#cookery|മട്ടൻ കബ്സ രുചിയോടെ വീട്ടിൽ തന്നെ തയ്യാറാക്കാം

#cookery|മട്ടൻ കബ്സ രുചിയോടെ വീട്ടിൽ തന്നെ തയ്യാറാക്കാം
May 27, 2024 12:04 PM | By Meghababu

അറേബ്യൻ വിഭവമായ മട്ടൻ കബ്സ രുചിയോടെ വീട്ടിൽ തന്നെ തയ്യാറാക്കാം. 

വേണ്ട ചേരുവകൾ

ആട്ടിറച്ചി                               1 1/2 കിലോ 
ബസുമതി അരി                   1 കിലോ 
സവാള                                    500 ഗ്രം 
തക്കാളി                                  500 ഗ്രാം 
തക്കാളി പേസ്റ്റ്                     120 ഗ്രാം 
ഇഞ്ചി                                     10 ഗ്രാം 
വെളുത്തുള്ളി                     10 ഗ്രാം 
മല്ലിയില                                കാൽ കപ്പ്
പുതിനയില                          കാൽ കപ്പ്
സൺഫ്ളവർ ഓയിൽ       അരക്കപ്പ് 
ചെറിയ ജീരകം                  ഒന്നര ടേബിൾ സ്പൂൺ
ഏലയ്ക്ക                              5 എണ്ണം
ഗ്രാമ്പൂ                                   5 എണ്ണം 
തക്കോലം                             ഒന്ന് 
കറുവാ പട്ട                           2 കഷ്ണം 
വഴന ഇല                             രണ്ടെണ്ണം 
ഉണക്ക നാരങ്ങ                   രണ്ടെണ്ണം 
കുരുമുളക്                           ഒരു ടേബിൾ സ്പൂൺ
പച്ച മല്ലി                           ഒരു ടേബിൾ സ്പൂൺ 
ഉപ്പ്                                      ആവശ്യത്തിന് 
വെള്ളം 

തയ്യാറാക്കുന്ന വിധം 

മട്ടൻ കഴുകി അരിപ്പ പാത്രത്തിൽ ഇട്ടുവെക്കുക. അരി കഴുകി കുതിരാനായി മാറ്റി വെക്കുക. ഒരു പാത്രത്തിലേക്ക് ഓയിൽ ഒഴിച്ച് നന്നായി ചൂടായി വരുമ്പോൾ ജീരകം ഇട്ട് പൊട്ടി വരുമ്പോൾ ചെറുതായി അരിഞ്ഞ സവാളയും തക്കാളിയും തതച്ച ഇഞ്ചി വെളുത്തുള്ളിയും ഇട്ട് നന്നായി വഴറ്റുക.

ഇത് മൂടിവെച്ച് എണ്ണ തെളിയും വരെ കരിഞ്ഞുപോകാതെ ചെറിയ തീയിൽ വേവിക്കുക. ഇതിലേക്ക് പുതിന ഇലയും മല്ലി ഇലയും ഇട്ട് നന്നായി വഴറ്റിയ ശേഷം തക്കാളി പേസ്റ്റ് ഇട്ട് നന്നായി വഴറ്റുക. ഇതിലേക്ക് ഇറച്ചിയും ആവശ്യത്തിന് ഉപ്പും വെള്ളം ചേർത്ത് മട്ടൻ മുക്കാൽ ഭാഗം വേകുന്നതുവരെ വേവിക്കുക.

ഇനി മസാലകളും അരിയും ഇട്ട് ആവശ്‌യത്തിന് തിളച്ച വെള്ളം  ഒഴിച്ച് നന്നായി തിളച്ചുവരുമ്പോൾ ഇളക്കി യോജിപ്പിച്ച് തീ തീരെ കുറച്ച് വെച്ച് വേവിച്ച് എടുക്കുക. രുചികരമായ മട്ടൻ കബ്സ തയ്യാർ.

#Mutton #Kabsa #prepared #home #relish

Next TV

Related Stories
ബാറിലേക്ക് വിളിച്ച് മദ്യം കൊടുത്തു, ലിഫ്റ്റ് നൽകി സ്വർണവും പണവും കവർന്നു, 2പേർ പിടിയിൽ

Apr 27, 2025 10:34 PM

ബാറിലേക്ക് വിളിച്ച് മദ്യം കൊടുത്തു, ലിഫ്റ്റ് നൽകി സ്വർണവും പണവും കവർന്നു, 2പേർ പിടിയിൽ

മദ്യം നല്‍കി സ്വര്‍ണമാലയും പണവും കവര്‍ന്ന കേസില്‍ രണ്ട് പേര്‍...

Read More >>
കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരിൽ നിന്ന് ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടികൂടി

Apr 27, 2025 10:24 PM

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരിൽ നിന്ന് ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടികൂടി

ജയിലിൽ തടവുകാരിൽ നിന്ന് ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും...

Read More >>
ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; 24 മണിക്കൂറിനകം പ്രതിയെ അറസ്റ്റ് ചെയ്ത് തലശ്ശേരി പോലീസ്

Apr 27, 2025 09:42 PM

ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; 24 മണിക്കൂറിനകം പ്രതിയെ അറസ്റ്റ് ചെയ്ത് തലശ്ശേരി പോലീസ്

പിണറായിയിൽ ഭണ്ഡാരം കുത്തിത്തുറന്ന് കവർച്ച നടത്തിയ പ്രതി...

Read More >>
Top Stories