കുന്നംകുളം: ( www.truevisionnews.com ) പട്ടികജാതി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒന്നരലക്ഷം രൂപ പിഴയടക്കാനും കുന്നംകുളം പോക്സോ കോടതി വിധിച്ചു.
പിഴത്തുകയിൽ ഒരു ലക്ഷം തുക ഇരക്ക് നൽകാനും വിധിച്ചു. ഞമനേങ്ങാട് മനയിൽ പ്രസാദിനെയാണ് (37) കുന്നംകുളം പോക്സോ കോടതി പട്ടികജാതി പീഡന നിരോധന നിയമപ്രകാരം ജീവപര്യന്തം തടവും 50000 രൂപ പിഴയും പോക്സോ നിയമപ്രകാരം 10 വർഷം തടവും 50000 രൂപയും ഇന്ത്യൻ ശിക്ഷാനിയമപ്രകാരം ഒരു വർഷം തടവും 50000 രൂപയും പിഴ വിധിച്ചത്.
2013ലാണ് കേസിനാസ്പദമായ സംഭവം.
#harassment #scheduled #caste #girl #accused #sentenced #life #imprisonment