#rapecase | 10 വയസുകാരിയെ പീഡിപ്പിച്ച കേസ്; കമ്മൽ വിറ്റ ജ്വല്ലറിയിൽ നാളെ തെളിവെടുപ്പ്, പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

#rapecase | 10 വയസുകാരിയെ പീഡിപ്പിച്ച കേസ്; കമ്മൽ വിറ്റ ജ്വല്ലറിയിൽ നാളെ തെളിവെടുപ്പ്, പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
May 29, 2024 02:48 PM | By Susmitha Surendran

കാസര്‍കോട്: (truevisionnews.com)    കാഞ്ഞങ്ങാട് പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതി പി.എ സലീമിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

അഞ്ചുദിവസത്തേക്കാണ് കസ്റ്റഡി കാലാവധി. കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് സെഷൻസ് കോടതിയാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.

പെൺകുട്ടിയുടെ കമ്മൽ വിറ്റ കൂത്തുപറമ്പിലെ ജ്വല്ലറിയിൽ നാളെ പ്രതിയെ എത്തിച്ചു തെളിവെടുക്കും. നേരത്തേ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ സലീം കുറ്റകൃത്യങ്ങൾ ആവർത്തിക്കാൻ സാധ്യതയുള്ളതിനാൽ ജാമ്യം നൽകരുതെന്ന് അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെട്ടു.

സാക്ഷികൾ പ്രതിയെ തിരിച്ചറിഞ്ഞുവെന്ന് റിമാൻ്റ് റിപ്പോർട്ടിൽ പരാമര്‍ശമുണ്ട്. പ്രതിയ്ക്ക് ജാമ്യം നല്‍കരുതെന്നും കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്നുമുള്ള പൊലീസിന്‍റെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ്.

പത്ത് വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത് മോഷണത്തിന് കയറിയപ്പോഴാണെന്നാണ് കുടക് സ്വദേശിയായ പിഎ സലീമിന്‍റെ മൊഴി. കഴിഞ്ഞ ദിവസം ആന്ധ്രപ്രദേശില്‍ നിന്നാണ് അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.

വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ഹൊസ്ദുര്‍ഗ് സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. മോഷണമായിരുന്നു ലക്ഷ്യമെന്നാണ് പ്രതിയുടെ മൊഴി. കമ്മല്‍ മോഷ്ടിക്കുന്നതിനിടെ കുട്ടി ഉണരും എന്ന് കരുതി എടുത്തു കൊണ്ട് പോയി.

ബഹളം വച്ച കുട്ടിയെ കൊന്നു കളയും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്നും സലീം അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. കുട്ടിയുടെ മുത്തശ്ശന്‍ പുലര്ച്ചെ മുന്‍വാതില്‍ തുറന്ന് പശുവിനെ കറക്കാന്‍ ഇറങ്ങുന്നത് കണ്ട് വീടിന് സമീപം ഒളിച്ചിരുന്നെന്നും പിന്നീട് വീടിനകത്തേക്ക് കയറുകയായിരുന്നുവെന്നുമാണ് സലീമിന്‍റെ മൊഴി.

കുട്ടിയെ പീഡിപ്പിച്ചതിന് ശേഷം തലശേരിയിലേക്കാണ് ഇയാള‍് പോയത്. അവിടെ നിന്ന് വിവിധ സംസ്ഥാനങ്ങളില്‍ കറങ്ങി നടന്നു. നേരത്തേയും പോക്സോ കേസില്‍ പ്രതിയാണ് 35 വയസുകാരനായ ഇയാള്‍.

കര്‍ണാടകയില്‍ പിടിച്ചുപറി കേസുകളുമുണ്ട്.പെണ്‍കുട്ടി താമസിക്കുന്ന പ്രദേശത്തെ രണ്ട് വീടുകളില്‍ കഴിഞ്ഞ പതിമൂന്നാം തീയതി സലീം മോഷ്ടിക്കാന്‍ കയറിയിരുന്നു.

ആദ്യ വീട്ടില്‍ നിന്ന് സ്വര്‍ണ്ണമാലയാണെന്ന് കരുതി മോഷ്ടിച്ചത് മുക്കുപണ്ടമായിരുന്നു. രണ്ടാമത്തെ വീട്ടില്‍ മോഷ്ടിക്കാന‍് കയറിയത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ട് കേസുകള്‍ കൂടി പിഎ സലീമിനെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

#case #molesting #10yearold #girl #evidence #taken #tomorrow #jewelery #store #earrings #sold #accused #remanded #police #custody

Next TV

Related Stories
പിക്കപ്പ് വാൻ ബൈക്കുമായി കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Apr 24, 2025 09:56 AM

പിക്കപ്പ് വാൻ ബൈക്കുമായി കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ബുധൻ രാത്രി 10.30 ഓടെയാണ് അപകടം നടന്നത്. പാലാണി വൈദ്യർ പടിയിൽ കല്ലക്കയം റോഡിൽ യുവാക്കൾ ബൈക്ക്...

Read More >>
ഗസ്റ്റ് അധ്യാപകനെ പ്രിൻസിപ്പലാക്കി ആൾമാറാട്ടം; കോളജിനെതിരെ പരാതി

Apr 24, 2025 09:49 AM

ഗസ്റ്റ് അധ്യാപകനെ പ്രിൻസിപ്പലാക്കി ആൾമാറാട്ടം; കോളജിനെതിരെ പരാതി

താൻ പ്രിൻസിപ്പലിൻറെ ചുമതല വഹിച്ചിട്ടില്ലെന്നും സർവകലാശാലയിൽ നിന്നും പ്രിൻസിപ്പളല്ലേയെന്ന് ചോദിച്ച് പല തവണ ഫോൺ കോൾ വന്നപ്പോഴാണ് തന്‍റെ പേരിൽ ആൾ...

Read More >>
പാലക്കാട് ഇ-സിഗരറ്റ് ശേഖരവുമായി യുവാവ് പിടിയിൽ

Apr 24, 2025 09:44 AM

പാലക്കാട് ഇ-സിഗരറ്റ് ശേഖരവുമായി യുവാവ് പിടിയിൽ

21 ഇ സിഗരറ്റുകളാണ് യുവാവിന്റെ പക്കൽ നിന്നും എക്സൈസ് പിടികൂടിയത്....

Read More >>
തിരുവാതുക്കല്‍ ഇരട്ടക്കൊല; പ്രതി അമിത് ഉറാങിനെ കുടുക്കിയത് ഇന്‍സ്റ്റാഗ്രാം ഭ്രമം

Apr 24, 2025 08:50 AM

തിരുവാതുക്കല്‍ ഇരട്ടക്കൊല; പ്രതി അമിത് ഉറാങിനെ കുടുക്കിയത് ഇന്‍സ്റ്റാഗ്രാം ഭ്രമം

ആയുധത്തില്‍ അടക്കമുള്ള വിരല്‍ അടയാളങ്ങളാണ് പ്രതി അമിത് തന്നെയാണ് എന്ന് ഉറപ്പിക്കാന്‍...

Read More >>
കൊടും വേനലിൽ കൊടും ക്രൂരത;  ഇന്‍ഷുറന്‍സ് തുകയ്ക്കായി കന്നുകാലികൾക്ക് വെള്ളം പോലും നൽകാതെ ചാവാൻ അവസരമുണ്ടാക്കുന്നു

Apr 24, 2025 08:44 AM

കൊടും വേനലിൽ കൊടും ക്രൂരത; ഇന്‍ഷുറന്‍സ് തുകയ്ക്കായി കന്നുകാലികൾക്ക് വെള്ളം പോലും നൽകാതെ ചാവാൻ അവസരമുണ്ടാക്കുന്നു

കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന കാലികളെ ചില കച്ചവടക്കാർ മേയാനെന്ന പേരില്‍ ഭാരതപ്പുഴയിലെ തുരുത്തുകളില്‍ കെട്ടിയിടുന്നുണ്ട്‌....

Read More >>
ശബരിമല സന്നിധാനത്ത് റീൽസ് ചിത്രീകരിച്ചു; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ കേസ്

Apr 24, 2025 08:28 AM

ശബരിമല സന്നിധാനത്ത് റീൽസ് ചിത്രീകരിച്ചു; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ കേസ്

രാഹുൽലിനൊപ്പം പാലക്കാട് എം പി വി കെ ശ്രീകണ്ഠനും ഉണ്ടായിരുന്നു. റീൽസ് ചിത്രീകരിക്കാൻ രാഹുലിന് അനുമതി നൽകിയില്ല എന്ന് ദേവസ്വം ബോർഡ്...

Read More >>
Top Stories










News from Regional Network





Entertainment News