തളിക്കുളം: (truevisionnews.com) ബിരിയാണിയിൽ മുട്ടയും പപ്പടവും ഇല്ലാത്തതിന് കടയിലെ വസ്തുക്കൾ എറിഞ്ഞുടക്കുകയും കടയിലെ ജീവനക്കാരെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തതായി പരാതി.
പത്താംകല്ല് ബസ് സ്റ്റോപ്പിന് സമീപം സ്നേഹതീരം ഹോട്ടലിലെ ജീവനക്കാരെയാണ് രണ്ടുപേർ മർദ്ദിച്ചത്. സുജീവിന്റെ ഉടമസ്ഥതയിലുള്ള കടയിൽ വന്ന രണ്ടുപേർ ഓർഡർ ചെയ്ത ബിരിയാണി കൊണ്ടുവന്നപ്പോൾ പപ്പടവും മുട്ടയും ഇല്ലാത്തത് ചോദ്യം ചെയ്ത് കടയിലെ കസേരയടക്കം തല്ലിത്തകർക്കുകയായിരുന്നു.
തടയാനെത്തിയ കടയിലെ ജീവനക്കാരെ മർദ്ദിക്കുകയും ചീത്തവിളിക്കുകയും ചെയ്തു. കട കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇതുമായി ബന്ധപ്പെട്ട് വാടാനപ്പള്ളി പൊലീസിൽ പരാതി നൽകി. ആക്രമണത്തിൽ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ തൃപ്രയാർ യൂനിറ്റ് പ്രതിഷേധിച്ചു.
കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് ആർ.എ. മുഹമ്മദ്, സെക്രട്ടറി അക്ഷയ് കൃഷ്ണ, ട്രഷറർ റഹ്മത്ത്ബാബു, വർക്കിങ് പ്രസിഡന്റ് അഷ്റഫ്, ജോ.സെക്രട്ടറിമാരായ ജാവീദ്, ബഷീർ എന്നിവർ സംസാരിച്ചു.
#He #complained #he #attacked #not #egg #pappadam #biryani