#Bankholiday | സംസ്ഥാനത്തെ ബാങ്കുകൾക്ക് ജൂൺ മാസത്തിൽ എട്ട് ദിവസം അവധി; ഓൺലൈൻ സേവനങ്ങൾക്ക് തടസമില്ല

#Bankholiday | സംസ്ഥാനത്തെ ബാങ്കുകൾക്ക് ജൂൺ മാസത്തിൽ എട്ട് ദിവസം അവധി; ഓൺലൈൻ സേവനങ്ങൾക്ക് തടസമില്ല
May 29, 2024 09:36 PM | By Susmitha Surendran

(truevisionnews.com)  പ്രാദേശിക അവധിയടക്കം രാജ്യത്തെ ബാങ്കുകൾക്ക് ജൂൺ മാസത്തിൽ പത്ത് ദിവസത്തോളം അവധി ലഭിക്കും. ഞായർ, രണ്ടാം ശനി, നാലാം ശനി എന്നിവയടക്കം ആണ് ഈ അവധികൾ. എട്ട് ദിവസമാണ് കേരളത്തിലെ ബാങ്കുകൾ അടഞ്ഞുകിടക്കുക.

കനത്ത മഴ പ്രതീക്ഷിക്കുന്ന ജൂൺ മാസത്തിൽ ഏഴ് വാരാന്ത്യ അവധികൾ ബാങ്കുൾക്കുണ്ട്. അഞ്ച് ഞായറാഴ്ചകളാണ് അവധിയിൽ പ്രധാന ഭാഗം.

രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകൾ കൂടിയാകുമ്പോൾ അവധി ഏഴാകും. ജൂൺ 2, 9, 16, 23, 30 തീയ്യതികളാണ് ഞായർ അവധി ലഭിക്കുക.

ജൂൺ എട്ട്, 22 തീയ്യതികളാണ് രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകൾ. ഈ ദിവസങ്ങളും പൊതു അവധിയാണ്.

ഇതോടൊപ്പം കേരളത്തിൽ ജൂൺ 17 ന് ബാങ്കുകൾ അടഞ്ഞുകിടക്കും. ഈദുൽ ഫിത്തർ പ്രമാണിച്ചാണ് ഈ ദിവസത്തെ അവധി. ജൂൺ 15 ശനിയാഴ്ച വൈകീട്ട് അടക്കുന്ന സംസ്ഥാനത്തെ ബാങ്കുകൾ ജൂൺ 18 ന് മാത്രമേ വീണ്ടും തുറക്കൂ.

എന്നാൽ ഓൺലൈൻ, എടിഎം, യുപിഐ പോലുള്ള ബാങ്കിങ് സേവനങ്ങൾക്ക് അവധി ദിവസങ്ങളിൽ തടസമുണ്ടാകില്ല. ബാങ്കിൽ നിന്ന് നേരിട്ട് ലഭിക്കേണ്ട സേവനങ്ങൾക്ക് മാത്രമാണ് അവധി ബാധകമാവുക.

#Eight #days #holiday #banks #state #June #Online #services #uninterrupted

Next TV

Related Stories
#PVAnwar |   'കിട്ടിയ തെളിവുകൾ കൈമാറി, മൊഴിയെടുത്ത ഉദ്യോഗസ്ഥനിൽ വിശ്വാസം'; മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം

Sep 8, 2024 06:59 AM

#PVAnwar | 'കിട്ടിയ തെളിവുകൾ കൈമാറി, മൊഴിയെടുത്ത ഉദ്യോഗസ്ഥനിൽ വിശ്വാസം'; മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം

മൊഴിയെടുപ്പില്‍ തൃപ്തിയുണ്ട്. പൊലീസിനെതിരെ പരാതി പറയാനായി നല്‍കിയ വാട്സ് ആപ്പ് നമ്പറിൽ ലഭിക്കുന്നത് വലിയ പ്രതികരണമാണെന്നും പിവി അന്‍വര്‍...

Read More >>
#PVAnwar | ‘പൂരം കലക്കാൻ വി ഡി സതീശൻ ആർഎസ്എസുമായി ഗൂഢാലോചന നടത്തി’ - പി വി അൻവർ

Sep 7, 2024 11:08 PM

#PVAnwar | ‘പൂരം കലക്കാൻ വി ഡി സതീശൻ ആർഎസ്എസുമായി ഗൂഢാലോചന നടത്തി’ - പി വി അൻവർ

ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന ഡിജിപിയുമായി കൂടിക്കാഴ്ച...

Read More >>
#ganja |    'ഒറീസ ഗോൾഡ്', ഓണവിപണിക്കിടയിൽ വിലകൂടിയ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

Sep 7, 2024 10:41 PM

#ganja | 'ഒറീസ ഗോൾഡ്', ഓണവിപണിക്കിടയിൽ വിലകൂടിയ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

രണ്ടര കിലോ ഒറീസ ഗോൾഡ് കഞ്ചാവാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്....

Read More >>
#MRAjithKumar | വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയിലേക്ക്

Sep 7, 2024 09:41 PM

#MRAjithKumar | വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയിലേക്ക്

പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയുടെ വിവരങ്ങൾ...

Read More >>
#MuhammadAttoorMissing | മാമി തിരോധാനക്കേസ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം; മേല്‍നോട്ട ചുമതല ഐ.ജിക്ക്

Sep 7, 2024 09:36 PM

#MuhammadAttoorMissing | മാമി തിരോധാനക്കേസ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം; മേല്‍നോട്ട ചുമതല ഐ.ജിക്ക്

ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. എച്ച്. വെങ്കടേഷ് ആണ് പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കി ഉത്തരവ്...

Read More >>
Top Stories