#bribe | കൈക്കൂലി വാങ്ങവേ റവന്യു ഇന്‍സ്പെക്ടര്‍ വിജിലൻസ് പിടിയിൽ

#bribe | കൈക്കൂലി വാങ്ങവേ റവന്യു ഇന്‍സ്പെക്ടര്‍ വിജിലൻസ് പിടിയിൽ
May 29, 2024 07:33 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) 2000 രൂപം കൈക്കൂലി വാങ്ങവേ റവന്യു ഇന്‍സ്പെക്ടര്‍ വിജിലൻസ് പിടിയിൽ.

മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ മുന്‍സിപ്പാലിറ്റിയിലെ റവന്യു ഇന്‍സ്പെക്ടര്‍ എം.പി ഉണ്ണികൃഷ്ണനാണ് കൈക്കൂലി വാങ്ങവേ ഇന്ന് വിജിലൻസ് പിടിയിലായത്.

കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റി നൽകുന്ന നടപടികൾക്കായി 2000 രൂപയാണ് കൈക്കൂലിയായി ചോദിച്ച് വാങ്ങിയത്.

പെരിന്തല്‍മണ്ണ മുന്‍സിപ്പാലിറ്റി പരിധിയിലുള്ള പരാതിക്കാരന്റെ മകള്‍ വാങ്ങിയ വസ്തുവിലുള്ള വീടിന്റെ ഉടമസ്ഥാവകാശം മാറ്റി കിട്ടുന്നതിനാണ് കൈക്കൂലി ചോദിച്ചത്.

ഇതിനായി ഈ മാസം ഒന്‍പതാം തിയതി അപേക്ഷ സമർപ്പിച്ചിരുന്നു. പല പ്രാവശ്യം ഓഫീസില്‍ ചെല്ലുമ്പോഴും ഉണ്ണികൃഷ്ണന്‍ തിരക്കാനെന്നും നാളെ വരാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍ ഇന്നലെ ഓഫീസില്‍ ചെന്നപ്പോള്‍ സ്ഥല പരിശോധനക്കായി ഇന്നു വരാമെന്നും, വരുമ്പോള്‍ 2000 രൂപ തരണമെന്നും ആവശ്യപ്പെട്ടു.

പരാതിക്കാരന്‍ ഈ വിവരം വിജിലൻസ് വടക്കന്‍ മേഖല പൊലീസ് സൂപ്രണ്ട് പ്രജീഷ് തോട്ടത്തിലിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം വിജിലൻസ് മലപ്പുറം വിജിലന്‍സ് യൂനിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഫിറോസ്‌ എം. ഷെഫിക്കിന്റെ നേതൃത്വത്തിലുള്ള സംഘം കെണിയൊരുക്കി.

ഇന്ന് വൈകീട്ട് അഞ്ചിന് സ്ഥല പരിശോധനക്ക് ശേഷം പരതിക്കാരനില്‍ നിന്നും ഉണ്ണികൃഷ്ണന്‍ 2000 കൈക്കൂലി വാങ്ങവേ വിജിലൻസ് പിടിയിലാവുകയായിരുന്നു.

അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന്വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.

#Revenueinspector #vigilance #caught #taking #bribe

Next TV

Related Stories
തലശ്ശേരി പുതിയ ബസ്സ്റ്റാന്റിൽ ഗുണ്ടാ അക്രമം; വഴിയാത്രക്കാരന് പരിക്ക്

Jun 21, 2025 11:02 PM

തലശ്ശേരി പുതിയ ബസ്സ്റ്റാന്റിൽ ഗുണ്ടാ അക്രമം; വഴിയാത്രക്കാരന് പരിക്ക്

തലശ്ശേരി പുതിയ ബസ്സ്റ്റാന്റിൽ ഗുണ്ടാ അക്രമം; വഴിയാത്രക്കാരന്...

Read More >>
കോഴിക്കോട് മുതുകാട് സ്വന്തം വീട്ടിലെ തെങ്ങില്‍ നിന്ന് വീണ് ഗൃഹനാഥൻ മരിച്ചു

Jun 21, 2025 10:38 PM

കോഴിക്കോട് മുതുകാട് സ്വന്തം വീട്ടിലെ തെങ്ങില്‍ നിന്ന് വീണ് ഗൃഹനാഥൻ മരിച്ചു

കോഴിക്കോട് മുതുകാട് സ്വന്തം വീട്ടിലെ തെങ്ങില്‍ നിന്ന് വീണു ഗൃഹനാഥൻ...

Read More >>
സന്തോഷായില്ലേ...! ജൂൺ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു

Jun 21, 2025 09:42 PM

സന്തോഷായില്ലേ...! ജൂൺ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു

ജൂൺ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം...

Read More >>
 കുറ്റ്യാടിയിലേക്ക് വരെ ലഹരി വിൽപ്പന; പേരാമ്പ്രയില്‍ വീട്ടിൽ സൂക്ഷിച്ച  എംഡിഎംഎ യുമായി യുവാവ് പിടിയിൽ

Jun 21, 2025 08:39 PM

കുറ്റ്യാടിയിലേക്ക് വരെ ലഹരി വിൽപ്പന; പേരാമ്പ്രയില്‍ വീട്ടിൽ സൂക്ഷിച്ച എംഡിഎംഎ യുമായി യുവാവ് പിടിയിൽ

രാമ്പ്രയില്‍ മാരക ലഹരി മരുന്നായ എംഡിഎംഎ യുമായി യുവാവ് പിടിയിൽ...

Read More >>
Top Stories










Entertainment News