥാനാർഥികൾക്ക് കിട്ടിയ വോട്ടുകൾ അറിയാം

വൻ ഭൂരിപക്ഷത്തിനാണ് കോൺഗ്രസ്‌ സ്ഥാനാർഥികളായ ഇരുവരും...

Read More >>
#RahulGandhi | ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചത് ഇന്ത്യയുടെ ഭരണഘടനയെന്ന് രാഹുൽ ഗാന്ധി

Jun 4, 2024 08:16 PM

#RahulGandhi | ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചത് ഇന്ത്യയുടെ ഭരണഘടനയെന്ന് രാഹുൽ ഗാന്ധി

ലോക്സഭാ തിരഞ്ഞെടുപ്പിലേത് ജനങ്ങളുടെ വിജയമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രതികരിച്ചു. ജനവിധി മോദിക്കെതിരാണ്. ബിജെപി മോദിക്കായി...

Read More >>
Top Stories

Entertainment News