#murder | കുടുംബ കലഹത്തിനിടെ 32 വയസുകാരിയുടെ തലവെട്ടി; ഭ‍ർത്താവ് അറസ്റ്റിൽ

#murder | കുടുംബ കലഹത്തിനിടെ 32 വയസുകാരിയുടെ തലവെട്ടി; ഭ‍ർത്താവ് അറസ്റ്റിൽ
May 28, 2024 02:15 PM | By Athira V

ബംഗളുരു: ( www.truevisionnews.com ) കുടുംബ കലഹത്തിനിടെ ഭാര്യയുടെ തലവെട്ടിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയെ കൊന്നതിന് ശേഷം മൃതദേഹം വെട്ടിനുറുക്കുകയും ചെയ്തു. ക‍ർണാടകയിലെ തുംകൂരിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവരുന്നത്.

ഹോസ്പെട്ട് ഗ്രാമത്തിലെ ഒരു വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന ശിവറാമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തടി മില്ലിൽ തൊഴിലാളിയായിരുന്ന ഇയാൾ ഭാര്യ പുഷ്പയുമായി (32) പതിവായി വഴക്കുണ്ടാക്കാറുണ്ടായിരുന്നു.

ശിവമോഗ ജില്ലയിലെ സാഗര ടൗൺ സ്വദേശിയായ പുഷ്പയ്ക്കും ശിവറാമിനും എട്ട് വയസുള്ള കുട്ടിയുമുണ്ട്. തിങ്കളാഴ്ച രാത്രിയും ദമ്പതികൾ തമ്മിൽ രൂക്ഷമായ തർക്കവും വാദപ്രതിവാദങ്ങളും ഉണ്ടായി.

ഇതിനൊടുവിലാണ് ശിവറാം ഭാര്യയെ കഴുത്തറുത്ത് കൊന്നത്. തുടർന്ന് മൃതദേഹം അടുക്കളയിൽ കൊണ്ടുപോയി വെട്ടി നുറുക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

#man #beheaded #wife #during #quarrel #night #chopped #body #into #pieces

Next TV

Related Stories
ദുരൂഹതയെന്ന് ബന്ധുക്കൾ, കുറ്റിപ്പുറത്ത് കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; വിശദമായ അന്വേഷണം

May 31, 2025 10:29 PM

ദുരൂഹതയെന്ന് ബന്ധുക്കൾ, കുറ്റിപ്പുറത്ത് കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; വിശദമായ അന്വേഷണം

കുറ്റിപ്പുറത്ത് കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം,...

Read More >>
 കാറിൽ ഇരിക്കുന്ന നിലയിൽ സുഹൃത്തിന്റെ മൃതദേഹം; രാത്രി ഭക്ഷണം കഴിച്ച് തിരിച്ചെത്തിയത് ഒരുമിച്ച്, യുവാവിന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ

May 31, 2025 08:23 PM

കാറിൽ ഇരിക്കുന്ന നിലയിൽ സുഹൃത്തിന്റെ മൃതദേഹം; രാത്രി ഭക്ഷണം കഴിച്ച് തിരിച്ചെത്തിയത് ഒരുമിച്ച്, യുവാവിന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ

മലപ്പുറത്ത് സുഹൃത്തിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറില്‍ യുവാവിന്റെ മൃതദേഹം...

Read More >>
ഭാര്യ സഹോദരിയുടെ അറുത്തെടുത്ത തലയുമായി യുവാവ് പൊലീസിൽ കീഴടങ്ങി

May 31, 2025 03:29 PM

ഭാര്യ സഹോദരിയുടെ അറുത്തെടുത്ത തലയുമായി യുവാവ് പൊലീസിൽ കീഴടങ്ങി

ഭാര്യ സഹോദരിയുടെ അറുത്തെടുത്ത തലയുമായി യുവാവ് പൊലീസിൽ...

Read More >>
Top Stories