#Vishubumperlottery |വിഷു ബമ്പർ വിറ്റുവരവ് 125 കോടി; സർക്കാരിന് എത്ര ? ഭാ​ഗ്യശാലിക്ക് എത്ര? 12 കോടി ആർക്ക് ?

#Vishubumperlottery  |വിഷു ബമ്പർ വിറ്റുവരവ് 125 കോടി; സർക്കാരിന് എത്ര ? ഭാ​ഗ്യശാലിക്ക് എത്ര? 12 കോടി ആർക്ക് ?
May 29, 2024 07:18 PM | By Susmitha Surendran

തിരുവനന്തപുരം:  (truevisionnews.com)   ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ കേരള സംസ്ഥാന ഭാ​ഗ്യക്കുറിയുടെ വിഷു ബമ്പർ നറുക്കെടുത്ത് കഴിഞ്ഞു.

VC 490987 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. പന്ത്രണ്ട് കോടിയാണ് ഒന്നാം സമ്മാനം. ആലപ്പുഴയിലെ ചില്ലറ വിൽപ്പനക്കാരി ജയ വിറ്റ ടിക്കറ്റിനാണ് ഭാ​ഗ്യം തുണച്ചിരിക്കുന്നത്.

എന്നാൽ ആരാണ് ആ ഭാഗ്യശാലി എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഈ അവസരത്തിൽ 12 കോടിയിൽ എത്രയാകും ഭാ​ഗ്യശാലിയ്ക്ക് ലഭിക്കുക എന്നറിയാനുള്ള ആകാംക്ഷയും ഏവർക്കും ഉണ്ട്.

ഏജൻസി കമ്മീഷനും ടാക്സും

ലോട്ടറിയടിച്ചാൽ സമ്മാന തുകയിൽ നിന്ന് നികുതിയും എജൻസി കമ്മീഷനും കിഴിച്ചാണ് തുക സമ്മാനാർഹന് നൽകുന്നത്. എന്നാൽ എല്ലാ സമ്മാനങ്ങൾക്കും ഇത് ബാധകമല്ല.

1 മുതല്‍ 3 വരെയുള്ള സമ്മാന തുകയില്‍ നിന്നാണ് ഏജന്‍സി കമ്മീഷൻ കുറയ്ക്കുന്നത്. അതായത് സമ്മാനത്തുകയിൽ നിന്നും 12 ശതമാനം തുകയാണ് ഏജന്റിന് നല്‍കുക.

ബംബർ സമ്മാനമാണെങ്കിൽ 10 ശതമാനമാണ് ഏജൻസി കമ്മീഷൻ. സമ്മാനർഹമായ ലോട്ടറി ടിക്കറ്റിന് മുകളിൽ നികുതി ഈടാക്കിയ ശേഷം മാത്രമെ സമ്മാനാർഹന് പണം ലഭിക്കുകയുള്ളൂ.

10,000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തിൽ നിന്ന് ലോട്ടറി വകുപ്പ് 30 ശതമാനം ടിഡിഎസ് കുറച്ചാണ് നൽകുക. സമ്മാനത്തുക 50 ലക്ഷത്തില്‍ മുകളിലാണെങ്കിൽ സമ്മാനാര്‍ഹര്‍ സര്‍ചാര്‍ജും സെസും നല്‍കേണ്ടതുണ്ട്.

ഇത് ആദായ നികുതി വകുപ്പിനാണ് അടയ്ക്കേണ്ടത്. അതുകൊണ്ട് തന്നെ നികുതിയും ഏജൻസി കമ്മീഷനും കിഴിച്ച് കണക്ക് കൂട്ടിയാൽ 12 കോടി ലഭിക്കുന്ന ഭാഗ്യവാന് കൈയിൽ 7 കോടി 20 ലക്ഷം രൂപയാകും ലഭിക്കുക.

സർക്കാരിലേക്ക് എത്ര?

നാല്പത്തി രണ്ട് ലക്ഷം ടിക്കറ്റുകളാണ് വിഷു ബമ്പറിന്റേതായി ഈ വർഷം അച്ചടിച്ചത്. ഇതിൽ നാല്പത്തി ഒന്ന് ലക്ഷത്തി എൺപത്തി നാലായിരത്തി എട്ടായിരത്തി തൊണ്ണൂറ് ടിക്കറ്റുകൾ വിറ്റഴിഞ്ഞു.

പതിനഞ്ചായിരത്തി ഒരുന്നൂറ്റി പത്ത് ടിക്കറ്റുകൾ ബാക്കിയും വന്നു. ഇത് പ്രകാരം വിറ്റുവരവിൽ 1,255,467,000 കോടി രൂപയാണ് ലഭിച്ചത് (125 കോടിയോളം). ഇതുകൂടാതെ ടാക്സ് ഇനത്തിലും സർക്കാരിലേക്ക് വരുമാനം ലഭിക്കും.

എന്നാൽ ഈ തുക മുഴുവനായും സർക്കാരിലേക്ക് എത്തില്ല. ഏജൻസി കമ്മീഷൻ, അച്ചടിക്കൂലി, ഭരണപരമായ ചെലവുകൾ, സമ്മാനത്തുക എന്നിവ കഴിഞ്ഞുള്ള തുകയാണ് സർക്കാരിലേക്ക് പോകുന്നത്.

#how #much #rupees #get #kerala #lottery #vishu #bumper #winner #2024 #prize #structure #tax #all #details

Next TV

Related Stories
കണ്ണൂരിൽ വീടിന്റെ അടുക്കളയില്‍ കയറിയ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

Jul 31, 2025 10:26 AM

കണ്ണൂരിൽ വീടിന്റെ അടുക്കളയില്‍ കയറിയ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

കണ്ണൂരിൽ വീടിന്റെ അടുക്കളയില്‍ മൂര്‍ഖന്‍...

Read More >>
തൊട്ടിൽപ്പാലം ബസിൽ കയറി കണ്ടക്ടറെ മർദ്ദിച്ച കേസ് ; നാദാപുരം വാണിമേൽ സ്വദേശി അറസ്റ്റിൽ

Jul 31, 2025 10:15 AM

തൊട്ടിൽപ്പാലം ബസിൽ കയറി കണ്ടക്ടറെ മർദ്ദിച്ച കേസ് ; നാദാപുരം വാണിമേൽ സ്വദേശി അറസ്റ്റിൽ

തൊട്ടിൽപ്പാലം ബസിൽ കയറി കണ്ടക്ടറെ മർദ്ദിച്ച കേസ് , വാണിമേൽ സ്വദേശി...

Read More >>
വടകരയിൽ കാണാതായ സ്കൂൾ വിദ്യാർത്ഥിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 31, 2025 09:15 AM

വടകരയിൽ കാണാതായ സ്കൂൾ വിദ്യാർത്ഥിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

വടകരയിൽ കാണാതായ സ്കൂൾ വിദ്യാർത്ഥിയെ പുഴയിൽ മരിച്ച നിലയിൽ...

Read More >>
വൈക്കത്ത് വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി

Jul 31, 2025 08:33 AM

വൈക്കത്ത് വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി

വൈക്കത്ത് വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി...

Read More >>
കോഴിക്കോട്  സാമൂതിരി ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ശിലാലിഖിതം കണ്ടെത്തി

Jul 30, 2025 11:18 PM

കോഴിക്കോട് സാമൂതിരി ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ശിലാലിഖിതം കണ്ടെത്തി

മധ്യകാലത്ത് കോഴിക്കോട് പ്രദേശം അടക്കിവാണിരുന്ന സാമൂതിരി രാജവംശത്തിലെ മാനവിക്രമന്റെ പേര് പരാമർശിക്കുന്ന ശിലാലിഖിതം സംസ്ഥാന പുരാവസ്തു വകുപ്പ്...

Read More >>
Top Stories










//Truevisionall