കാസർഗോഡ് : (truevisionnews.com) രാജ്യസഭ സീറ്റിന്റെ കാര്യത്തില്‍ യൂത്ത് ലീഗിന്റെ ആവശ്യം പാണക്കാട് സാദിക്കലി തങ്ങളെ അറിയിക്കുമെന്ന് പി കെ ഫിറോസ്.

യൂത്ത് ലീഗിന്റെ ആവശ്യം കൂടി പരിഗണിച്ചായിരിക്കും മുസ്ലിം ലീഗ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക എന്ന് സാദിക്കലി തങ്ങള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
സീറ്റിനെ ചൊല്ലി പാര്‍ട്ടിയ്ക്കുള്ളില്‍ പൊട്ടിത്തെറി ഉണ്ടാകില്ല. രാജ്യസഭ സീറ്റ് ആവശ്യം യൂത്ത് ലീഗ് നേരത്തെ ഉന്നയിച്ചതാണ്.
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്റേതാണ് അവസാന വാക്കെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് കാസർഗോഡ് പറഞ്ഞു.
#RajyaSabhaseat: #PKFeroze #PanakkadSadikali #inform #demand #YouthLeague
