#tigerattack | ആടിനെ മേക്കാൻ പോയ സ്ത്രീയെ കടുവ കടിച്ചുകൊന്നു

#tigerattack | ആടിനെ മേക്കാൻ പോയ സ്ത്രീയെ കടുവ കടിച്ചുകൊന്നു
May 26, 2024 03:50 PM | By Susmitha Surendran

മൈസൂരു: (truevisionnews.com)   ആടിനെ മേക്കാൻ വനാതിര്‍ത്തിയില്‍ പോയ സ്ത്രീയെ കടുവ കടിച്ചുകൊന്നു.

മൂര്‍ബന്ദ് സ്വദേശി ചിക്കി (48) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെ ഇവരെ കാണാതാവുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.

ആടുകളെ മേക്കുന്നതിന് വേണ്ടി വനാതിര്‍ത്തിയിലുള്ള കുന്നിൻപ്രദേശത്ത് പോയതായിരുന്നു ചിക്കി. ഇവിടെ നിന്ന് തിരിച്ചെത്താതിരുന്നതോടെ ബന്ധുക്കള്‍ ഏറെ നേരം തിരച്ചില്‍ നടത്തി.

വിവരമൊന്നുമില്ലാതായതോടെ വനംവകുപ്പിനെയും അറിയിച്ചു. തുടര്‍ന്ന് വനം വകുപ്പും നാട്ടുകാരും ബന്ധുക്കളുമെല്ലാം നടത്തിയ തിരച്ചിലിനൊടുവിലാണ് പുലര്‍ച്ചെ ഫോറസ്റ്റ് റേഞ്ച് ഓഫീസിന് സമീപത്തായി മൃതദേഹം കണ്ടെത്തിയത്.

കാര്യമായ രീതിയില്‍ കടുവയുടെ ആക്രമണം നേരിട്ട നിലയിലായിരുന്നു മൃതദേഹം.

#woman #who #forest #border #graze #goat #bitten #tiger.

Next TV

Related Stories
#complaint | പേരക്ക പറിച്ചതിന് ദളിത് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി

Jun 26, 2024 02:12 PM

#complaint | പേരക്ക പറിച്ചതിന് ദളിത് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി

രണ്ട് ദിവസം മുൻപ് കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ മധുസൂദൻ റെഡ്ഡിക്കും മകനുമെതിരെ തെലങ്കാന പൊലീസ്...

Read More >>
#OmBirla | ഓം ബിര്‍ള ലോക്സഭ സ്പീക്കര്‍: വോട്ടെടുപ്പ് ആവശ്യപ്പെടാതെ പ്രതിപക്ഷം, ശബ്ദവോട്ടോടെ പ്രമേയം പാസാക്കി

Jun 26, 2024 11:55 AM

#OmBirla | ഓം ബിര്‍ള ലോക്സഭ സ്പീക്കര്‍: വോട്ടെടുപ്പ് ആവശ്യപ്പെടാതെ പ്രതിപക്ഷം, ശബ്ദവോട്ടോടെ പ്രമേയം പാസാക്കി

സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തിൽ ആകെ രണ്ട് പ്രാവശ്യം മാത്രമാണ് സ്പീക്കർ സ്ഥാനത്തേയ്ക്ക് മത്സരം നടന്നത്. അവസാനമായി മത്സരം നടന്നത് 1976ൽ...

Read More >>
#LokSabhaSpeakerelection | രഹസ്യവോട്ടെടുപ്പില്ല, മത്സരവും ആദ്യമല്ല; ലോക്സഭാ സ്പീക്കർ തിരഞ്ഞെടുപ്പ് ഇങ്ങനെ

Jun 26, 2024 11:49 AM

#LokSabhaSpeakerelection | രഹസ്യവോട്ടെടുപ്പില്ല, മത്സരവും ആദ്യമല്ല; ലോക്സഭാ സ്പീക്കർ തിരഞ്ഞെടുപ്പ് ഇങ്ങനെ

ഒരു പ്രമേയം പാസാകും വരെ വോട്ടിങ് നടക്കും. ഒരേ സമയത്തു സമർപ്പിച്ച പ്രമേയങ്ങളുടെ മുൻഗണന നറുക്കിട്ടാണു...

Read More >>
#wallcollapsed | മതിലിടിഞ്ഞ് വീട് തകർന്നു; കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

Jun 26, 2024 10:32 AM

#wallcollapsed | മതിലിടിഞ്ഞ് വീട് തകർന്നു; കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

നാട്ടുകാരും ഫയർഫോഴ്സുമെത്തിയാണ് മൃതദേഹങ്ങൾ...

Read More >>
#LokSabhaSpeakerElection | ലോക്സഭാ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്; ഒറ്റക്കെട്ടായി ഇൻഡ്യാ മുന്നണി

Jun 26, 2024 06:31 AM

#LokSabhaSpeakerElection | ലോക്സഭാ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്; ഒറ്റക്കെട്ടായി ഇൻഡ്യാ മുന്നണി

സ്ഥാനാർഥിക്ക് സ്വന്തം പേര് സ്പീക്കർ സ്ഥാനത്തേക്ക് മുന്നോട്ടുവെയ്ക്കാനാകില്ല. മറ്റൊരംഗമാണ്...

Read More >>
Top Stories