#attack | പലിശ മുടങ്ങിയതിന് കടം വാങ്ങിയ യുവാവിനെ കത്തികൊണ്ട് വരഞ്ഞ് ബൈക്ക് കവര്‍ന്നു; പ്രതികള്‍ പിടിയില്‍

#attack | പലിശ മുടങ്ങിയതിന് കടം വാങ്ങിയ യുവാവിനെ കത്തികൊണ്ട് വരഞ്ഞ് ബൈക്ക് കവര്‍ന്നു; പ്രതികള്‍ പിടിയില്‍
May 29, 2024 10:10 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)  പണം കടം വാങ്ങിയ യുവാവിനെ പലിശ മുടങ്ങിയതിന്റെ പേരില്‍ കത്തികൊണ്ട് ആക്രമിച്ചു പരിക്കേല്‍പ്പിച്ചു.

കോഴിക്കോട് പുതിയങ്ങാടി സ്വദേശി ഷെമീറിനെയാണ് കത്തികൊണ്ട് ദേഹത്ത് വരയുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തത്. സംഭവത്തില്‍ മൂന്ന് പേരെ കോഴിക്കോട് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു.

പന്നിയങ്കര ചക്കുംകടവ് സ്വദേശിയായ മുഹമ്മദ് റാഫി (32), താരിഖ്(34), പുതിയങ്ങാടി സ്വദേശി ശരത്(30) എന്നിവരാണ് പിടിയിലായത്. മുഹമ്മദ് റാഫിയുടെ പക്കല്‍ നിന്ന് ഷെമീര്‍ നേരത്തെ 10,000 രൂപ കടം വാങ്ങിയിരുന്നു.

ദിവസവും ആയിരം രൂപ പലിശക്കാണ് പണം നല്‍കിയത്. എന്നാല്‍ രണ്ട് ദിവസമായി പലിശ നല്‍കിയിരുന്നില്ല. ഇന്നലെ രാത്രി പതിനൊന്നോടെ വെസ്റ്റ്ഹില്‍ ഗവ. പോളിടെക്‌നിക്കിന് സമീപം വെച്ച് ഷെമീറും റാഫിയും തമ്മില്‍ ഇതുസംബന്ധിച്ച് വാക്കുതര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് താരിഖിന്റെയും ശരത്തിന്റെയും സഹായത്തോടെ ആക്രമിക്കുകയുമായിരുന്നു.

കത്തി ഉപയോഗിച്ച് തന്റെ നെഞ്ചില്‍ വരഞ്ഞതായും കണ്ണിനും ചെവിയിലും മര്‍ദ്ദിച്ചതായും ഷെമീര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ആക്രമണം തടയാന്‍ ശ്രമിച്ച സുഹൃത്ത് സമീറിനും പരിക്കേറ്റിട്ടുണ്ട്.

കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് മുഹമ്മദ് റാഫിയെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. താരിഖിനെയും ശരത്തിനെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

നടക്കാവ് പൊലീസ് എസ്.ഐമാരായ ലീല വേലായുധന്‍, ബിനു മോഹന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഹരീഷ്, ശ്രീകാന്ത്, സജല്‍ ഇഗ്നേഷ്യസ്, അജീഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ മൂന്ന് പേരെയും റിമാന്‍ഡ് ചെയ്തു.

#youngman #who #borrowed #money #attacked #injured #knife #because #nonpayment #interest.

Next TV

Related Stories
#Indujadeath | നവവധു ആത്മഹത്യ ചെയ്ത സംഭവം; ‘അജാസ് ഇന്ദുജയെ മർദ്ദിക്കുന്നത് കണ്ടു’; ഭർത്താവ് അഭിജിത്ത് മൊഴി നൽകി

Dec 8, 2024 05:22 PM

#Indujadeath | നവവധു ആത്മഹത്യ ചെയ്ത സംഭവം; ‘അജാസ് ഇന്ദുജയെ മർദ്ദിക്കുന്നത് കണ്ടു’; ഭർത്താവ് അഭിജിത്ത് മൊഴി നൽകി

ഇന്ദുജയുടെ മൊബൈൽ ഫോൺ ഫോർമാറ്റ് ചെയ്യപ്പെട്ട രീതിയിലാണ് ഉള്ളത്. കാര്യമായ വിവരങ്ങൾ ഒന്നും ഫോണിൽ ഇല്ലെന്നാണ് പൊലീസിന്റെ...

Read More >>
#suicide | പത്തൊമ്പതുകാരി തൂങ്ങി മരിച്ചനിലയിൽ; ജീവനൊടുക്കിയത് പ്രതിശ്രുത വരനുമായി സംസാരിച്ചതിന് പിന്നാലെ

Dec 8, 2024 05:04 PM

#suicide | പത്തൊമ്പതുകാരി തൂങ്ങി മരിച്ചനിലയിൽ; ജീവനൊടുക്കിയത് പ്രതിശ്രുത വരനുമായി സംസാരിച്ചതിന് പിന്നാലെ

സംഭവസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. രണ്ടുവർഷം മുമ്പാണ് ഇവരുടെ വിവാഹം...

Read More >>
#RameshChennithala | 'ദീർഘകാല വൈദ്യുതി കരാറിന് പിന്നിലെ അഴിമതിയെക്കുറിച്ച് സംവാദത്തിനുണ്ടോ'; മന്ത്രിയെ വെല്ലു വിളിച്ച് രമേശ് ചെന്നിത്തല

Dec 8, 2024 04:44 PM

#RameshChennithala | 'ദീർഘകാല വൈദ്യുതി കരാറിന് പിന്നിലെ അഴിമതിയെക്കുറിച്ച് സംവാദത്തിനുണ്ടോ'; മന്ത്രിയെ വെല്ലു വിളിച്ച് രമേശ് ചെന്നിത്തല

ഈ വിഷയത്തില്‍ പരസ്യസംവാദത്തിന് കേരളത്തിലെ വൈദ്യുതി മന്ത്രിയെ വെല്ലുവിളിക്കുകയാണ്' - രമേശ് ചെന്നിത്തല വാർത്താക്കുറിപ്പിൽ...

Read More >>
#ksrtc | താമരശ്ശേരി ചുരത്തിലൂടെ അപകടയാത്ര; കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും

Dec 8, 2024 04:04 PM

#ksrtc | താമരശ്ശേരി ചുരത്തിലൂടെ അപകടയാത്ര; കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും

ഇന്നലെ വൈകിട്ടായിരുന്നു മൊബൈൽ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവർ കെഎസ്ആർടിസി ബസ്...

Read More >>
Top Stories

Entertainment News