#PeriyarFish | പെരിയാറിലെ മത്സ്യക്കുരുതി; വെള്ളത്തിൽ അപകടകരമായ അളവിൽ രാസവസ്തുക്കള്‍, അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

#PeriyarFish | പെരിയാറിലെ മത്സ്യക്കുരുതി; വെള്ളത്തിൽ അപകടകരമായ അളവിൽ രാസവസ്തുക്കള്‍, അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
May 25, 2024 02:59 PM | By VIPIN P V

കൊച്ചി: (truevisionnews.com) പെരിയാറിലെ മത്സ്യക്കുരുതിയില്‍ കുഫോസിന്‍റെ പഠന സമിതി പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

പരിശോധനയില്‍ വെള്ളത്തില്‍ അപകടകരമായ അളവിൽ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തി.

മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയ വെള്ളത്തില്‍ അപകടകരമായ അളവില്‍ അമോണിയയും സല്‍ഫൈഡും ഉണ്ടായിരുന്നുവെന്നാണ് കണ്ടെത്തല്‍.

പെരിയാറിലെ വെള്ളത്തില്‍ ഇത്രയധികം അളവില്‍ രാസവസ്തുക്കള്‍ എങ്ങനെ എത്തിയെന്നും എവിടെ നിന്ന് എത്തിയെന്നും അറിയാൻ വിശദമായ രാസ പരിശോധന ഫലം വരേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സമര്‍പ്പിച്ചതെന്നും കൂടുതല്‍ പരിശോധന ആവശ്യമാണെന്നുമാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

രാസവസ്തുക്കളുടെ സാന്നിധ്യത്തിന് പുറമെ വെള്ളത്തില്‍ ഓക്സിജന്‍റെ അളവ് വളരെ കുറവായിരുന്നുവെന്നും സമിതി കണ്ടെത്തി.

അതേസമയം, മത്സ്യങ്ങള്‍ ചത്തൊടുങ്ങിയ സംഭവത്തില്‍ കർഷകന്‍റെ പരാതിയിൽ പോലീസ് കേസെടുത്തു. സ്റ്റാൻലി ഡിസിൽവ നൽകിയ പരാതിയിലാണ് എലൂർ പൊലീസിന്‍റെ നടപടി.

എലൂർ നഗരസഭയും പരാതി നൽകിയിരുന്നു. 7.5 ലക്ഷം രൂപയുടെ മത്സ്യങ്ങൾ ചത്ത് പോയെന്നാണ് കര്‍ഷകന്‍റെ പരാതി.

ഇതിന് കാരണകരായവർക്കെതിരെ നടപടി വേണമെന്നായിരുന്നു പരാതിയിലെ ആവശ്യം. പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത് വെള്ളത്തിലെ ഓക്സിജൻ കുറഞ്ഞത് മൂലമെന്നാണ് പിസിബി വിലയിരുത്തൽ.

രാസമാലിന്യമല്ല ദുരന്തത്തിനു വഴിവെച്ചതെന്നാണ് പിസിബി റിപ്പോർട്ട്‌. അതിനിടെ ഏലൂരിലെ പാരിസ്ഥിതിക എഞ്ചിനീയറെ സ്ഥലം മാറ്റി.

ജീഷ് ജോയിക്ക് പകരം റീജിയണൽ ഓഫീസിലെ സീനിയർ എൻവയോൺമെന്‍റൽ എഞ്ചിനീയർ എം.എ.ഷിജുവിനെ ആണ് നിയമിച്ചത്.

മത്സ്യക്കുരുതിക്ക് പിന്നാലെ വ്യവസായമന്ത്രി വിളിച്ച യോഗത്തിൽ ഏലൂരിൽ മുതിർന്ന ഓഫീസറെ നിയമിക്കാൻ തീരുമാനിച്ചിരുന്നു.

ഇതിന്‍റെ ഭാഗമായാണ് സ്ഥലംമാറ്റമെന്നാണ് പിസിബി വിശദീകരണം. രൂക്ഷമായ വിമർശനമമാണ് പ്രദേശവാസികൾ പിസിബിക്കെതിരെ ഉന്നയിച്ചിരുന്നത്.

#Fishfarming #Periyar; #Hazardous #levels #chemicals #water, #investigation #report #submitted

Next TV

Related Stories
എരൂരിൽ യുവാവിനെ കായലിൽ മരിച്ചനിലയിൽ കണ്ടെത്തി; സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

Feb 12, 2025 10:37 AM

എരൂരിൽ യുവാവിനെ കായലിൽ മരിച്ചനിലയിൽ കണ്ടെത്തി; സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

ഒരാൾക്കായി അന്വേഷണം തുടരുകയാണ്. മരണകാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ്...

Read More >>
നിക്കാഹ് കഴിഞ്ഞ് മൂന്നാം നാൾ 18കാരി ആത്മഹത്യ ചെയ്ത സംഭവം; 19കാരനായ ആൺസുഹൃത്ത് തൂങ്ങി മരിച്ചു

Feb 12, 2025 10:32 AM

നിക്കാഹ് കഴിഞ്ഞ് മൂന്നാം നാൾ 18കാരി ആത്മഹത്യ ചെയ്ത സംഭവം; 19കാരനായ ആൺസുഹൃത്ത് തൂങ്ങി മരിച്ചു

വിവാഹത്തിന് ഷൈമക്ക് താത്പര്യമില്ലായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച...

Read More >>
ഒന്‍പത് വയസ്സുകാരിയെ കോമയിലാക്കിയ അപകടം; ജാമ്യം ലഭിച്ച ഷെജീലിനെതിരേ ഒരാഴ്ചയ്ക്കകം കുറ്റപത്രം

Feb 12, 2025 10:24 AM

ഒന്‍പത് വയസ്സുകാരിയെ കോമയിലാക്കിയ അപകടം; ജാമ്യം ലഭിച്ച ഷെജീലിനെതിരേ ഒരാഴ്ചയ്ക്കകം കുറ്റപത്രം

അപകടത്തിനുശേഷം നിര്‍ത്താതെ പോയ കാര്‍ കണ്ടെത്തിയത് രണ്ടുമാസംമുന്‍പാണ്....

Read More >>
ചങ്ങരംകുളത്ത് ലഹരി മാഫിയയുടെ ആക്രമണം;  മൂന്ന് പേര്‍ക്ക് പരിക്ക്, അറസ്റ്റ്

Feb 12, 2025 10:17 AM

ചങ്ങരംകുളത്ത് ലഹരി മാഫിയയുടെ ആക്രമണം; മൂന്ന് പേര്‍ക്ക് പരിക്ക്, അറസ്റ്റ്

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ആക്രമണം. പൊലീസിൽ ഒറ്റുകൊടുക്കാൻ ആർക്കാണ് ധൈര്യമെന്ന് ആക്രോശിച്ചായിരുന്നു...

Read More >>
സംസ്ഥാനത്ത് 50,000 പേർക്ക് ഇന്ന് മുൻഗണന റേഷൻ കാർഡുകൾ വിതരണം ചെയ്യും

Feb 12, 2025 10:07 AM

സംസ്ഥാനത്ത് 50,000 പേർക്ക് ഇന്ന് മുൻഗണന റേഷൻ കാർഡുകൾ വിതരണം ചെയ്യും

75000ൽ പരം അപേക്ഷകളാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പിന് ലഭിച്ചത്....

Read More >>
കോമ്പസ് കൊണ്ട് ശരീരം മുറിച്ച് ബോഡി ലോഷൻ തേച്ചു, നഗ്നരാക്കിയ ശേഷം പ്രതികൾ ദൃശ്യങ്ങൾ; നടന്നത് കൊടുംക്രൂരത

Feb 12, 2025 10:06 AM

കോമ്പസ് കൊണ്ട് ശരീരം മുറിച്ച് ബോഡി ലോഷൻ തേച്ചു, നഗ്നരാക്കിയ ശേഷം പ്രതികൾ ദൃശ്യങ്ങൾ; നടന്നത് കൊടുംക്രൂരത

ഒന്നാം വർഷ വിദ്യാർഥികളെ നഗ്നരാക്കിയ ശേഷം പ്രതികൾ ദൃശ്യങ്ങൾ പകർത്തി. കോമ്പസ് ഉപയോഗിച്ച് ശരീരത്ത് മുറിവുകൾ ഉണ്ടാക്കി. മുറിവുകളിൽ ബോഡി ലോഷൻ...

Read More >>
Top Stories