#RahulGandhi |രാഹുലും സോണിയയും പ്രിയങ്കയും വോട്ട് ചെയ്തു

#RahulGandhi |രാഹുലും സോണിയയും പ്രിയങ്കയും വോട്ട് ചെയ്തു
May 25, 2024 11:00 AM | By Susmitha Surendran

ന്യൂഡൽഹി: (truevisionnews.com)   ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ടം പുരോഗമിക്കുമ്പോൾ, മുതിർന്ന നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രാഷ്ട്രപ​തി ദ്രൗപതി മുർമുവും വോട്ട് ചെയ്തു.

ഡൽഹിയിലെ നിർമൻ ഭവനിലായിരുന്നു സോണിയക്കും രാഹുലിനും വോട്ട്. വോട്ട് രേഖപ്പെടുത്തിയ ശേഷം അമ്മയും മകനും ചേർന്ന് പോളിങ് ബൂത്തിന് പുറത്ത്നിന്ന് സെൽഫിയെടുക്കുകയും ചെയ്തു.

ഇവിടെ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. പ്രിയങ്ക ഗാന്ധിയും ഡൽഹിയിൽ വോട്ട് രേഖപ്പെടുത്തി. ഇക്കുറി രാഹുൽ എ.എ.പി സ്ഥാനാർഥിക്കാണ് വോട്ട് രേഖപ്പെടുത്തിയത്.

അതുപോലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കോൺഗ്രസ് സ്ഥാനാർഥിക്കും വോട്ട് ചെയ്യും. ആറു സംസ്ഥാനങ്ങളിലെ 58 മണ്ഡലങ്ങളിലും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളി​ലുമാണ് ആറാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.

കോൺഗ്രസിന്റെ താരപരിവേഷമുള്ള സ്ഥാനാർഥി കനയ്യ കുമാർ അടക്കം 889 പേരാണ് മത്സരരംഗത്തുള്ളത്.

#Rahul #Sonia #Priyanka #voted

Next TV

Related Stories
കേരളത്തിന് ആശ്വാസം; ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 153.20 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ

Jul 10, 2025 06:00 PM

കേരളത്തിന് ആശ്വാസം; ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 153.20 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ

ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 153.20 കോടി അനുവദിച്ച് കേന്ദ്ര...

Read More >>
ശുചിമുറിയിൽ രക്തക്കറ, പിന്നാലെ വിദ്യാർത്ഥിനികളെ ആർത്തവ പരിശോധന നടത്തി പ്രിൻസിപ്പലും സഹായിയും, പോക്സോ കേസ്

Jul 10, 2025 10:32 AM

ശുചിമുറിയിൽ രക്തക്കറ, പിന്നാലെ വിദ്യാർത്ഥിനികളെ ആർത്തവ പരിശോധന നടത്തി പ്രിൻസിപ്പലും സഹായിയും, പോക്സോ കേസ്

മഹാരാഷ്ട്രയിലെ സ്കൂളിൽ ആർത്തവ പരിശോധന നടത്തിയ സംഭവത്തിൽ പ്രിൻസിപ്പലും അറ്റൻഡന്റും...

Read More >>
നിമിഷപ്രിയയുടെ മോചനം; കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ തേടി സുപ്രീം കോടതിയിൽ ഹർജി നൽകി

Jul 10, 2025 10:27 AM

നിമിഷപ്രിയയുടെ മോചനം; കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ തേടി സുപ്രീം കോടതിയിൽ ഹർജി നൽകി

നിമിഷപ്രിയയുടെ മോചനത്തിൽ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ തേടി സുപ്രീംകോടതിയിൽ...

Read More >>
ദില്ലിയിൽ ഭൂചലനം; രാജ്യ തലസ്ഥാനത്ത് ശക്തമായ പ്രകമ്പനം, രേഖപ്പെടുത്തിയത് 4.4 തീവ്രത

Jul 10, 2025 10:21 AM

ദില്ലിയിൽ ഭൂചലനം; രാജ്യ തലസ്ഥാനത്ത് ശക്തമായ പ്രകമ്പനം, രേഖപ്പെടുത്തിയത് 4.4 തീവ്രത

രാജ്യ തലസ്ഥാനത്ത് ശക്തമായ ഭൂചലനം, രേഖപ്പെടുത്തിയത് 4.4...

Read More >>
Top Stories

//Truevisionall