ഡല്‍ഹി: ( www.truevisionnews.com ) ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട വോട്ടെടുപ്പിന് ഇനി രണ്ട് ദിനം കൂടി. ഏഴ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 57 മണ്ഡലങ്ങളിലേക്കാണ് ശനിയാഴ്ച വോട്ടെടുപ്പ്. രാഹുൽ ഗാന്ധി, നരേന്ദ്രമോദി തുടങ്ങിയ നേതാക്കൾ ഒഡിഷയിൽ പ്രചാരണം നടത്തും .
ഉത്തര്‍പ്രദേശിലും പഞ്ചാബിലും 13 ഇടത്തും ബംഗാള്‍ 9, ബിഹാര്‍ എട്ട്, ഒഡിഷ ആറ്, ഹിമാചല്‍ നാല്, ജാര്‍ഖണ്ഡ് മൂന്ന്, കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഡും അവസാനഘട്ടത്തില്‍ ഉള്‍പ്പെടും.
ഏഴാംഘട്ടത്തില്‍ 904 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത് . നരേന്ദ്ര മോദിയുടെ വാരണാസി ഉള്‍പ്പെടെ ഒട്ടേറെ വിഐപി മണ്ഡലങ്ങളും അവസാനഘട്ടത്തിലുണ്ട്.
കോണ്‍ഗ്രസിന്‍റെ മനീഷ് തിവാരി മത്സരിക്കുന്ന ചണ്ഡിഗഡും ശ്രദ്ധേയ മണ്ഡലമാണ്. ബോളിവുഡ് നടി കങ്കണ റാവത്തും കോണ്‍ഗ്രസ് നേതാവ് വിക്രമാദിത്യ സിങ്ങും ഏറ്റുമുട്ടുന്ന മണ്ഡിയാണ് ഹിമാചലിലെ പ്രധാന മണ്ഡലം.
എല്ലാ സീറ്റുകളിലും തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബിൽ ഭരണകക്ഷിയായ എ.എ.പിയുടെ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത് മുഖ്യമന്ത്രി ഭഗവന്ത് മന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും ചേർന്നാണ്.
മിക്കയിടങ്ങളിലും ആപിനെതിരെ കോൺഗ്രസ് ഒന്നാം കക്ഷിയായി മത്സരിക്കുമ്പോൾ ഗുർദാസ്പൂർ, അമൃതസർ, ഹോഷിയാർപൂർ, പട്യാല എന്നിവിടങ്ങളിൽ ബി.ജെ.പിയും ജയപ്രതീക്ഷ പുലർത്തുന്നുണ്ട്.
അതേസമയം പോളിംഗ് ശതമാനം കുറയുന്നത് ബി.ജെ.പിയില്‍ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അതേസമയം അവസാനഘട്ടത്തിലും ശക്തമായ പ്രചാരണമാണ് എൻ.ഡി.എയും ഇൻഡ്യ സഖ്യവും കാഴ്ചവയ്ക്കുന്നത്.
#loksabha #elections #2024 #phase #7 #last #day #voting #june #1