കണ്ണൂർ : (truevisionnews.com) തളിപ്പറമ്പിൽ വാഷുമായി യുവാവ് എക്സൈസ് പിടിയിൽ. പള്ളിതാഴത്ത് വീട്ടിൽ ജിതിൻ.പി എന്നയാളാണ് അറസ്റ്റിലായത്.
എക്സൈസ് സർക്കിൾ ഓഫീസിലെ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് രാജേന്ദ്രൻ കെ കെയും സംഘവും അരവൻചാൽ, പെരുന്തട്ട ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കീഴ്പാട്ടുപൊയിൽ വെച്ച് ചാരായം വാറ്റാൻ പാകപ്പെടുത്തിയ വാഷ് (40 ലിറ്റർ) കൈവശം വെച്ച് കൈകാര്യം ചെയ്തുവന്ന കുറ്റത്തിനാണ് ഇയാളെ അറസ്റ്റു ചെയ്തത്.
യുവാവിനെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തു. പ്രവൻ്റീവ് ഓഫീസർ ഗ്രേഡ് ഷിജു വി വി, സിവിൽ എക്സൈസ് ഓഫീസർ ശ്രീകാന്ത് ടി വി, ഡ്രൈവർ അജിത്ത് എന്നിവർ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.
#Excise #arrests #young #man #wash #lawn