#RahulGandhi |ഗാന്ധിയെ അറിയാന്‍ സിനിമ കാണേണ്ട ആവശ്യം 'എന്റയര്‍ പൊളിറ്റിക്കല്‍ സയന്‍സ്' വിദ്യാര്‍ത്ഥിക്ക് -രാഹുല്‍ ഗാന്ധി

#RahulGandhi  |ഗാന്ധിയെ അറിയാന്‍ സിനിമ കാണേണ്ട ആവശ്യം 'എന്റയര്‍ പൊളിറ്റിക്കല്‍ സയന്‍സ്' വിദ്യാര്‍ത്ഥിക്ക് -രാഹുല്‍ ഗാന്ധി
May 29, 2024 09:15 PM | By Aparna NV

ന്യൂഡല്‍ഹി: (truevisionnews.com) 1982 ല്‍ പുറത്തിറങ്ങിയ സിനിമയിലൂടെയാണ് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ ലോകം അറിഞ്ഞതെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനെതിരെ രാഹുല്‍ ഗാന്ധി.

ഗാന്ധിയെ അറിയാന്‍ ഒരു സിനിമ കാണേണ്ട ആവശ്യം ഒരു എന്റയര്‍ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിക്കേയുള്ളൂവെന്ന് രാഹുല്‍ പരിഹസിച്ചു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

1982 ന് മുമ്പ് മഹാത്മാഗാന്ധിയെക്കുറിച്ച് അറിയാത്ത ലോകത്തിലെ എവിടെയാണ് പുറത്തുപോകാന്‍ ഇരിക്കുന്ന പ്രധാനമന്ത്രി ജിവിച്ചതെന്ന് തനിക്ക് അറിയില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും പ്രതികരിച്ചു.

മഹാത്മാഗാന്ധിയുടെ പൈതൃകം തര്‍ക്കാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കിലും അത് പ്രധാനമന്ത്രി നരേന്ദ്രമോദി ആണ്.അദ്ദേഹത്തിന്റെ സര്‍ക്കാരാണ്. അവരാണ് വാരാണസിയിലെയും ഡല്‍ഹിയിലെയും അഹമ്മദാബാദിലെയും ഗാന്ധിയന്‍ സ്ഥാപനങ്ങള്‍ തകര്‍ത്തത് എന്നും ജയറാം രമേശ് വിമര്‍ശിച്ചു.

ഈ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഗാന്ധിയുടെ പിന്‍തുടര്‍ച്ചക്കാരും അദ്ദേഹത്തെ വധിച്ച നാഥുറാം ഗോഡ്‌സെയുടെ പിന്‍തുടര്‍ച്ചക്കാരും തമ്മിലുള്ള പോരാട്ടമാണെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.

ആര്‍എസ്എസിന്റെ മുഖമുദ്രയാണിത്. മഹാത്മാഗാന്ധിയുടെ രാജ്യസ്‌നേഹം അവര്‍ക്ക് മനസ്സിലാവില്ലെന്നും ജയറാം രമേശ് പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എബിപി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മോദിയുടെ പരാമര്‍ശം.

'മഹാത്മ ഗാന്ധി ഒരു മഹത് വ്യക്തിത്വമായിരുന്നു. കഴിഞ്ഞ 75 വര്‍ഷത്തിനിടയില്‍ ലോകം അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കണം എന്നത് നമ്മുടെ ഉത്തരവാദിത്തമായിരുന്നില്ലേ?. എന്നാല്‍ ആരും അദ്ദേഹത്തെ അറിഞ്ഞില്ല.

'ഗാന്ധി' സിനിമയുടെ റിലീസിന് ശേഷമാണ് അദ്ദേഹത്തെ കുറിച്ച് കൂടുതലറിയാന്‍ ലോകം താല്‍പര്യം കാണിച്ചത്' എന്നായിരുന്നു മോദി അഭിമുഖത്തില്‍ പറഞ്ഞത്.

മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിനെയും നെല്‍സണ്‍ മണ്ടേലയെയും അടക്കമുള്ള നേതാക്കളെക്കുറിച്ച് ലോകം ബോധവാന്മാരണെങ്കിലും മഹാത്മാഗാന്ധിയെക്കുറിച്ച് ലോകം അറിയാതെ പോയെന്നും മോദി പറഞ്ഞു. ലോകം മുഴുവന്‍ സഞ്ചരിച്ച ശേഷമാണ് താനിത് പറയുന്നതെന്നും മോദി പറഞ്ഞിരുന്നു.

#RahulGandhi #against #Against #NarendraModi #remarks

Next TV

Related Stories
ആശ്ചര്യം; എപ്പോഴും വിശപ്പില്ലായ്മയും ശർദ്ദിയും; പത്ത് വയസ്സുകാരിയുടെ വയറ്റിൽ നിന്ന് കണ്ടെത്തിയത്  അരക്കിലോ ഭാരമുള്ള മുടിക്കെട്ട്

Jul 30, 2025 02:26 PM

ആശ്ചര്യം; എപ്പോഴും വിശപ്പില്ലായ്മയും ശർദ്ദിയും; പത്ത് വയസ്സുകാരിയുടെ വയറ്റിൽ നിന്ന് കണ്ടെത്തിയത് അരക്കിലോ ഭാരമുള്ള മുടിക്കെട്ട്

മഹാരാഷ്ട്രയിൽ പത്ത് വയസ്സുകാരിയുടെ വയറ്റിൽ നിന്ന് അരക്കിലോയോളം ഭാരം വരുന്ന മുടിക്കെട്ട്...

Read More >>
കണ്ണിൽചോരയില്ലാത്ത അമ്മയോ ....? കുഞ്ഞിനെ ഒഴിവാക്കണമെന്ന് കാമുകൻ; 15 മാസം പ്രായമുള്ള കുഞ്ഞിനെ ബസ്റ്റാൻഡില്‍ ഉപേക്ഷിച്ച് ഒളിച്ചോടി യുവതി

Jul 30, 2025 01:24 PM

കണ്ണിൽചോരയില്ലാത്ത അമ്മയോ ....? കുഞ്ഞിനെ ഒഴിവാക്കണമെന്ന് കാമുകൻ; 15 മാസം പ്രായമുള്ള കുഞ്ഞിനെ ബസ്റ്റാൻഡില്‍ ഉപേക്ഷിച്ച് ഒളിച്ചോടി യുവതി

കുഞ്ഞിനെ ഒഴിവാക്കണമെന്ന് കാമുകൻ; 15 മാസം പ്രായമുള്ള കുഞ്ഞിനെ ബസ്റ്റാൻഡില്‍ ഉപേക്ഷിച്ച് ഒളിച്ചോടി ...

Read More >>
'ജാമ്യം ഇല്ല '; ഛത്തീസ്​ഗഡിൽ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി

Jul 30, 2025 12:30 PM

'ജാമ്യം ഇല്ല '; ഛത്തീസ്​ഗഡിൽ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി

ഛത്തീസ്​ഗഡിൽ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന്...

Read More >>
'ചില വ്യക്തികൾ നൽകുന്ന വിവരങ്ങൾ ശരിയല്ല'; നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്തകൾ നിഷേധിച്ച് കേന്ദ്രം

Jul 29, 2025 09:13 AM

'ചില വ്യക്തികൾ നൽകുന്ന വിവരങ്ങൾ ശരിയല്ല'; നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്തകൾ നിഷേധിച്ച് കേന്ദ്രം

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ ശിക്ഷ റദ്ദാക്കിയെന്ന പ്രചാരണങ്ങൾ തള്ളി വിദേശകാര്യ മന്ത്രാലയം....

Read More >>
Top Stories

//Truevisionall