#VDSatheesan | ഗാന്ധിയും നെഹ്റുവും കാണിച്ച വഴികൾ മോദിക്കും സംഘ്പരിവാറിനും സ്വപ്നത്തിൽ പോലും കാണാനാകില്ല - വി.ഡി. സതീശൻ

#VDSatheesan | ഗാന്ധിയും നെഹ്റുവും കാണിച്ച വഴികൾ മോദിക്കും സംഘ്പരിവാറിനും സ്വപ്നത്തിൽ പോലും കാണാനാകില്ല - വി.ഡി. സതീശൻ
May 30, 2024 11:10 AM | By VIPIN P V

കോഴിക്കോട്: (truevisionnews.com) ഗാന്ധിയും നെഹ്റുവും കാണിച്ചുതന്ന വഴികൾ മോദിക്കും സംഘ്പരിവാറിനും സ്വപ്നത്തിൽ പോലും കാണാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

ഗാന്ധിയെ നിരാകരിക്കുന്നവർ രാമനെ സ്വന്തം ഇഷ്ടത്തിന് ഉപയോഗിക്കുന്നവരാണെന്നും വി.ഡി. സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.

ഗാന്ധിയുടെ രാമനും സീതയും ഗീതാവാക്യവും സത്യാന്വേഷണങ്ങളും എല്ലാം ഇന്ത്യയായിരുന്നു. കാലമെത്ര കഴിഞ്ഞാലും കൊലയാളികൾക്ക് കൂടെകൂട്ടി കുടിയിരുത്താവുന്ന ഒന്നല്ല ഗാന്ധിയും അദ്ദേഹത്തിന്‍റെ മൂല്യങ്ങളും.

ഗാന്ധിയെ ഓർക്കാതിരിക്കുക എന്നതാണ് സംഘ്പരിവാറിന് അദ്ദേഹത്തിന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ആദരമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

വി.ഡി. സതീശന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

ഗാന്ധിയും നെഹ്റുവും കാണിച്ച് തന്ന വഴികളുണ്ട്. ആ വഴികൾ മോദിക്കും സംഘപരിവാറിനും സ്വപ്നത്തിൽ പോലും കാണാനാകില്ല.

സത്യഗ്രഹം, സഹനം, അഹിംസ, നിസ്സഹകരണം, സിവിൽ നിയമലംഘനം അങ്ങനെയുള്ള ഗാന്ധിയൻ ആശയസംഹിതകളുടെ പ്രയോഗം പരിവാർ സംഘടനകൾക്ക് മനസിലാകില്ല.

പക്ഷേ ലോകത്തിന് പണ്ടേ മനസിലായി. വഴിവിളക്കും ഊർജ്ജവും തിരുത്തലും സത്യവുമായി ഗാന്ധിജി ഇന്നും ലോകത്തിന് മുന്നിൽ പ്രസക്തനായി നിൽക്കുന്നു.

ഗാന്ധിയെ നിരാകരിക്കുന്നവർ രാമനെ സ്വന്തം ഇഷ്ടത്തിന് ഉപയോഗിക്കുന്നവരാണ്. ഗാന്ധിയുടെ രാമനും സീതയും ഗീതാവാക്യവും സത്യാന്വേഷണങ്ങളും എല്ലാം ഇന്ത്യയായിരുന്നു.

കാലമെത്ര കഴിഞ്ഞാലും കൊലയാളികൾക്ക് കൂടെ കൂട്ടി കുടിയിരുത്താവുന്ന ഒന്നല്ല ഗാന്ധിയും അദ്ദേഹത്തിന്‍റെ മൂല്യങ്ങളും. ഗാന്ധിയെ ഓർക്കാതിരിക്കുക എന്നതാണ് സംഘപരിവാറിന് അദ്ദേഹത്തിന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ആദരം.

മതഭ്രാന്ത് കത്തി പടർന്ന നവ്ഖാലിയിൽ ഗാന്ധിജി ഉയർത്തിയ ആശയങ്ങൾ മോദി ഓർക്കുന്നുണ്ടാകില്ല.

രാജ്യവും ലോകവും ഓർക്കുന്നുണ്ട്. അങ്ങനെയാണ് മരണവും കടന്ന് ഗാന്ധിജി തലമുറകളിലൂടെ ജീവിക്കുന്നത്.

#Modi #SanghParivar #cannot #dream #ways #shown #Gandhi #Nehru - #VDSatheesan

Next TV

Related Stories
സ്വന്തം അച്ഛനെ ആക്ഷേപിച്ച മുരളീധരന്റെ വാക്കുകളിൽ അത്ഭുതമില്ല - മന്ത്രി വി ശിവൻകുട്ടി

May 5, 2025 07:25 PM

സ്വന്തം അച്ഛനെ ആക്ഷേപിച്ച മുരളീധരന്റെ വാക്കുകളിൽ അത്ഭുതമില്ല - മന്ത്രി വി ശിവൻകുട്ടി

മുരളീധരൻ മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നതിൽ അത്ഭുതമില്ലെന്ന് മന്ത്രി വി...

Read More >>
'നേതാക്കൾക്ക് പക്വത വേണം'; കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി യൂത്ത് കോൺഗ്രസ്

May 5, 2025 02:41 PM

'നേതാക്കൾക്ക് പക്വത വേണം'; കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി യൂത്ത് കോൺഗ്രസ്

കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി യൂത്ത്...

Read More >>
Top Stories










Entertainment News