#goldrate |സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

#goldrate |സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല
May 25, 2024 11:51 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ ഒരു പവൻ സ്വർണത്തിന് 720 രൂപയാണ് കുറഞ്ഞത്.

രണ്ടാഴ്ചയ്ക്കിടയിലുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,120 രൂപയാണ്. യു എസ് ഫെഡ് റിസർവ് പലിശ ഉയർത്തില്ലെന്ന സൂചന കിട്ടിയതോടെ സ്വർണ നിക്ഷേപം കുറഞ്ഞിരുന്നു.

തിങ്കളാഴ്ച റെക്കോർഡ് വിലയിലെത്തിയ സ്വർണവില പിന്നീട് കുത്തനെ ഇടിയുകയായിരുന്നു. മൂന്ന് ദിവസംകൊണ്ട് 2020 രൂപയാണ് പവന് കുറഞ്ഞത്.

ഭൗമരാഷ്ട്രീയ സംഭവവികാസങ്ങൾ സ്വർണത്തെ സ്വാധീനിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം, നോർവേ,അയർലൻഡ്, സ്പെയിൻ എന്നീ രാജ്യങ്ങൾ പലസ്തീനെ അംഗീകരിച്ചത് സ്വർണ്ണവില കുറയുന്നതിന് ഒരു കാരണമായിരുന്നു.

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 90 രൂപ കുറഞ്ഞു. 6640 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 80 രൂപ കുറഞ്ഞു.

വില 5520 രൂപയായി. വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. ഇന്നലെ മൂന്ന് രൂപ കുറഞ്ഞു, ഇന്ന് ഒരു രൂപയും. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 96 രൂപയാണ്.

#no #change #gold #prices #state #today.

Next TV

Related Stories
#Niyamasabha | വിലക്കയറ്റം രൂക്ഷമായിട്ടും സർക്കാർ ഇടപെടുന്നില്ല; പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി

Jun 26, 2024 01:00 PM

#Niyamasabha | വിലക്കയറ്റം രൂക്ഷമായിട്ടും സർക്കാർ ഇടപെടുന്നില്ല; പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി

വിലവർധനവെന്നും,സപ്ലൈകോയെ കുഴിച്ചു മൂടിയവരെന്ന് ഈ സർക്കാരിനെ ചരിത്രത്തിൽ അറിയപ്പെടുമെന്നും പ്രതിപക്ഷ നേതാവ്...

Read More >>
#jailed | വധശ്രമക്കേസ്: എട്ട് ബി.ജെ.പി പ്രവർത്തകർക്ക് തടവും പിഴയും

Jun 26, 2024 12:45 PM

#jailed | വധശ്രമക്കേസ്: എട്ട് ബി.ജെ.പി പ്രവർത്തകർക്ക് തടവും പിഴയും

പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ഒ​മ്പ​ത് മാ​സ​വും 10 ദി​വ​സ​വും അ​ധി​ക ത​ട​വ്...

Read More >>
#landslides | വ​ട​ക​ര ദേ​ശീ​യ പാ​ത​യി​ൽ മണ്ണിടിച്ചിൽ; വൻ അപകടം ഒഴിവായി

Jun 26, 2024 12:16 PM

#landslides | വ​ട​ക​ര ദേ​ശീ​യ പാ​ത​യി​ൽ മണ്ണിടിച്ചിൽ; വൻ അപകടം ഒഴിവായി

രാ​വി​ലെ ഏ​ഴു​മ​ണി​യോ​ടെ​യാ​ണ് ദേ​ശീ​യ​പാ​ത​യു​ടെ നി​ർ​മാ​ണം ന​ട​ക്കു​ന്ന ഉ​യ​ർ​ന്ന ഭാ​ഗ​ത്ത്...

Read More >>
#accident | സ്കൂൾ ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

Jun 26, 2024 12:15 PM

#accident | സ്കൂൾ ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

ബസും സ്കൂട്ടർ യാത്രക്കാരനും മണ്ണമ്പറ്റയിൽ നിന്നും ശ്രീകൃഷ്ണപുരം ഭാഗത്തേക്ക്...

Read More >>
Top Stories