#VoteCounting | വോട്ടെണ്ണല്‍; ആദ്യം എണ്ണുക 29,000 ത്തിലേറെ വരുന്ന തപാല്‍ വോട്ടുകള്‍; 8.30 ഓടെ ഇവിഎം വോട്ടുകള്‍ എണ്ണിത്തുടങ്ങും

#VoteCounting | വോട്ടെണ്ണല്‍; ആദ്യം എണ്ണുക 29,000 ത്തിലേറെ വരുന്ന തപാല്‍ വോട്ടുകള്‍; 8.30 ഓടെ ഇവിഎം വോട്ടുകള്‍ എണ്ണിത്തുടങ്ങും
May 28, 2024 05:45 PM | By VIPIN P V

കോഴിക്കോട്: (truevisionnews.com) ജൂണ്‍ നാലിന് നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായി ജില്ലയില്‍ ഒരുക്കിയിരിക്കുന്നത് വിപുലമായ സൗകര്യങ്ങള്‍.

കോഴിക്കോട് വെള്ളിമാടുകുന്നിലെ ജെഡിടി ഇസ്ലാം എജുക്കേഷന്‍ കോംപ്ലക്‌സിലാണ് കോഴിക്കോട്, വടകര ലോക്‌സഭ മണ്ഡലങ്ങളിലെ വോട്ടെണ്ണുക.

വടകര ലോക്‌സഭ മണ്ഡലത്തില്‍ ഉള്‍പ്പെട്ട തലശ്ശേരി, കൂത്തുപറമ്പ് നിയമസഭ മണ്ഡലങ്ങളിലെ വോട്ടെണ്ണലും ഇവിടെയാണ് നടക്കുക.

വയനാട് ലോക്‌സഭ മണ്ഡലത്തില്‍ ഉള്‍പ്പെട്ട ജില്ലയിലെ തിരുവമ്പാടി നിയോജകമണ്ഡലത്തിലെ വോട്ടെണ്ണല്‍ താമരശ്ശേരി സെന്റ് അല്‍ഫോന്‍സ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും.

തപാല്‍ വോട്ടെണ്ണല്‍

രാവിലെ 6.30 ന് സ്‌ട്രോങ്ങ് റൂമുകള്‍ തുറക്കുന്നതോടെ വോട്ടെണ്ണല്‍ പ്രക്രിയ ആരംഭിക്കും. തപാല്‍ വോട്ടുകള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂമാണ് ആദ്യം തുറക്കുക.

ഹോം വോട്ടിംഗ്, ഇടിപിബിഎസ് (സര്‍വീസ് വോട്ടുകള്‍), ഉദ്യോഗസ്ഥരുടെ വോട്ടുകള്‍ എന്നിവയടക്കം അഞ്ച് വിഭാഗങ്ങളിലെ വോട്ടുകള്‍ ചേര്‍ന്നതാണ് തപാല്‍ വോട്ട് അഥവാ ആബ്‌സന്റീ വോട്ടുകള്‍.

രണാധികാരികളുടെ നേതൃത്വത്തില്‍ കേന്ദ്രീകൃത രീതിയില്‍ ഓരോ ലോക്സഭ മണ്ഡലത്തിലും 30 വീതം ടേബിളുകളിലായാണ് തപാല്‍ വോട്ടുകള്‍ എണ്ണുക. ഒരു ടേബിളിൽ 500 വോട്ടുകൾ വരെ എണ്ണും.

കോഴിക്കോട് മണ്ഡലത്തില്‍ 14,000 ലേറെയും വടകര മണ്ഡലത്തില്‍ 15,000 ലേറെയും തപാല്‍ വോട്ടുകള്‍ ഉള്‍പ്പെടെ 29,000ത്തിലേറെ തപാല്‍ വോട്ടുകള്‍ ഉണ്ടെന്നാണ് കണക്ക്.

ആദ്യം ഇ ടി പി ബി എസ് വോട്ടുകളാണ് എണ്ണുക. ഇതിന് മുന്നോടിയായി ഇ ടി പി ബി എസ് വോട്ടുകളുടെ പ്രീ-കൗണ്ടിങ് പ്രക്രിയ നടക്കും. ബാര്‍കോഡുകള്‍ സ്‌കാന്‍ ചെയ്ത് വോട്ടര്‍ക്ക് നല്‍കിയ പിന്‍നമ്പറും വോട്ട് രേഖപ്പെടുത്തി തപാലില്‍ അയച്ച നമ്പറും ഒത്തുനോക്കി രണ്ടും ഒരു പോലെയാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അവ വോട്ടെണ്ണലിന് പരിഗണിക്കുക.

എട്ടു മണിയോടെ ഇ ടി പി ബി എസ് എണ്ണിതുടങ്ങും. തപാല്‍ വോട്ടുകള്‍ എണ്ണാന്‍ ഓരോ ടേബിളിലും ഓരോ ഡെസിഗ്‌നേറ്റഡ് എ ആര്‍ ഒ മാരെ നിയോഗിച്ചിട്ടുണ്ട്.

ഇതിനു പുറമേ ഓരോ ടേബിളിലും ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, രണ്ട് കൗണ്ടിംഗ് അസിസ്റ്റന്‍സ്, ഒരു മൈക്രോഒബ്‌സര്‍വര്‍ എന്നിവരുണ്ടാകും. സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിലായിരിക്കും വോട്ടെണ്ണല്‍.

ഇ വി എം വോട്ടെണ്ണല്‍

തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയ ശേഷം 8.30 ഓടെ ഇവിഎം വോട്ടുകള്‍ എണ്ണാന്‍ തുടങ്ങും. ഇതിനായി ഓരോ നിയമസഭ മണ്ഡലത്തിനും ഒന്ന് വീതം കൗണ്ടിംഗ് ഹാള്‍ ഒരുക്കിയിട്ടുണ്ട്.

ഇങ്ങിനെ രണ്ട് ലോക്സഭ മണ്ഡലങ്ങള്‍ക്കുമായി ആകെ 14 കൗണ്ടിംഗ് ഹാളുകളുണ്ടാവും. ഓരോ ഹാളിലും 14 ടേബിള്‍ വീതമാണുണ്ടാവുക.

ഓരോ ടേബിളും ഒരു സൂപ്പര്‍വൈസര്‍, ഒരു കൗണ്ടിംഗ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്‌സര്‍വര്‍, ഒരു ഗ്രൂപ്പ് ഡി ജീവനക്കാരന്‍ എന്നിവരടങ്ങിയ സംഘം നിയന്ത്രിക്കും.

സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിലായിരിക്കും വോട്ടെണ്ണല്‍. 14 ടേബിളുകള്‍ എണ്ണിക്കഴിഞ്ഞശേഷം ഇതില്‍ ഒരു ടേബിള്‍ വിവിപാറ്റ് മെഷീനുകള്‍ എണ്ണാനായി ഉപയോഗിക്കും (വി സി ബി-വിവിപാറ്റ് കൗണ്ടിംഗ് ബൂത്ത്).

ഓരോ പോളിംഗ് സ്റ്റേഷനിലെയും പ്രിസൈഡിംഗ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ 17-സി പട്ടികയുമായി ഇവിഎമ്മിലെ ആകെ പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം ഒത്തുനോക്കി തുല്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷമായിരിക്കും വോട്ടെണ്ണല്‍.

വോട്ടണ്ണല്‍ റൗണ്ട്

ഒന്ന് മുതല്‍ 14 വരെ പോളിംഗ് സ്റ്റേഷനുകളിലെ വോട്ടുകള്‍ ആണ് ആദ്യ റൗണ്ടില്‍ എണ്ണുക. 15 മുതല്‍ 28 വരെ പോളിംഗ് സ്റ്റേഷനുകള്‍ രണ്ടാം റൗണ്ട്, 29 മുതല്‍ 42 വരെ പോളിംഗ് സ്റ്റേഷനുകള്‍ മൂന്നാം റൗണ്ട് എന്നീ ക്രമത്തില്‍ വോട്ടെണ്ണല്‍ പുരോഗമിക്കും.

ഓരോ റൗണ്ട് വോട്ടെണ്ണലും പൂര്‍ത്തിയായാല്‍ ലീഡ് നില അറിയിക്കും. ഇതിനായി 1-7 വരെ ടേബിളുകളുടെ ചുമതല ഒരു സംഘത്തിനും 8-14 വരെയുള്ള ടേബിളുകളുടെ ചുമതല രണ്ടാമത്തെ സംഘത്തിനും നല്‍കിയിട്ടുണ്ട്.

ഒരു റൗണ്ട് എണ്ണിത്തീരാന്‍ ഏകദേശം 20-25 മിനിറ്റ് എടുക്കും.

സുരക്ഷ

മൂന്ന് വലയങ്ങളായാണ് വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ സുരക്ഷ ക്രമീകരിച്ചിട്ടുള്ളത്. വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 100 മീറ്റര്‍ ചുറ്റളവില്‍ സംസ്ഥാന പോലീസിനും രണ്ടാം ഗേറ്റ് മുതല്‍ സംസ്ഥാന ആംഡ് പോലിസിനുമാണ് സുരക്ഷ.

സ്‌ട്രോങ്ങ് റൂം, കൗണ്ടിംഗ് ഹാളിന്റെ പ്രവേശന കവാടം എന്നിവിടങ്ങളില്‍ കേന്ദ്ര ആംഡ് പോലീസ് സുരക്ഷയൊരുക്കും.

#counting #votes; #First #count more #postalvotes; #EVMs #start #counting #votes #around

Next TV

Related Stories
#VishalPatil | രാഹുലിനെ കണ്ട് പിന്തുണയറിയിച്ച് മഹാരാഷ്ട്രയിലെ സ്വതന്ത്ര എം.പി; 'ഇന്ത്യ'യുടെ അംഗബലം 234 ആയി

Jun 6, 2024 10:34 PM

#VishalPatil | രാഹുലിനെ കണ്ട് പിന്തുണയറിയിച്ച് മഹാരാഷ്ട്രയിലെ സ്വതന്ത്ര എം.പി; 'ഇന്ത്യ'യുടെ അംഗബലം 234 ആയി

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണി 233 സീറ്റുകളിലാണ് വിജയിച്ചത്. 99 സീറ്റുകൾ നേടി കോൺഗ്രസാണ് മുന്നണിയിൽ തിളക്കമേറിയ മത്സരം...

Read More >>
#ElectionCommission | ലോക്സഭാ തെരഞ്ഞെടുപ്പ്; മാതൃകാ പെരുമാറ്റച്ചട്ടം പിൻവലിച്ചു: തെരഞ്ഞെടുപ്പ് കമ്മീഷൻ

Jun 6, 2024 08:41 PM

#ElectionCommission | ലോക്സഭാ തെരഞ്ഞെടുപ്പ്; മാതൃകാ പെരുമാറ്റച്ചട്ടം പിൻവലിച്ചു: തെരഞ്ഞെടുപ്പ് കമ്മീഷൻ

മാർച്ച് 16 നാണ് പെരുമാറ്റചട്ടം നിലവിൽ വന്നത്. ഇതു സംബന്ധിച്ച് കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്കും സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും അറിയിപ്പ്...

Read More >>
#loksabhaelection2024 | കോഴിക്കോട് - വടകര മണ്ഡലത്തിലെ സ്ഥാനാർഥികൾക്ക് കിട്ടിയ വോട്ടുകൾ അറിയാം

Jun 4, 2024 10:03 PM

#loksabhaelection2024 | കോഴിക്കോട് - വടകര മണ്ഡലത്തിലെ സ്ഥാനാർഥികൾക്ക് കിട്ടിയ വോട്ടുകൾ അറിയാം

വൻ ഭൂരിപക്ഷത്തിനാണ് കോൺഗ്രസ്‌ സ്ഥാനാർഥികളായ ഇരുവരും...

Read More >>
#RahulGandhi | ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചത് ഇന്ത്യയുടെ ഭരണഘടനയെന്ന് രാഹുൽ ഗാന്ധി

Jun 4, 2024 08:16 PM

#RahulGandhi | ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചത് ഇന്ത്യയുടെ ഭരണഘടനയെന്ന് രാഹുൽ ഗാന്ധി

ലോക്സഭാ തിരഞ്ഞെടുപ്പിലേത് ജനങ്ങളുടെ വിജയമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രതികരിച്ചു. ജനവിധി മോദിക്കെതിരാണ്. ബിജെപി മോദിക്കായി...

Read More >>
Top Stories