കോഴിക്കോട്: ( www.truevisionnews.com ) തീർഥാടനത്തിന് പോയ നാദാപുരം എടച്ചേരി സ്വദേശി അജ്മീറിൽ ശാരീരികാസ്വസ്ഥതകളെത്തുടർന്നു മരിച്ചു. കച്ചേരിയിലെ പടിഞ്ഞാറയിൽ നസീർ (43) ആണ് മരിച്ചത്.
വെള്ളിയാഴ്ച്ച രാത്രിയാണു നസീറും ഭാര്യയും 3 മക്കളും ഉൾപ്പെടെ 87 പേരടങ്ങുന്ന സംഘം തലശ്ശേരിയിൽനിന്ന് ട്രെയിൻ മാർഗം ഡൽഹി, അജ്മീർ എന്നിവിടങ്ങളിലേക്കു പോയത്.
ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ നസീറിനെ പനിയും മറ്റ് അസ്വസ്ഥതകളെയും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെ അസുഖം കൂടി വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും മരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാളെയോടെ ആംബുലൻസിൽ നാട്ടിൽ എത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയതായി അജ്മീർ കെഎംസിസി ഭാരവാഹികൾ പറഞ്ഞു.
#native #nadapuram #who #went #pilgrimage #his #family #died #ajmer