#KSurendran | എംപിയുടെ പിഎ എന്ന പദവി ദുരുപയോഗം ചെയ്ത് നടത്തിയത് രാജ്യദ്രോഹ കുറ്റം; തരൂരിന് ഒഴിഞ്ഞുമാറാനാവില്ല - കെ.സുരേന്ദ്രന്‍

#KSurendran | എംപിയുടെ പിഎ എന്ന പദവി ദുരുപയോഗം ചെയ്ത് നടത്തിയത് രാജ്യദ്രോഹ കുറ്റം; തരൂരിന് ഒഴിഞ്ഞുമാറാനാവില്ല - കെ.സുരേന്ദ്രന്‍
May 30, 2024 07:37 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) തിരുവനന്തപുരം എംപിയും കോൺഗ്രസിൻ്റെ ഉന്നത നേതാവുമായ ശശി തരൂരിൻ്റെ പിഎ സ്വർണ്ണക്കടത്തിന് ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റിലായ സംഭവം ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.

സംഭവത്തിൽ തരൂരിൻ്റെ വിശദീകരണം തൃപ്തികരമല്ല. വിമാനത്താവളത്തിൽ തന്നെ സഹായിക്കാൻ വേണ്ടി നിയോഗിച്ചിരുന്നയാളാണ് അറസ്റ്റിലായ ശിവകുമാർ പ്രസാദ് എന്നാണ് എംപി പറയുന്നത്.

വിമാനത്താവളത്തിൽ സ്വർണ്ണക്കടത്ത് നടത്തുന്ന ഇയാൾ ശശി തരൂരിനെ എങ്ങനെയാണ് സഹായിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കണം.

എംപിയുടെ പിഎ എന്ന പദവി ദുരുപയോഗം ചെയ്ത് നടത്തിയ രാജ്യദ്രോഹ കുറ്റത്തിൽ നിന്നും തരൂരിന് ഒഴിഞ്ഞുമാറാനാവില്ല.

കേരളത്തിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്വർണ്ണക്കടത്തിൽ ജയിലിലായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടെ അന്വേഷണത്തിൻ്റെ പരിധിയിലുമാണ്.

ഇപ്പോൾ ഇതാ കോൺഗ്രസ് എംപിയുടെ പിഎയും സ്വർണ്ണക്കടത്ത് നടത്തിയിരിക്കുന്നു.

അഴിമതിയുടെയും വർഗീയതയുടെയും കാര്യത്തിലെന്ന പോലെ സ്വർണ്ണക്കടത്തിലും ഇൻഡി മുന്നണി ഐക്യപ്പെട്ടിരിക്കുകയാണ്.

മോദിയെ താഴെയിറക്കണമെന്ന് കോൺഗ്രസും സിപിഎമ്മും ഉൾപ്പെടെയുള്ള പാർട്ടികൾ ആഗ്രഹിക്കുന്നത് സ്വർണ്ണക്കടത്ത് പോലെയുള്ള രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുവാനാണെന്ന് വ്യക്തമായിരിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

#Sedition #misusing #MP #position #PA; #Tharoor #cannot #escape - #KSurendran

Next TV

Related Stories
മർദ്ദനം സഹിക്കവയ്യാതെ സ്വന്തം വീട്ടിലെത്തി, പോലീസിൽ പരാതിയും നൽകിയിട്ടും നടപടിയില്ല'; ഒടുവിൽ അരുംകൊല

Mar 18, 2025 10:49 PM

മർദ്ദനം സഹിക്കവയ്യാതെ സ്വന്തം വീട്ടിലെത്തി, പോലീസിൽ പരാതിയും നൽകിയിട്ടും നടപടിയില്ല'; ഒടുവിൽ അരുംകൊല

പോലീസ് യാസിറിനെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു എന്നല്ലാതെ ഒരു തരത്തിലുള്ള നടപടികളും എടുത്തില്ലെന്നാണ് ബന്ധുക്കള്‍...

Read More >>
കോഴിക്കോട് താമരശ്ശേരിയില്‍നിന്ന് കാണാതായ 13കാരിയെ നാട്ടിലെത്തിച്ചു; ബന്ധു കസ്റ്റഡിയില്‍

Mar 18, 2025 10:09 PM

കോഴിക്കോട് താമരശ്ശേരിയില്‍നിന്ന് കാണാതായ 13കാരിയെ നാട്ടിലെത്തിച്ചു; ബന്ധു കസ്റ്റഡിയില്‍

ബെംഗളൂരുവില്‍നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന ബന്ധുവായ മുഹമ്മദ് അജ്‌നാസ് പൊലീസ്...

Read More >>
 യാസിര്‍ ലഹരിക്ക് അടിമ, കോഴിക്കോട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത് നോമ്പ് തുറക്കാനുള്ള ഒരുക്കത്തിനിടെ, പ്രതിക്കായി തെരച്ചിൽ

Mar 18, 2025 09:48 PM

യാസിര്‍ ലഹരിക്ക് അടിമ, കോഴിക്കോട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത് നോമ്പ് തുറക്കാനുള്ള ഒരുക്കത്തിനിടെ, പ്രതിക്കായി തെരച്ചിൽ

നേരത്തെയും ഷിബിലയെ യാസിര്‍ മർദ്ദിച്ചിരുന്നുവെന്ന പരാതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയിരുന്നുവെന്നാണ് വീട്ടുകാര്...

Read More >>
ജേഷ്ഠൻ അനിയനെ വെട്ടിക്കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ

Mar 18, 2025 09:42 PM

ജേഷ്ഠൻ അനിയനെ വെട്ടിക്കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ

വൈകിട്ട് മദ്യപിച്ച് ജഗൻ മാതൃ സഹോദരിയെ വെട്ടു കത്തിയുമായി ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് കൊലപാതകം. തർക്കത്തിനിടെ പെട്ടെന്നുണ്ടായ...

Read More >>
Top Stories