#OrganTrade | കണ്ണൂരിലും പിടിമുറുക്കി അവയവദാന റാക്കറ്റ്; വൃക്ക ദാനത്തിനായി യുവതിയെ നിർബന്ധിച്ചതായി പരാതി

#OrganTrade | കണ്ണൂരിലും പിടിമുറുക്കി അവയവദാന റാക്കറ്റ്; വൃക്ക ദാനത്തിനായി യുവതിയെ നിർബന്ധിച്ചതായി പരാതി
May 25, 2024 02:04 PM | By VIPIN P V

കണ്ണൂർ: (truevisionnews.com) കണിച്ചാറിൽ യുവതിയെ അവയവദാനത്തിന് നിർബന്ധിച്ചതായി പരാതി.

വൃക്ക ദാനം ചെയ്താൽ ഒൻപത് ലക്ഷം രൂപ നൽകാമെന്ന് ഇടനിലക്കാരൻ വാ​ഗ്ദാനം ചെയ്തിരുന്നതായി പരാതിക്കാരി പറഞ്ഞു.

ഭർത്താവിന് സുഖമില്ലെന്ന് പറഞ്ഞ് ആദിവാസി വിഭാ​ഗത്തിൽപ്പെട്ട യുവതിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

തുടർന്ന് ബെന്നിയെന്നയാൾ വൃക്ക ദാനം ചെയ്യാൻ നിർബന്ധിക്കുകയായിരുന്നു. യുവതിയുടെ ഭർത്താവിന്റെ വൃക്ക ബെന്നി ഇടനില നിന്ന് 2014 ൽ ദാനം ചെയ്തിരുന്നതായും യുവതി വെളിപ്പെടുത്തി.

ഭർത്താവും യുവതിയെ വൃക്ക ദാനം ചെയ്യാൻ നിർബന്ധിച്ചിരുന്നു. മദ്യപിച്ചെത്തി ഭീഷണിപ്പെടുത്തിയിരുന്നതായും കിട്ടുന്ന തുകയിൽ നിന്ന് രണ്ട് ലക്ഷം രൂപ ഭർത്താവും ഒരു ലക്ഷം ബെന്നിയും ആവശ്യപ്പെട്ടുവെന്നും യുവതി പറഞ്ഞു.

ഒരു വർഷത്തോളമായി അവയവദാനത്തിനുവേണ്ടിയുള്ള ടെസ്റ്റുകൾ നടത്തിച്ചിരുന്നു.

തന്നെ ലോക്കാക്കാൻ നോക്കിയതോടെ പരിചയക്കാരനായ സിനോജ് എന്നയാളെ വിവരം അറിയിക്കുകയും ഇദ്ദേഹവും സുഹൃത്തുമെത്തി രക്ഷപ്പെടുത്തുകയായിരുന്നുവെന്നും യുവതി വെളിപ്പെടുത്തി.

#Organdonation #racket #caught #Kannur #too; #Complaint #young #woman #forced #donate#kidney

Next TV

Related Stories
#Niyamasabha | വിലക്കയറ്റം രൂക്ഷമായിട്ടും സർക്കാർ ഇടപെടുന്നില്ല; പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി

Jun 26, 2024 01:00 PM

#Niyamasabha | വിലക്കയറ്റം രൂക്ഷമായിട്ടും സർക്കാർ ഇടപെടുന്നില്ല; പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി

വിലവർധനവെന്നും,സപ്ലൈകോയെ കുഴിച്ചു മൂടിയവരെന്ന് ഈ സർക്കാരിനെ ചരിത്രത്തിൽ അറിയപ്പെടുമെന്നും പ്രതിപക്ഷ നേതാവ്...

Read More >>
#jailed | വധശ്രമക്കേസ്: എട്ട് ബി.ജെ.പി പ്രവർത്തകർക്ക് തടവും പിഴയും

Jun 26, 2024 12:45 PM

#jailed | വധശ്രമക്കേസ്: എട്ട് ബി.ജെ.പി പ്രവർത്തകർക്ക് തടവും പിഴയും

പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ഒ​മ്പ​ത് മാ​സ​വും 10 ദി​വ​സ​വും അ​ധി​ക ത​ട​വ്...

Read More >>
#landslides | വ​ട​ക​ര ദേ​ശീ​യ പാ​ത​യി​ൽ മണ്ണിടിച്ചിൽ; വൻ അപകടം ഒഴിവായി

Jun 26, 2024 12:16 PM

#landslides | വ​ട​ക​ര ദേ​ശീ​യ പാ​ത​യി​ൽ മണ്ണിടിച്ചിൽ; വൻ അപകടം ഒഴിവായി

രാ​വി​ലെ ഏ​ഴു​മ​ണി​യോ​ടെ​യാ​ണ് ദേ​ശീ​യ​പാ​ത​യു​ടെ നി​ർ​മാ​ണം ന​ട​ക്കു​ന്ന ഉ​യ​ർ​ന്ന ഭാ​ഗ​ത്ത്...

Read More >>
#accident | സ്കൂൾ ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

Jun 26, 2024 12:15 PM

#accident | സ്കൂൾ ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

ബസും സ്കൂട്ടർ യാത്രക്കാരനും മണ്ണമ്പറ്റയിൽ നിന്നും ശ്രീകൃഷ്ണപുരം ഭാഗത്തേക്ക്...

Read More >>
Top Stories