(truevisionnews.com) മറ്റൊരു മഹാമാരി ഉറപ്പാണെന്നും അധികൃതർ മുന്നൊരുക്കങ്ങൾ നടത്തേണ്ടതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും യു.കെ.യിൽ നിന്നുള്ള മുൻ ചീഫ് സയന്റിഫിക് അഡ്വൈസറായ സർ പട്രിക് വാലൻസ്.
വരാനിരിക്കുന്ന ആരോഗ്യ ഭീഷണികളെ നേരത്തേ തിരിച്ചറിയാനുള്ള നിരീക്ഷണം ശക്തമാക്കണമെന്നും അദ്ദേഹം വരാനിരിക്കുന്ന ബ്രിട്ടീഷ് സർക്കാരിനോട് ആവശ്യപ്പെട്ടു.
സായുധസേനകളുടേതിന് സമാനമായി തന്നെ മഹാമാരികൾ സംബന്ധിച്ച തയ്യാറെടുപ്പുകളും നടത്തണമെന്ന് അദ്ദേഹം പറയുന്നു.
ഒരു യുദ്ധം ഈ വർഷം ഉണ്ടാകുമെന്ന് കരുതിയല്ല നാം സൈന്യത്തെ സജ്ജരാക്കുന്നത്. പക്ഷേ ഒരു രാജ്യമെന്ന നിലയ്ക്ക് അത് അനിവാര്യമായ കാര്യമാണ്.
അതേ തയ്യാറെടുപ്പുകൾ തന്നെ മഹാമാരിയുടെ കാര്യത്തിലും വേണം. മഹാമാരിയുടെ ലക്ഷണങ്ങളില്ലെന്നു കരുതി ആ വിഷയത്തെ ഒഴിവാക്കുന്നത് അഭികാമ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
രോഗസ്ഥിരീകരണം, വാക്സിനുകൾ ലഭ്യമാക്കൽ, ചികിത്സ തുടങ്ങിയവയെല്ലാം വേഗത്തിലാകണം. അപ്പോൾ കോവിഡ് മഹാമാരിക്കാലത്തിലേതുപോലെ അങ്ങേയറ്റത്തെ നടപടികളിലേക്ക് പോകേണ്ടിവരില്ല.
നടപ്പിലാക്കാൻ സാധ്യമായതും എന്നാൽ ഏകീകരണം ആവശ്യമുള്ളതുമായ നടപടികളേക്കുറിച്ചാണ് താൻ പറയുന്നതെന്നും പാട്രിക് പറഞ്ഞു.
മഹാമാരിയെ നേരിടുന്നത് സംബന്ധിച്ച ലോകാരോഗ്യസംഘടന മുമ്പ് പറഞ്ഞതിനെ അദ്ദേഹം പരാമർശിക്കുകയും ചെയ്തു.
മഹാമാരിയെ നേരിടുന്നതിൽ സജ്ജരാവാനായി രാജ്യങ്ങൾ കരാറിലേർപ്പെടണമെന്ന ലോകാരോഗ്യസംഘടനയുടെ നിർദേശം നടപ്പിലാക്കേണ്ടതിനേക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്.
ജി7, ജി20 അജൻഡകളിൽ നിന്ന് ഈ വിഷയം നീക്കം ചെയ്യുകയാണെങ്കിൽ നാം മുമ്പുകടന്നുപോയ അവസ്ഥയിലേക്ക് തന്നെ പോകുമെന്നും അദ്ദേഹം പറഞ്ഞു.
'#Prepare#another #pandemic #like #preparing #army #war'