ഗൂഡല്ലൂർ: ( www.truevisionnews.com ) കൊളപ്പള്ളി മഴവൻ ചേരമ്പാടി കുറിഞ്ഞി നഗറിൽ കുട്ടിയാന കിണറ്റിൽ വീണു. 30 അടി താഴ്ചയുള്ള കിണറ്റിലാണ് കുട്ടിയാന അകപ്പെട്ടത്.
രാവിലെ പത്തു മണിയോടെ ഇതുവഴി വന്നവർ മൂന്ന് ആനകൾ കിണറ്റിനടുത്ത് നിൽക്കുന്നത് കണ്ടതോടെയാണ് സംഭവം അറിയുന്നത്. തുടർന്ന് വനപാലകരെ വിവരമറിയിച്ചു.
തള്ളയാനയും മറ്റ് രണ്ട് ആനകളുമാണ് കിണറിന് സമീപമായി നിലയുറപ്പിച്ചത്.
മറ്റു കാട്ടാനകൾ നീങ്ങിയിട്ടും തള്ളയാന സമീപത്തെ കാപ്പിത്തോട്ടത്തിൽ നിലയുറപ്പിച്ചിട്ടുണ്ട്. വനപാലകർ ജെ.സി.ബി ഉപയോഗിച്ച് മണ്ണുമാറ്റി കുട്ടിയാനയെ കരയ്ക്കു കയറ്റാൻ ശ്രമം തുടങ്ങി.
#elephant #fell #into #well #gudalur