#inaugurated|പട്ടികജാതി ക്ഷേമസമിതി ഉത്തരമേഖലാ കൺവൻഷൻ ഉദ്ഘാടനം ചെയ്തു

 #inaugurated|പട്ടികജാതി ക്ഷേമസമിതി ഉത്തരമേഖലാ കൺവൻഷൻ ഉദ്ഘാടനം ചെയ്തു
May 26, 2024 03:12 PM | By Meghababu

വടകര :(vatakara.truevisionnews.com)പട്ടികജാതി ക്ഷേമസമിതി ഉത്തരമേഖലാ കൺവൻഷൻ കോഴിക്കോട് ന്യൂ നളന്ദ ഓഡിറ്റോറിയത്തിൽ മുൻ എം പി യും സംസ്ഥാന ജോ: സെക്രട്ടറിയുമായ എസ് അജയകുമാർ ഉദ്ഘാടനം ചെയ്തു.

രാജ്യത്ത് വർദ്ധിച്ചു വരുന്ന ദളിത് പീഢനത്തിനും അവഗണനയിലും പ്രതിഷേധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ട സാഹചര്യം കൺവൻഷൻ വിലയിരുത്തി.

ചരിത്രത്തെ വളച്ചൊടിച്ച് ഫാസിസ്റ്റ് നിലപാടുകൾ രാജ്യത്ത് വളർത്തി എടുക്കാനാണ് ഭരണകർത്താക്കൾ തന്നെ ശ്രമിക്കുന്നത് . കൂടാതെ പരമ്പരാഗതമായി ഗോത്രവർഗ്ഗങ്ങൾ ഉൾപ്പടെ താമസിക്കുന്നതും കൈവശം വച്ചു പോരുന്നതുമായ ഭൂമിയും പൊതു സമ്പത്തും കോർപറേറ്റ് ശക്തികൾക്ക് കൊള്ളയടിക്കാനും വർഗീയ ലഹളകൾ സൃഷ്ടിക്കാനും ഗവർമെണ്ടിൻ്റെ നേതൃത്വത്തിൽ ശ്രമം നടന്നുകൊണ്ടിരിക്കുന്നു.

ഇതിനെതിരെ അതിശക്തമായ പോരാട്ടങ്ങൾ വരും നാളുകളിൽ ഉയർന്നു വരുന്ന സാഹചര്യത്തിൽ ഏറ്റെടുക്കാനും സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത പ്രവർത്തന ഫണ്ട് വിജയിപ്പിക്കാനും കൺവൻഷൻ ആഹ്വാനം ചെയ്തു.

സംസ്ഥാന ജോ: സെക്രട്ടറിയും മലപ്പുറം ജില്ലാ സെക്രട്ടറിയുമായ പി വി ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ ജനാർദ്ദനൻ (കണ്ണൂർ) എം ജനാർദ്ദനൻ (വയനാട്) സി എം പ്രദീപ് കുമാർ (കാസർഗോഡ്) സി എം ബാബു, ഷാജി തച്ചയിൽ, മിനി എം, എന്നിവർ സംസാരിച്ചു. ഡി എസ് എം എം അഖിലേന്ത്യാ കമ്മറ്റി അംഗവും ജില്ലാ സെക്രട്ടറിയുമായ ഒ എം ഭരദ്വാജ് ചടങ്ങിന് സ്വാഗതം പറഞ്ഞു.

#Scheduled #Castes #Welfare #Committee #inaugurated #Northern #Region #Convention

Next TV

Related Stories
#SNDP | വെള്ളാപ്പള്ളി നടേശൻ്റെ പ്രസ്താവനകൾക്കെതിരെ എസ് എൻ ഡി പി സംരക്ഷണ സമിതി

Jun 17, 2024 11:47 AM

#SNDP | വെള്ളാപ്പള്ളി നടേശൻ്റെ പ്രസ്താവനകൾക്കെതിരെ എസ് എൻ ഡി പി സംരക്ഷണ സമിതി

കഴിഞ്ഞ 27 വർഷക്കാലമായി എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി പഥത്തിലിരുന്നിട്ട് വെള്ളാപ്പള്ളിക്ക് ഈഴവ, തീയ്യ, പിന്നോക്ക വിഭാഗങ്ങൾക്ക് എന്ത് നേട്ടം...

Read More >>
#shafiparambill | ടി പി കൊലചെയ്യപ്പെട്ട നിമിഷം പ്രചരിപ്പിച്ച 'മാഷാ അള്ളാ' തന്ത്രം തിരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തിലും സിപിഐഎം കൈകൊണ്ടു' -ഷാഫി പറമ്പില്‍

Jun 17, 2024 10:34 AM

#shafiparambill | ടി പി കൊലചെയ്യപ്പെട്ട നിമിഷം പ്രചരിപ്പിച്ച 'മാഷാ അള്ളാ' തന്ത്രം തിരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തിലും സിപിഐഎം കൈകൊണ്ടു' -ഷാഫി പറമ്പില്‍

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചതും ഇവിടെ വെച്ചായിരുന്നു. ആര്‍എംപിഐ -യുഡിഎഫ് പ്രവർത്തകരും വലിയ ജനാവലിയും ചേർന്ന് നൽകിയ സ്വീകരണത്തിൽ...

Read More >>
#navodhaya | വിജയികളെ അനുമോദിച്ചു; അരങ്ങ് കലാ സാംസ്കാരിക കേന്ദ്രം  അനുമോദിച്ചു

Jun 16, 2024 09:35 PM

#navodhaya | വിജയികളെ അനുമോദിച്ചു; അരങ്ങ് കലാ സാംസ്കാരിക കേന്ദ്രം അനുമോദിച്ചു

തറവട്ടത്ത് ജയേഷ് അധ്യക്ഷതവഹിച്ചു. കൃഷ്‌ണൻ ടി ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചാലിൽ ദിഗേഷ് സ്വാഗതവും വിനീത് കുടുങ്ങാലിൽ നന്ദിയും...

Read More >>
#vrramesh | ലാൽ സലാം വി ആർ രമേശിന് അന്ത്യാജ്ഞലി അർപ്പിച്ച് വടകര

Jun 16, 2024 08:02 PM

#vrramesh | ലാൽ സലാം വി ആർ രമേശിന് അന്ത്യാജ്ഞലി അർപ്പിച്ച് വടകര

എഐടിയുസി ജില്ലാ വൈസ് പ്രസിഡന്റ്, വടകര മണ്ഡലം സെക്രട്ടറിയുമായി പ്രവർത്തിച്ചിരുന്ന വി ആർ രമേശ് ഇക്കഴിഞ്ഞ മെയ് 16 ന് ആയിരുന്നു...

Read More >>
#kklathika | വിവാദ 'കാഫിര്‍' പ്രയോഗ സ്‌ക്രീന്‍ഷോട്ട് ഫേസ്ബുക്കില്‍ നിന്ന് പിന്‍വലിച്ച് കെ കെ ലതിക

Jun 16, 2024 02:32 PM

#kklathika | വിവാദ 'കാഫിര്‍' പ്രയോഗ സ്‌ക്രീന്‍ഷോട്ട് ഫേസ്ബുക്കില്‍ നിന്ന് പിന്‍വലിച്ച് കെ കെ ലതിക

പോസ്റ്റ് വ്യാജമാണെന്ന് പൊലീസ് സ്ഥികരിച്ചിട്ടും സ്‌ക്രീന്‍ഷോട്ട് തന്റെ ഫേസ്ബുക്കില്‍ നിന്ന് ലതിക പിന്‍വലിക്കാത്തതിനെതിരെ ഇന്നലെ യുഡിഎഫ്...

Read More >>
Top Stories