#snake |ഈ മഴക്കാലത്ത് പാമ്പുകൾ വീട്ടിൽ കയറാതെ നോക്കാം; ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ

#snake |ഈ മഴക്കാലത്ത് പാമ്പുകൾ വീട്ടിൽ കയറാതെ നോക്കാം; ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ
May 26, 2024 02:57 PM | By Susmitha Surendran

(truevisionnews.com)  മഴക്കാലത്ത് രോ​ഗങ്ങൾ പിടിപെടാതെ സൂക്ഷിക്കുക മാത്രമല്ല, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

മഴക്കാലത്ത് അസുഖങ്ങളെ പോലെ തന്നെ ഇഴജന്തുക്കളേയും ഏറെ പേടിക്കേണ്ടതാണ്. മഴ ശക്തിപ്പെടുന്നതോടെ മാളങ്ങൾ ഇല്ലാതാവുമ്പോഴാണ് പാമ്പുകൾ പുറത്തിറങ്ങുക.

മാളങ്ങളിൽ വെള്ളം കെട്ടി നിറയുന്നതോടെ പാമ്പുകൾ ജനവാസ പ്രദേശങ്ങളിലേക്കെത്താം. മഴക്കാലം എത്തുന്നതോടെ വീടിന് ചുറ്റും വെള്ളം കെട്ടി നിൽക്കാതെയും ചപ്പുചവറുകൾ കൂട്ടിയിടാതെയും നോക്കേണ്ടത് പ്രധാനമാണ്.

കാരണം അവ പാമ്പുകളെ ആകർഷിക്കുന്ന ഘടകങ്ങളാണ്. ചെറിയൊരു അശ്രദ്ധ മതി ജീവൻ അപകടത്തിലാകാൻ..

മഴക്കാലത്ത് വീട്ടിൽ പാമ്പകൾ കയറാതെ നോക്കാം ; വേണംചില മുൻകരുതലുകൾ

ഷൂസിനുള്ള പാമ്പുകൾ ചുരുണ്ട് കൂടിയിരിക്കാം

മാഴക്കാലത്ത് ചെരുപ്പുകൾക്കുള്ളിൽ പാമ്പുകൾ ചുരുണ്ടു കൂടിയിരിക്കാനുള്ള സാധ്യത കൂടുതലാണ്. ഷൂസ് ഉപയോ​ഗിക്കുന്നവർ നല്ല പോലെ പരിശോധിച്ച് ഇഴജന്തുക്കൾ ഒന്നും തന്നെ അകത്ത് കയറിയിട്ടില്ലെന്ന് ഉറപ്പ് വരുത്തുക.

വാഹനങ്ങൾ എപ്പോഴും ശ്രദ്ധിക്കുക

വാഹനങ്ങൾ എടുക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കുക. കാരണം, തണുത്ത അന്തരീക്ഷത്തിൽ സ്‌കൂട്ടറിലും കാറിലുമൊക്കെ പാമ്പുകൾ പതുങ്ങിയിരിക്കാം. പാമ്പുകളില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാകാണം വാഹനം എടുക്കേണ്ടത്.

തുണികൾ കുന്ന് കൂട്ടി ഇടരുത്

വസ്ത്രങ്ങൾ കുന്നു കൂട്ടിയിടാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കാരണം, പലപ്പോഴും കൂട്ടിയിട്ട വസ്ത്രങ്ങളിൽ പാമ്പുകൾ ചുരുണ്ടു കൂടിക്കിടക്കാനുള്ള സാധ്യത കൂടുതലാണ്.

ചപ്പുചവറുകൾ കൂടാതെ വൃത്തിയായി സൂക്ഷിക്കുക

മഴക്കാലത്ത് ചപ്പുചവറുകൾ കൂട്ടിയിടാതെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കരിയില, മരക്കഷ്ണം, തൊണ്ട് എന്നിവിടങ്ങളിലെല്ലാം പാമ്പുകൾ കയറി ഇരിക്കാനുള്ള സാധ്യത ഏറെയാണ്.

വള്ളി ചെടികൾ വെട്ടിമാറ്റുക

വള്ളി ചെടികൾ വെട്ടിമാറ്റാൻ പ്രത്യേകം ശ്രദ്ധിക്കണം. കാരണം വള്ളികളിലൂടെ പാമ്പുകൾ ചുറ്റികിടക്കാനുള്ള സാധ്യത കൂടുതലാണ്. മറ്റൊന്ന്, വള്ളി ചെടികളിലൂടെ പാമ്പുകൾ അകത്തേയ്ക്ക് കയറുന്നതിനും ഇടയാക്കും.

പട്ടിക്കൂട്, കോഴിക്കൂട് വൃത്തിയാക്കി ഇടുക

പട്ടിക്കൂട്, കോഴിക്കൂട് എന്നിവയ്ക്ക് സമീപം പാമ്പുകൾ വരുന്നത് നാം കാണാറുണ്ട്. വളർത്തു മൃഗങ്ങളുടെ കൂടും പരിസരവും പരമാവധി വൃത്തിയായി സൂക്ഷിക്കാനും പ്രത്യേകം ശ്രദ്ധിക്കുക.

പൊത്തുകൾ അടയ്ക്കുക

വീടിന് സമീപത്ത് പൊത്തുകൾ ഉണ്ടങ്കിൽ നിർബന്ധമായും അടയ്ക്കുക. കാരണം, പൊത്തുകൾ ഉള്ളയിടത്ത് പാമ്പുകൾ കയറിരിക്കാം.

#snakes #house #during #rainy #season

Next TV

Related Stories
#violence | കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരന്റെ അക്രമം; മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്ക്

Jun 17, 2024 03:58 PM

#violence | കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരന്റെ അക്രമം; മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്ക്

കാസർകോട് ജയിലിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാലാണ് ഇയാളെ കണ്ണൂരിലേക്ക് താൽക്കാലികമായി...

Read More >>
#lottery |വിൻ വിൻ W-774 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Jun 17, 2024 03:35 PM

#lottery |വിൻ വിൻ W-774 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്....

Read More >>
#fire| ദേശീയപാതയിൽ കാർ കത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു, ആത്മഹത്യയെന്ന് നിഗമനം

Jun 17, 2024 03:31 PM

#fire| ദേശീയപാതയിൽ കാർ കത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു, ആത്മഹത്യയെന്ന് നിഗമനം

തെളിവുകളും ശാസ്ത്രീയ പരിശോധനകളും അടിസ്ഥാനമാക്കിയാണ് മരിച്ചയാളെ...

Read More >>
#attack |മകൾക്ക് പെരുന്നാൾ സമ്മാനവുമായെത്തിയ പിതാവിന് ക്രൂരമർദ്ദനമേറ്റ സംഭവം; ഭാര്യാപിതാവ് കസ്റ്റഡിയിൽ

Jun 17, 2024 03:08 PM

#attack |മകൾക്ക് പെരുന്നാൾ സമ്മാനവുമായെത്തിയ പിതാവിന് ക്രൂരമർദ്ദനമേറ്റ സംഭവം; ഭാര്യാപിതാവ് കസ്റ്റഡിയിൽ

മൊയ്തുവിനൊപ്പം സുലൈമാന്റെ ഭാര്യ റെസിയയും ഭാര്യാ മാതാവ് സഫിയയും മർദ്ദനത്തിൽ പങ്കാളികളായി...

Read More >>
#fire |കോഴിക്കോട് നിര്‍ത്തിയിട്ട കാറിന് തീപ്പിടിച്ചു

Jun 17, 2024 03:01 PM

#fire |കോഴിക്കോട് നിര്‍ത്തിയിട്ട കാറിന് തീപ്പിടിച്ചു

മീഞ്ചന്ത ഫയര്‍ ഫോഴ്‌സ് എത്തിയാണ്...

Read More >>
#stolen |  കോട്ടയം മെഡിക്കൽ കോളജിനു സമീപം വീട് കുത്തിത്തുറന്ന് മോഷണം; 20 പവൻ സ്വർണം കവർന്നു

Jun 17, 2024 02:51 PM

#stolen | കോട്ടയം മെഡിക്കൽ കോളജിനു സമീപം വീട് കുത്തിത്തുറന്ന് മോഷണം; 20 പവൻ സ്വർണം കവർന്നു

ഇന്നു രാവിലെ വീട്ടുകാർ മടങ്ങിയെത്തിയപ്പോൾ‌ വീട് കുത്തിത്തുറന്ന...

Read More >>
Top Stories