#AliLarijani | ഇറാൻ പ്രസിഡന്റ് ​തെര​ഞ്ഞെടുപ്പ്; നാമനിർദേശ പത്രിക സമർപ്പിച്ച് മുൻ സ്പീക്കർ അലി ലാറിജാനി

#AliLarijani  | ഇറാൻ പ്രസിഡന്റ് ​തെര​ഞ്ഞെടുപ്പ്; നാമനിർദേശ പത്രിക സമർപ്പിച്ച് മുൻ സ്പീക്കർ അലി ലാറിജാനി
Jun 1, 2024 08:53 AM | By Aparna NV

ദുബൈ: (truevisionnews.com) ഇറാനിൽ ​ ഈ മാസം 28 ന് നടക്കുന്ന പ്രസിഡന്റ് ​തെര​ഞ്ഞെടുപ്പിൽ മത്സരിക്കാൻ മുൻ പാർലമെന്റ് സ്പീക്കർ അലി ലാറിജാനി രംഗത്ത്.ഇന്നലെ ആരംഭിച്ച രജിസ്​ട്രേഷനിൽ നാമനിർദേശ പത്രിക ലാരിജാനി സമർപ്പിച്ചു.

പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചതിനെത്തുടർന്നാണ് അടുത്ത മാസം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.നാമനിർദേശ പത്രിക സമർപ്പിച്ചാലും ഗാർഡിയൻ കൗൺസിലിന്റെ അംഗീകാരം ലഭിച്ചാലെ മത്സരിക്കാനാകുള്ളു.

പരമോന്നത നേതാവ് ആയത്തുല്ല ഖുമൈനിയുടെ നേതൃത്വത്തിലുള്ള 12 അംഗ ഗാർഡിയൻ കൗൺസിലിന്റെ അനുമതി ലഭിച്ചെങ്കിൽ മാത്രമെ മത്സരിക്കാനാവുള്ളു. 2021ൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ രജിസ്റ്റർ ചെയ്തെങ്കിലും ഗാർഡിയൻ കൗൺസിൽ അനുമതി നൽകിയില്ല.

എന്നാൽ ഇക്കുറി കൗൺസിൽ തന്നെ അയോഗ്യനാക്കില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ ഉറപ്പുനൽകിയതിനെ തുടർന്നാണ് ലാറിജാനി മത്സരിക്കാൻ തീരുമാനിച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇറാനികൾ നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലും യു.എസ് ഉപരോധം പരിഹരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ലാരിജാനി മാധ്യമപ്രവർത്തകരോട് പറഞ്ഞു

#Iran #presidential #election #Former #Speaker #Ali #Larijani #submitted #nomination #papers

Next TV

Related Stories
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റെറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചു

May 19, 2025 07:47 AM

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റെറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചു

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റെറ്റ് കാന്‍സര്‍...

Read More >>
ഇന്ത്യക്ക് പിന്നാലെ പാകിസ്താനും; വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കും

May 18, 2025 08:56 AM

ഇന്ത്യക്ക് പിന്നാലെ പാകിസ്താനും; വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കും

ഇന്ത്യക്ക് പിന്നാലെ പാകിസ്താനും വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ...

Read More >>
ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുന്നു; പുതിയ പ്രഖ്യാപനവുമായി ടിം ഡേവി

May 17, 2025 08:51 AM

ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുന്നു; പുതിയ പ്രഖ്യാപനവുമായി ടിം ഡേവി

2030 കളോടെ ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുമെന്നും ഓൺലൈനിലേക്ക് മാത്രമായി മാറുമെന്നും ബിബിസി മേധാവി ടിം...

Read More >>
ഇറാനുമായുള്ള ആണവ ധാരണ ഉടൻ പ്രഖ്യാപിക്കും? ഇറാനുമായുള്ള ട്രംപിന്‍റെ നിർണായക കൂടിക്കാഴ്ച ഇന്ന്

May 16, 2025 07:48 AM

ഇറാനുമായുള്ള ആണവ ധാരണ ഉടൻ പ്രഖ്യാപിക്കും? ഇറാനുമായുള്ള ട്രംപിന്‍റെ നിർണായക കൂടിക്കാഴ്ച ഇന്ന്

ഇറാനുമായുള്ള അമേരിക്കൻ പ്രസിഡന്റ് ട്രംപിന്‍റെ കൂടിക്കാഴ്ച...

Read More >>
Top Stories